---
title: "#thamanna | ചില നായികമാര്‍ ഗ്ലാമര്‍ വെച്ച് ഇന്‍ഡ്‌സ്ട്രിയെ ഉപയോഗിക്കുന്നു; തമന്ന ചെയ്യുന്നതിങ്ങനെ തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ്"
english_title: "#actress #glamur #thamanna #kollywood #producer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/126820/actress-glamur-thamanna-kollywood-producer"
published_at: "2023-07-02T20:55:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a19791670ac_thamanna_1.jpg"
keywords: []
---

# #thamanna | ചില നായികമാര്‍ ഗ്ലാമര്‍ വെച്ച് ഇന്‍ഡ്‌സ്ട്രിയെ ഉപയോഗിക്കുന്നു; തമന്ന ചെയ്യുന്നതിങ്ങനെ തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ്

> **Lead Summary:** ഉത്തരേന്ത്യയില്‍ നിന്ന് വരുന്ന മറ്റ് നായികമാരില്‍ നിന്ന് വ്യത്യസ്തയാണ് തമന്ന. തമിവ് സിനിമാ നിര്‍മാതാവ് ജി. ധനഞ്ജയന്‍ പറഞ്ഞതിങ്ങനെ . മുംബൈയില്‍ നിന്ന് വന്ന് തെന്നിന്ത്യയില്‍ അഭിനയിക്കുന്ന പല നടിമാര്‍ക്കും തമിഴ് അറിയില്ലെന്നും അവര്‍ ഗ്ലാമര്‍ വെച്ച് ഇന്‍ഡ്‌സ്ട്രിയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

ഉത്തരേന്ത്യയില്‍ നിന്ന് വരുന്ന മറ്റ് നായികമാരില്‍ നിന്ന് വ്യത്യസ്തയാണ് തമന്ന. തമിവ് സിനിമാ നിര്‍മാതാവ് ജി. ധനഞ്ജയന്‍ പറഞ്ഞതിങ്ങനെ . മുംബൈയില്‍ നിന്ന് വന്ന് തെന്നിന്ത്യയില്‍ അഭിനയിക്കുന്ന പല നടിമാര്‍ക്കും തമിഴ് അറിയില്ലെന്നും അവര്‍ ഗ്ലാമര്‍ വെച്ച് ഇന്‍ഡ്‌സ്ട്രിയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചില നായികമാരുടെ കാര്യത്തില്‍ വിഷമം ഉണ്ട് . 20-25 സിനിമകള്‍ അവര്‍ തമിഴില്‍ ചെയ്തിട്ടുണ്ടെങ്കിലും അഭിമാനത്തോടെ തമിഴ് എനിക്ക് അറിയില്ലെന്ന് പറയും. അവര്‍ ഗ്ലാമര്‍ വെച്ച് ഇന്‍ഡ്‌സ്ട്രിയെ ഉപയോഗിക്കുകയാണ്. അതിനപ്പുറം ഈ ഇന്‍ഡസ്ട്രിയോട് അവര്‍ക്കൊരു ആത്മാര്‍ത്ഥതയില്ല.

എന്നാല്‍ തമന്നയ്ക്കും തമിഴും തെലുങ്കും ഒക്കെ അറിയാം. ബോംബെയില്‍ ജനിച്ച് വളര്‍ന്ന സിന്ധി പെണ്‍കുട്ടിയാണവര്‍. ഭാഷ മനസ്സിലായാല്‍ നന്നായി അഭിനയിക്കാന്‍ പറ്റുമെന്നാണ് തമന്ന പറയാറ്. അവര്‍ വളരെ ആത്മാര്‍ത്ഥതയുള്ള നടിയാണ്- ജി ധനഞ്ജയന്‍ പറഞ്ഞു. തമിഴിലും തെലുങ്കിലും ഹിന്ദിയിലും കൈനിറയെ അവസരങ്ങളുമായി കരിയറില്‍ ഏറെ തിരക്കിലാണ് തമന്ന. ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയാണ് തമന്നയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

### Related Links & Sources
- [Original Story Source](https://moviemax.in/news/126820/actress-glamur-thamanna-kollywood-producer)