---
title: "#biggboss | ബിഗ് ബോസിന്റെ പ്രേക്ഷകർ കാത്തിരുന്ന കാഴച; അഖിലിനെ ചേര്‍ത്തുപിടിച്ച് ശോഭ"
english_title: "#biggboss #BiggBoss #audience #awaited #show #Shobha #holding #Akhil"
publisher: "moviemax.in"
canonical_url: "https://moviemax.in/news/126863/biggboss-biggboss-audience-awaited-show-shobha-holding-akhil"
published_at: "2023-07-02T22:59:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1b45a3e1c3_akhil.jpg"
keywords: []
---

# #biggboss | ബിഗ് ബോസിന്റെ പ്രേക്ഷകർ കാത്തിരുന്ന കാഴച; അഖിലിനെ ചേര്‍ത്തുപിടിച്ച് ശോഭ

> **Lead Summary:** **ബി**ഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ എന്നും എതിര്‍ചേരിയില്‍ നിന്ന മത്സരാര്‍ഥികള്‍ ആയിരുന്നു ശോഭയും അഖില്‍ മാരാരും എപ്പോഴും. ബിഗ് ബോസ് അവസാന ഘട്ടത്തിലേക്കിയപ്പോള്‍ ശത്രുത മറക്കാൻ മിക്ക മത്സരാര്‍ഥികളും തയ്യാറായിരുന്നെങ്കിലും അതിന് തയ്യാറാകാതിരുന്നവരായിരുന്നു അഖില്‍ മാരാരും ശോഭയും.

## Article Content

**ബി**ഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ എന്നും എതിര്‍ചേരിയില്‍ നിന്ന മത്സരാര്‍ഥികള്‍ ആയിരുന്നു ശോഭയും അഖില്‍ മാരാരും എപ്പോഴും. ബിഗ് ബോസ് അവസാന ഘട്ടത്തിലേക്കിയപ്പോള്‍ ശത്രുത മറക്കാൻ മിക്ക മത്സരാര്‍ഥികളും തയ്യാറായിരുന്നെങ്കിലും അതിന് തയ്യാറാകാതിരുന്നവരായിരുന്നു അഖില്‍ മാരാരും ശോഭയും.

മറ്റൊരു മത്സരാര്‍ഥി ജുനൈസും ആയിരുന്നു. ഇപ്പോഴിതാ ഗ്രാൻഡ് ഫിനാലെയില്‍ എത്തിനില്‍ക്കെ അഖിലും ശോഭയും സൗഹൃദം പങ്കിട്ടതാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷിക്കുന്നത്. നാല് പേര്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

അഖില്‍ മാരാരും ശോഭയും റെനീഷയും ജുനൈസും അടുത്ത എവിക്ഷൻ കാത്തുനില്‍ക്കുകയായിരുന്നു. അപ്പോഴായിരുന്നു ശോഭ അഖിലിനെ ചേര്‍ത്തുപിടിച്ചത്. മനസ്സില്‍ ഒന്നും വയ്‍ക്കരുത് എന്ന് അഖിലിനോട് ശോഭ ആവശ്യപ്പെട്ടു.

ചേര്‍ത്തുപിടിച്ച അഖിലിനെയും ശോഭയും കണ്ടപ്പോള്‍ ഹൗസിലെ മറ്റ് മത്സാര്‍ഥികള്‍ക്ക് അദ്ഭുതം. എന്താണ് കാണുന്നതെന്ന് ചിലര്‍ ചോദിച്ചു. കേരളം കാണാൻ കാത്തിരിക്കുന്ന കാഴ്‍ചയെന്നായിരുന്നു അഖില്‍ മരാര്‍ തമാശയോടെ വ്യക്തമാക്കിയത്.

ബിഗ് ബോസിലെ ടോമും ജെറിയുമെന്നായിരുന്നു അഖിലിനെയും ശോഭയെയും വിശേഷിപ്പിച്ചിരുന്നത്. ഇരുവരുടെയും കോമ്പോ രംഗങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തമാശ നിറഞ്ഞ രംഗങ്ങളായിരുന്നു അതിലധികവും. എന്നാലും പിന്നീടും പലപ്പോഴും അഖിലും ശോഭയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

അഖിലിനെ സാഡിസ്റ്റെന്ന് വിളിച്ചിരുന്നു ശോഭ. ശോഭ രണ്ടാമത് എത്തുന്നതുപോലും ഒരിക്കലും തനിക്ക് സഹിക്കാൻ ആകില്ലെന്ന് വീട്ടില്‍ പഴയ മത്സരാര്‍ഥികള്‍ എത്തിയപ്പോള്‍ പോലും അഖില്‍ മാരാര്‍ അസഹിഷ്‍ണുതയോടെ പറഞ്ഞിരുന്നു. ശോഭയ്‍ക്ക് ഒട്ടും ക്വാളിറ്റിയില്ല എന്നായിരുന്നു അഖില്‍ കാരണമായി വ്യക്തമാക്കിയത്.

അവസാനം ഞാൻ ഇവിടുന്ന് ഇറങ്ങുമ്പോള്‍ തന്റെ കൂടെ ഉള്ളയാള്‍ ശോഭ ആണെന്ന് പറയുമ്പോള്‍ത്തന്നെ എന്ന് അഖില്‍ അന്ന് നിരാശ പ്രകടിപ്പിച്ചിരുന്നു. ശോഭ വിശ്വനാഥ് ഹൗസില്‍ ഫേക്കാണെന്നായിരുന്നു അഖില്‍ വ്യക്തമാക്കിയത്. എന്നാലിപ്പോള്‍ പരസ്‍പരമുള്ള പ്രശ്‍നങ്ങള്‍ ചേര്‍ത്തുപിടിച്ച് അഖിലും ശോഭ വിശ്വനാഥും വീട്ടില്‍ പരിഹരിക്കുമ്പോള്‍ ആ സന്തോഷമാണ് എല്ലാ ആരാധകര്‍ക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/126863/biggboss-biggboss-audience-awaited-show-shobha-holding-akhil)