---
title: "#arya badai| യു സെക്‌സ് വിത്ത് മീ; അശ്ലീല ചോദ്യം ചോദിച്ച ആൾക്ക് മറുപടി നല്‍കി ആര്യ"
english_title: "#aryabadai #obscene question #replay "
publisher: "moviemax.in"
canonical_url: "https://moviemax.in/news/126952/aryabadai-obscene-question-replay"
published_at: "2023-07-03T11:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2611d3b2e6_arya_1.jpg"
keywords: []
---

# #arya badai| യു സെക്‌സ് വിത്ത് മീ; അശ്ലീല ചോദ്യം ചോദിച്ച ആൾക്ക് മറുപടി നല്‍കി ആര്യ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ആര്യ. അവതാരകയായാണ് ആര്യ മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. ബഡായി ബംഗ്ലാവിലൂടെ താരമായി മാറിയ പിന്നീട് നിരവധി പരിപാടികളുടെ അവതാരകയായി എത്തി. പിന്നീട് ബിഗ് ബോസിലും ആര്യ എത്തി. ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ ശ്കതയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആര്യ.

## Article Content

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ആര്യ. അവതാരകയായാണ് ആര്യ മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. ബഡായി ബംഗ്ലാവിലൂടെ താരമായി മാറിയ പിന്നീട് നിരവധി പരിപാടികളുടെ അവതാരകയായി എത്തി. പിന്നീട് ബിഗ് ബോസിലും ആര്യ എത്തി. ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ ശ്കതയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആര്യ.

സോഷ്യല്‍ മീഡിയയിലൂടെ തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ ആര്യ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ നിരവധി രസകരമായ ചോദ്യങ്ങള്‍ക്കാണ് ആര്യ മറുപടി നല്‍കുന്നത്. കഴിഞ്ഞു പോയ നാളുകളില്‍ നിന്നും ഒരു ദിവസം ഒരിക്കല്‍ കൂടി ജീവിക്കാനുള്ള അവസരം ദൈവം തരുവാണെങ്കില്‍ അത് ഏത് ദിവസമായിരിക്കണം? എന്നായിരുന്നു ഒരു ചോദ്യം. എന്റെ ഡാഡയുടെ കൂടെയുള്ള ഏതൊരു ദിവസം ആണെങ്കിലും മതി.

മിക്കവാറും അദ്ദേഹത്തെ ഞായറാഴ്ചകളിലാണ് ഏറ്റവും സന്തോഷിച്ച് കണ്ടിട്ടുള്ളത്. അന്ന് സുഹൃത്തുക്കളെ കാണുകയും സഹോദരങ്ങളുമായി കൂടിച്ചേരുകയും ഞങ്ങള്‍ക്ക് വേണ്ടി ചിക്കന്‍ വാങ്ങുകയും പാട്ട് പാടുകയും വൈകുന്നേരം ബീച്ചില്‍ പോകുകയും . ബേക്കറിയില്‍ പോകുകായും ചെയ്യും'' എന്നാണ് ഇതിന് ആര്യ നല്‍കിയ മറുപടി. അതേസമയം ചിലരുടെ അശ്ലീല ചോദ്യങ്ങളും ആര്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്നോടായി യു സെക്‌സ് വിത്ത് മി എന്ന് ചോദിച്ചയാളെയാണ് ആര്യ കാണിച്ചു തരുന്നത്.

ഒരു ഞരമ്പനെങ്കിലും ഇല്ലാതെ ഒരൊറ്റ ക്യു ആന്റ് എ പോലും കടന്നു പോകുന്നില്ലെന്നാണ് ആര്യ പറയുന്നു. ഒപ്പം ചോദ്യം ചോദിച്ച വ്യക്തിയുടെ അക്കൗണ്ട് മെന്‍ഷന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട് ആര്യ. പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ അനുയോജ്യമായ പ്രായമേതാണെന്നായിരുന്നു മറ്റൊരു ചോദ്യം. അതുപോലെ നിയമപരമായി ഒരു പ്രായം നിശ്ചയിച്ചിട്ടുണ്ടല്ലോ. അത് കഴിഞ്ഞ് അവര്‍ എപ്പോഴാണോ തയ്യാറാകുന്നത് അപ്പോള്‍ എന്നായിരുന്നു ആര്യയുടെ മറുപടി.

കല്യാണം കഴിക്കണ്ട എന്ന് തോന്നിയാലും കുഴപ്പമില്ല. സ്വന്തം കാലില്‍ നില്‍ക്കുക എന്നതാണ് പ്രധാനമെന്നും ആര്യ പറഞ്ഞു. ബിഗ് ബോസ് ഫിനാലെയെക്കുറിച്ചും ആര്യ പ്രതികരിക്കുന്നുണ്ട്. ബിഗ് ബോസ് മലയാളത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടില്ല. ഒടുവില്‍ സീസണ്‍ 1 ന് ശേഷം അര്‍ഹിച്ചൊരു വിജയി എന്നാണ് മാരാരുടെ വിജയത്തെക്കുറിച്ച് ആര്യ പറഞ്ഞത്. .

### Related Links & Sources
- [Original Story Source](https://moviemax.in/news/126952/aryabadai-obscene-question-replay)