---
title: "#amirKhan | കരിയറിന്റെ തുടക്കകാലത്ത് തന്നെ അലട്ടിയിരുന്ന ഭയത്തെ കുറിച്ച് നടൻ ആമിർ ഖാൻ "
english_title: "#amirkhan #bollywood #fear #plagued #career "
publisher: "moviemax.in"
canonical_url: "https://moviemax.in/news/126948/amirkhan-bollywood-fear-plagued-career"
published_at: "2023-07-03T11:07:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a25f5aa9eeb_amir3.jpg"
keywords: []
---

# #amirKhan | കരിയറിന്റെ തുടക്കകാലത്ത് തന്നെ അലട്ടിയിരുന്ന ഭയത്തെ കുറിച്ച് നടൻ ആമിർ ഖാൻ 

> **Lead Summary:** **ക**രിയറിന്റെ തുടക്കകാലത്ത് തന്നെ അലട്ടിയിരുന്ന ഭയത്തെ കുറിച്ച് നടൻ ആമിർ ഖാൻ. ഉയരക്കുറവ് സിനിമ ജീവിതത്തെ ബാധിക്കുമെന്ന് ആശങ്കപ്പെട്ടിരുന്നതായി നടൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ പ്രേക്ഷകർ തന്നെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തുവെന്ന് നടൻ പറഞ്ഞു.

## Article Content

**ക**രിയറിന്റെ തുടക്കകാലത്ത് തന്നെ അലട്ടിയിരുന്ന ഭയത്തെ കുറിച്ച് നടൻ ആമിർ ഖാൻ. ഉയരക്കുറവ് സിനിമ ജീവിതത്തെ ബാധിക്കുമെന്ന് ആശങ്കപ്പെട്ടിരുന്നതായി നടൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ പ്രേക്ഷകർ തന്നെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തുവെന്ന് നടൻ പറഞ്ഞു.

'സിനിമ ജീവിതം ആരംഭിക്കുന്ന സമയത്ത് ഉയരക്കുറവ് തന്നെ ഭയപ്പെടുത്തിയിരുന്നു. ഇത് കരിയറിനെ ബാധിക്കുമോ എന്നായിരുന്നു ആശങ്ക. ഉയരം കുറഞ്ഞവൻ എന്ന് ആളുകൾ വിളിക്കുമോ എന്നും ഭയപ്പെട്ടിരുന്നു. എന്നാൽ ആളുകൾ എന്നെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തു.

അന്ന് അമിതാഭ് ബച്ചൻ സിനിമാ ലോകം ഭരിക്കുന്ന സമയമായിരുന്നു. അതായിരുന്നു ഭയപ്പെടുത്തിയത്. സിനിമയിൽ പുതിയതായി എത്തുന്നവർക്ക് ഇത്തരം പേടികൾ സ്വാഭാവികമാണ്- ആമിർ കൂട്ടിച്ചേർത്തു,2022 ൽ പുറത്തിറങ്ങിയ ലാൽ സിങ് ഛദ്ദയാണ് ആമിർ ഖാന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

ഏറെ പ്രതീക്ഷയോടെ ഇറങ്ങി‍യ ചിത്രത്തിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായില്ല. സിനിമയുമായി ബന്ധപ്പെട്ട് വൻ വിമർശനങ്ങളും ഉയർന്നിരുന്നു. നിലവിൽ സിനിമയിൽ നിന്ന് ഇടവേള എടുത്തിയിരിക്കുകയാണ് ആമിർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/126948/amirkhan-bollywood-fear-plagued-career)