---
title: "#bigboss ഇത് മാരാരിസം; ബിഗ് ബോസ് സീസൺ 5ൽ വിജയ് ആയി അഖിൽ മാരാർ ചിത്രങ്ങൾ വൈറൽ"
english_title: "#bigboss #final #akhilmarar #winner"
publisher: "moviemax.in"
canonical_url: "https://moviemax.in/news/126812/bigboss-final-akhilmarar-winner"
published_at: "2023-07-02T20:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1927f267ef_bigboss_1.jpg"
keywords: []
---

# #bigboss ഇത് മാരാരിസം; ബിഗ് ബോസ് സീസൺ 5ൽ വിജയ് ആയി അഖിൽ മാരാർ ചിത്രങ്ങൾ വൈറൽ

> **Lead Summary:** ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ വിജയ് ആയി അഖിൽ മാരാർ. തുടക്കം മുതൽ മികച്ച കളിയുമായി ഹൌസിൽ നിന്ന അഖിൽ മാരാർ വിജയം നേടുമെന്ന് തന്നെയിരുന്നു പ്രേക്ഷകരുടെ അനുമാനം. ഇതിൽ യാതൊരു മാറ്റവും ഇല്ലാതെ ഇത്തവണ ബിഗ്‌ബോസ് കിരീടം അഖിൽ മാരാർ സ്വന്തമാക്കുകയായിരുന്നു.

## Article Content

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ വിജയ് ആയി അഖിൽ മാരാർ. തുടക്കം മുതൽ മികച്ച കളിയുമായി ഹൌസിൽ നിന്ന അഖിൽ മാരാർ വിജയം നേടുമെന്ന് തന്നെയിരുന്നു പ്രേക്ഷകരുടെ അനുമാനം. ഇതിൽ യാതൊരു മാറ്റവും ഇല്ലാതെ ഇത്തവണ ബിഗ്‌ബോസ് കിരീടം അഖിൽ മാരാർ സ്വന്തമാക്കുകയായിരുന്നു.

ടൈറ്റിൽ വിന്നർക്ക് 50 ലക്ഷം രൂപയും ട്രോഫിയും ആണ് ലഭിക്കുന്നത് . റനീഷ റഹ്മാൻ ആണ് രണ്ടാം സ്ഥാനവും മൂന്നാം സ്ഥലം ജുനൈസ് വിപി യും സ്വന്തമാക്കി. ഷിജുവും ശോഭ വിശ്വനാഥും പുറത്തായി. മാർച്ച്‌ 26ന് 18 മത്സരാർഥികളുമായിട്ടാണ് ഷോ ആരംഭിച്ചത്.

ഫിനാലെയുടെ തലേന്ന് സെരിന ആൻ ജോൺസൻ ഹൌസിൽ നിന്നും പുറത്തു പോവുകയായിരുന്നു. ഒപ്പം 94 ദിവസം ഹൌസിൽ നിന്നും നാദിറയും പുറത്ത് പോയി. പണപ്പെട്ടി വേണോ ഷോയിൽ തുടരുകയാണോ എന്ന ചോദ്യത്തിന് പണപ്പെട്ടി എടുത്തു നാദിറ പുറത്ത് വരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/126812/bigboss-final-akhilmarar-winner)