#sharukh | ഷാരൂഖിനൊപ്പം ഇനി അഭിനയിക്കരുത്; കജോളിനെ വിലക്കി ഭർത്താവ്; കാരണം ഇത്

#sharukh | ഷാരൂഖിനൊപ്പം ഇനി അഭിനയിക്കരുത്; കജോളിനെ വിലക്കി ഭർത്താവ്; കാരണം ഇത്
2023-07-03T08:33:00 | By Kavya N

ബോളിവുഡിലെ ഐക്കോണിക് താര ജോ‍ഡിയാണ് ഷാരൂഖ് ഖാനും കജോളും. ദിൽ വാലെ ദുൽഹനിയ ലേ ജായേ​ഗെ എന്ന സിനിമയുടെ വിജയത്തിന് ശേഷം പകരക്കാരില്ലാത്ത നായകനും നായികയുമായി പ്രേക്ഷകർക്ക് ഇവർ മാറി. ബോളിവുഡിൽ പുതുതലമുറയിലെ താര ജോഡികളിൽ ആർക്കും ഷാരൂഖ്-കജോൾ ഓൺസ്ക്രീൻ മാന്ത്രികത ആവർത്തിക്കാൻ കഴിഞ്ഞിട്ടില്ല.

സിനിമയ്ക്കപ്പുറത്ത് കജോളിന്റെ നല്ല സുഹൃത്താണ് ഷാരൂഖ്. ഇരുവരും ഇക്കാര്യം അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. അതേസമയം ഷാരൂഖും കജോളിന്റെ ഭർത്താവ് അജയ് ദേവ്​ഗണും സുഹൃത്തുക്കൾ അല്ല. ഇക്കാര്യം പലപ്പോഴും സിനിമ രംഗത്ത് ചർച്ചയായിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഷാരൂഖിനൊപ്പം അഭിനയിക്കുന്നതിൽ നിന്നും കജോളിനെ അജയ് വിലക്കിയെന്നാണ് അഭ്യുഹം .

കജോളുമായുള്ള പ്രണയകാലത്താണ് അജയ് ദേവ്​ഗൺ ഷാരൂഖ്-കജോൾ ജോഡി ആഘോഷിക്കപ്പെടുന്നതിൽ അസ്വസ്ഥനായത്. താനും കജോളും തമ്മിലുള്ള പ്രണയത്തേക്കാൾ ആളുകൾ ശ്രദ്ധ കൊടുക്കുന്നത് കജോളും ഷാരൂഖുമായുള്ള സൗഹൃദത്തിനാണെന്ന് അജയ്ക്ക് തോന്നി. ഇതോടെ ഇനി ഷാരൂഖിനൊപ്പം അഭിനയിക്കരുതെന്ന് ഇദ്ദേഹം കജോളിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.

അജയ് അത്തരം നിബന്ധനകൾ വെച്ചോയെന്ന് എനിക്ക് അറിയില്ല. സംഭവത്തിൽ ഷാരുഖ് പറഞ്ഞതിങ്ങനെ. അജയുടെ നിർദ്ദേശ പ്രകാരം കജോൾ അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അതിനെ ഞാൻ ബഹുമാനിക്കുന്നു. എന്റെ ഭാര്യ ​ഗൗരി ഒരു നടി ആയിരുന്നെങ്കിൽ ആരോടൊപ്പം വർക്ക് ചെയ്യാമെന്നും ആരോടൊപ്പം ചെയ്യരുതെന്നും ഞാൻ അവളോട് പറയില്ലെന്നും ഷാരൂഖ് അന്ന് വ്യക്തമാക്കി.

പിന്നീടൊരിക്കൽ ഷാരൂഖ് ഒരു സിനിമയുമായി കജോളിനെ സമീപിച്ചപ്പോൾ അജയ് ദേവ്​ഗൺ ഇത് വേണ്ടെന്ന് പറഞ്ഞു. എന്താണ് ഇതിന് കാരണമെന്നും നടൻ ഷാരൂഖിനോട് വ്യക്തമാക്കി. കജോളുമായുള്ള വിവാഹശേഷം നിരവധി വിദ്വേഷ മെയിലുകൾ അജയ് ദേവ്​ഗണിന് വന്നു. ഷാരൂഖിന്റെ നായികയെ വിവാഹം ചെയ്തു എന്ന് പറഞ്ഞായിരുന്നു മെയിലുകൾ. സമാന മെയിലുകൾ ഷാരൂഖിന്റെ ഭാര്യ കജോളിനും വന്നു. ഇതോടെ കജോളിനൊപ്പം ഇനിയൊരു സിനിമ ചെയ്തേക്കില്ലെന്ന സൂചനയും അന്ന് ഷാരൂഖ് നൽകി.

Content Highlight: #sharukh #Kajol #forbidden #husband #ajay

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup