---
title: "#Rajasenan |കേരളത്തിൽ ബിജെപിയുടെ പ്രവര്‍ത്തന മേഖല ശുഷ്‌കമാണ്, ശൂന്യമാണ് - രാജസേനൻ"
english_title: "#afterleaving #BJP #Rajasena #talking #problems #BJP."
publisher: "moviemax.in"
canonical_url: "https://moviemax.in/news/126975/afterleaving-bjp-rajasena-talking-problems-bjp"
published_at: "2023-07-03T12:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a26ba0630c8_rajasenan.jpg"
keywords: []
---

# #Rajasenan |കേരളത്തിൽ ബിജെപിയുടെ പ്രവര്‍ത്തന മേഖല ശുഷ്‌കമാണ്, ശൂന്യമാണ് - രാജസേനൻ

> **Lead Summary:** കഴിഞ്ഞ കുറച്ചു ദിവസം മുന്നേയാണ് സംവിധായകൻ രാജസേനൻ ബിജെപിയിൽ നിന്നും രാജി വച്ചത്. ബിജെപിയില്‍ കലാകാരന്മാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ രാജസേനന്‍ പാർട്ടി വിട്ടത്.

## Article Content

കഴിഞ്ഞ കുറച്ചു ദിവസം മുന്നേയാണ് സംവിധായകൻ രാജസേനൻ ബിജെപിയിൽ നിന്നും രാജി വച്ചത്. ബിജെപിയില്‍ കലാകാരന്മാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ രാജസേനന്‍ പാർട്ടി വിട്ടത്.

ഇപ്പോഴിതാ ബിജെപി വിട്ടതിനു പിന്നാലെ ബിജെപിയിലെ പ്രശ്നങ്ങൾ പറയുകയാണ് രാജസേനൻ. മോദിജിയുടെ വ്യക്തിപ്രഭാവവും രാജ്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനവുമൊക്കെ കണ്ട് അതുപോലെ തന്നെയായിരിക്കും കേരളത്തിലെന്നും വിചാരിച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. പക്ഷേ കേരളത്തില്‍ മുന്നോട്ട് പോകാന്‍ പറ്റുന്നില്ല എന്നാണ് രാജസേനൻ പറയുന്നത്.

ഞാൻ എന്നല്ല ഒരു കലാകാരനും സ്യൂട്ടാകില്ല എന്നും രാജസേനൻ പറയുന്നു. കലാകാരന്മാരെ കുറച്ചൂകൂടി നന്നായി പ്രോത്സാഹിപ്പിക്കുന്ന, എന്നും കലാകാരന്മാരോട് ഒപ്പം നില്‍ക്കുന്ന പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും രാജസേനൻ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കലാസാംസ്‌കാരിക രംഗത്ത് വര്‍ക്ക് ചെയ്യാന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും രാജസേനന്‍ കൂട്ടിച്ചേർത്തു. കേരളത്തിൽ ബിജെപിയുടെ പ്രവര്‍ത്തന മേഖല ശുഷ്‌കമാണ്, ശൂന്യമാണ്.

ഞാനെന്നല്ല ഒരു കലാകാരനും സ്യൂട്ടാകില്ല. കലാകാരന്മാരെയൊന്നും അവര്‍ക്ക് വേണ്ട, ഉപയോഗിക്കില്ല എന്നാണ് രാജസേനൻ പറയുന്നത്. എഴുതാൻ കഴിയുന്നവരെ, പാടാൻ കഴിയുന്നവരെ, കവിത എഴുതാൻ കഴിയുന്നവരെ ഒന്നും അവർ പ്രോത്സാഹിപ്പിക്കില്ല.ചുമ്മാ നടക്കുക, അവര്‍ പറയുന്നിടത്ത് പോയി പ്രസംഗിക്കണം, കുറച്ചായപ്പോള്‍ അത് മടുത്തു എന്നാണ് രാജസേനൻ പറയുന്നത്.

കലാകാരന്മാരെ കുറച്ചൂകൂടി നന്നായി പ്രോത്സാഹിപ്പിക്കുന്ന, എന്നും കലാകാരന്മാരോട് ഒപ്പം നില്‍ക്കുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.

അപ്പോള്‍ അങ്ങനെ ഒരു മേഖല തെരഞ്ഞെടുത്തു. ഞാന്‍ ഇപ്പോള്‍ ഹാപ്പിയാണ് എന്നും രാജസേനൻ പറഞ്ഞു. പഴയൊരു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ചൊരാളാണ്, ആ പ്രസ്ഥാനത്തില്‍ വിശ്വസിച്ചയാളാണ് താൻ എന്നും രാജസേനൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/126975/afterleaving-bjp-rajasena-talking-problems-bjp)