#sreejaandsenthil |'ശ്രീ വല്ലഭ് വന്ന ശേഷം ജീവിതം കൂടുതൽ അർത്ഥ പൂർണ്ണമായി'; മകനെ ആരാധകർക്ക് പരിചയപ്പെടുത്തി ശ്രീജയും സെന്തിലും

#sreejaandsenthil |'ശ്രീ വല്ലഭ് വന്ന ശേഷം ജീവിതം കൂടുതൽ അർത്ഥ പൂർണ്ണമായി'; മകനെ ആരാധകർക്ക് പരിചയപ്പെടുത്തി ശ്രീജയും സെന്തിലും
2023-07-02T21:40:00 | By Nourin Minara KM

(moviemax.in)രുകാലത്ത് മലയാള മിനിസ്‌ക്രീനിൽ തിളങ്ങി നിന്ന നടിയാണ് ശ്രീജ ചന്ദ്രന്‍. നിരവധി പരമ്പരകളിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിട്ടുണ്ട് താരം. 1995 ൽ പുറത്തിറങ്ങിയ കഥാപുരുഷൻ എന്ന സിനിമയിലുടെ ബാലതാരമായിട്ടായിരുന്നു ശ്രീജയുടെ അരങ്ങേറ്റം. പിന്നീട് സീരിയലിലേക്ക് ചുവടുമാറ്റുകയായിരുന്നു.


കടമറ്റത്തു കത്തനാർ, വേളാങ്കണി മാതാവ്, സ്വാമി അയ്യപ്പൻ തുടങ്ങിയ ഹിറ്റ് പരമ്പരകളുടെ ഭാഗമായിരുന്നു ശ്രീജ. ബാലചന്ദ്രമേനോനാണ് ശ്രീജയെ മലയാള സിനിമയിൽ നായികയായി കൊണ്ടുവരുന്നത്. കൃഷ്ണ ഗോപാല്‍ കൃഷ്ണ എന്ന സിനിമയില്‍ രാധ ആയിട്ടാണ് ശ്രീജ അഭിനയിച്ചത്. പിന്നീട് വാൽക്കണ്ണാടി, സഹോദരന്‍ സഹദേവന്‍, വടക്കുംനാഥന്‍, ഭാര്‍ഗവചരിതം തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ ശ്രീജ എത്തിയിരുന്നു.


അതിനിടയിലാണ് സീരിയലിലേക്കുള്ള ചുവടുമാറ്റം. എന്നാൽ ഒരിടയ്ക്ക് ശ്രീജ മലയാളം ഉപേക്ഷിച്ച് തമിഴിലേക്ക് ചേക്കേറി. കഴിഞ്ഞ കുറെ വർഷങ്ങളായി പൂർണമായും തമിഴിൽ ആണ് ശ്രീജ അഭിനയിക്കുന്നത്. അതിനിടെ താരത്തിന്റെ വിവാഹവും കഴിഞ്ഞു. തമിഴ് നടനും റേഡിയോ ജോക്കിയുമായ സെന്തിൽ കുമാറിനെയാണ് ശ്രീജ വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇവരുടെ വിവാഹം. ശരവണൻ മീനാച്ചി എന്ന തമിഴ് പരമ്പരയിൽ ഒരുമിച്ചു അഭിനയിക്കുന്നതിനിടെയാണ് ഇവർ പ്രണയത്തിലാകുന്നത്.

വളരെ രഹസ്യമായിട്ടായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്തിടെ ഇവർക്ക് ഒരു ആൺകുഞ്ഞ് പിറന്നിരുന്നു. സെന്തിൽ തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്. എന്നാൽ കുഞ്ഞിന്റെ ചിത്രം ഇതുവരെ ആരാധകരുമായി പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ വിവാഹവാർഷിക ദിനത്തിൽ കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് താരങ്ങൾ. ഒൻപതു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവർക്കും മകൻ ജനിക്കുന്നത്. ശ്രീ വല്ലഭ് ദേവ് എന്നാണ് മകന് നൽകിയിരിക്കുന്ന പേര്. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു കുഞ്ഞിന്റെ വരവ്. കുഞ്ഞ് ജനിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും കുഞ്ഞിനെ കാണിക്കാത്തതിൽ ആരാധകർ പരിഭവം പറഞ്ഞിരുന്നു.


അതിനു പിന്നാലെയാണ് സെന്തിൽ ഇപ്പോൾ കുഞ്ഞിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള വിശേഷങ്ങളും സെന്തിൽ പങ്കുവച്ചു. കുഞ്ഞിന്റെ പേരിടൽ ചടങ്ങുകളൊക്കെ കേരളത്തിൽ ശ്രീജയുടെ വീട്ടിൽ വച്ചായിരുന്നു എന്ന് സെന്തിൽ പറയുന്നു. രണ്ടുപേരും ചേർന്നാണ് പേര് കണ്ടെത്തിയത്. വിവാഹം കഴിഞ്ഞശേഷം കുഞ്ഞില്ലല്ലോ എന്ന ചിന്ത ഒരിക്കലും ഉണ്ടായിരുന്നില്ല, എന്നാൽ ശ്രീ വല്ലഭ് വന്ന ശേഷം ജീവിതം കൂടുതൽ അർത്ഥ പൂർണ്ണമായി.


ഒരു കുഞ്ഞുവന്നാൽ നമുക്ക് ഉത്തരവാദിത്തം കൂടും പിന്നീട് നമുക്ക് കൂടുതൽ ഹാർഡ് വർക്ക് ആവശ്യമാണ്. അത് ഞങ്ങൾ ഇപ്പോൾ മനസിലാക്കുന്നു. ഇരുപത്തിയെട്ട് ചടങ്ങിനുശേഷം തമിഴ് ആചാരപ്രകാരമുള്ള ചടങ്ങുകളും നടന്നതായും സെന്തിൽ പറഞ്ഞു. കുടുംബങ്ങളെയെല്ലാം വീഡിയോയിൽ സെന്തിൽ പരിചയപ്പെടുത്തുന്നുണ്ട്. ശ്രീജയുടെ വീട്ടിൽ മകനെ ദേവൂട്ടൻ എന്നാണ് വിളിക്കുക. എന്റെ വീട്ടിൽ വല്ലഭ് എന്നും വിളിക്കും. നമ്മൾ ദേവ്, സുന്ദരിക്കുട്ടി, കുട്ടിപയ്യൻ, അങ്ങനെ പല പേരും മോനെ വിളിക്കും. ഇപ്പോൾ ആറുമാസമായി. അടുത്തിടെയാണ് ചോറൂണ് നടത്തിയതെന്നും സെന്തിൽ വ്യക്തമാക്കി.

Content Highlight: #Sreeja and #Senthil introduced their #son to #fans

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup