സിനിമ മേഖലയില്‍ നിരവധി താരദമ്പതിമാരുണ്ട്.ഒന്നിച്ചഭിനയിച്ച സിനിമയിലൂടെയും അല്ലാതെയും പ്രണയത്തിലായി പിന്നീട് കല്യാണം കഴിച്ചവര്‍.വെള്ളിത്തിരയില്‍ തങ്ങള്‍ക്ക് കിട്ടുന്ന ഏത് കഥാപാത്രങ്ങളും ഗംഭീരമാക്കുന്ന അത്തരത്തിലൊരു താരദമ്പതികളാണ് ആനന്ദ് ഭാരതിയും ഭാര്യ പൂര്‍ണിമ ആനന്ദും. സിനിമയില്‍ കൂടാതെ ഇരുവരും ടെലിവിഷന്‍ മേഖലയിലും സജീവമായിരുന്നു.
വില്ലന്‍ വേഷങ്ങളിലൂടെയാണ് രണ്ടുപേരും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ ആയി മാറിയത്. സിനിമയിലെ വില്ലന്‍ വേഷങ്ങളിലൂടെ ആനന്ദ് പ്രേക്ഷക ശ്രദ്ധ നേടിയപ്പോള്‍ സീരിയയിലും സിനിമയിലും വില്ലത്തി വേഷങ്ങള്‍ ചെയ്ത് പൂര്‍ണിമയും പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്തു. എന്നാല്‍ ഇവരുടെ പ്രണയകഥയോ കാര്യങ്ങളോ കുറിച്ചൊന്നും പുറത്ത് വന്നിരുന്നില്ല. സീരിയല്‍ മേഖലയില്‍ സജീവമാണ് ഇരുവരും ഇപ്പോഴും. ഒരുമിച്ചു ജീവിതം തുടങ്ങിയെപിന്നെ കുടുംബകാര്യങ്ങള്‍ ഒന്നും കൂടുതല്‍ പുറത്തു വന്നിരുന്നില്ല .
ഇപ്പോഴിതാ ഇരുവരുടെയും ചില വീട്ടുവിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഹിറ്റ് പരമ്പരയായ ' അമ്മഅറിയാതെ ' യില്‍ വിനയചന്ദ്രന് എന്ന കഥാപാത്രത്തെയാണ് ആനന്ദ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്.ചിന്താമണി കൊലകേസ്, സേതുരാമയ്യര്‍ സിബിഐ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ പൂര്‍ണിമ ശ്രദ്ധേയമായ വേഷം കാഴ്ചവച്ചിരുന്നു.കടമറ്റത്ത് കത്തനാറിലെ യക്ഷിവേഷവും മലയാളി മറന്നിട്ട് ഉണ്ടാവില്ല. ഒരു തമിഴ് ഷോര്‍ട്ട് ഫിലിമിലൂടെ ഉണ്ടായ പരിചയമാണ് പിന്നീട് ഇരുവരെയും പ്രണയത്തിലേക്ക് നയിച്ചത്.
പൂര്‍ണിമ വിവാഹശേഷം കുടുംബിനിയായി കഴിയുക ആയിരുന്നു.ഇരുവര്‍ക്കും ഒരു മകനാണ്. ചെന്നൈയില്‍ താമസമുണ്ടായിരുന്ന ഇരുവരും ഇപ്പോള്‍ തിരുവനന്തപുരതാണ് താമസം.അഭിനയമേഖലയില്‍ സജീവമല്ലാത്ത പൂര്‍ണിമ സെന്സീറോ എന്ന പേരില്‍ റസ്റ്റ്റ്റോരന്റ് നടത്തുകയാണ്.
Anand Bharathi and his wife Poornima Anand are one such star couple who make any character they get on the silver screen look great.