---
title: "#HansikaMotwani |  പലപ്പോഴും ഭര്‍ത്താവിനെ കൂടെ കിടത്തില്ല; കാരണം വെളിപ്പെടുത്തി ഹന്‍സിക"
english_title: "#HansikaMotwani  #doesnotsleep #husband #Hansika #revealed #reason"
publisher: "moviemax.in"
canonical_url: "https://moviemax.in/news/126802/hansikamotwani-doesnotsleep-husband-hansika-revealed-reason"
published_at: "2023-07-02T20:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a18af8a0629_hansika.jpg"
keywords: []
---

# #HansikaMotwani |  പലപ്പോഴും ഭര്‍ത്താവിനെ കൂടെ കിടത്തില്ല; കാരണം വെളിപ്പെടുത്തി ഹന്‍സിക

> **Lead Summary:** തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഹന്‍സിക മോട്വാനി. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരം അടുത്തിടെയാണ് വിവാഹിതയാകുന്നത്.

## Article Content

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഹന്‍സിക മോട്വാനി. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരം അടുത്തിടെയാണ് വിവാഹിതയാകുന്നത്.

ബിസിനസ് പാര്‍ട്ണര്‍ ആയ സൊഹൈല്‍ കതൂരിയയുമായുള്ള ഹന്‍സികയുടെ വിവാഹം കഴിഞ്ഞത്. താരത്തിന്റെ വിവാഹ വീഡിയോ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.

താരത്തിന്റെയും ഭര്‍ത്താവിന്റെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

പലപ്പോഴും ഭര്‍ത്താവിനെ താന്‍ കൂടെ കിടത്താറില്ല എന്നാണ് നടി പറയുന്നത്. ഇതിന് താരം പറഞ്ഞ കാരണം കേട്ട് അന്തം വിടുകയാണ് ആരാധകര്‍. പലപ്പോഴും ഭര്‍ത്താവിനെ കൂടെ കിടത്തില്ല, മറ്റൊരു റൂമില്‍ നിര്‍ബന്ധിച്ച് കിടത്തും.

തന്റെ വിലപിടിപ്പുള്ള ഹാന്റ് ബാഗ് അടുത്ത് വയ്ക്കണം എന്നതിനാലാണ് ഭര്‍ത്താവിനെ മാറ്റി കിടത്തുന്നത്. തന്റെ ബാഗുകള്‍ക്ക് ശ്വസിക്കണം എന്ന് തോന്നുമ്പോള്‍ അവ തന്റെ അടുത്ത് വച്ച് ഭര്‍ത്താവിനെ മറ്റൊരു റൂമില് കിടത്തും എന്നാണ് ഹന്‍സിക പറയുന്നത്.

താരത്തിന്റെ വിചിത്രമായ സ്വഭാവം കേട്ട് അന്തം വിടുകയാണ് ആരാധകര്‍. ഇത് എന്ത് തരം വട്ടാണ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം പതിനെട്ടാം വയസ്സ് മുതല്‍ തുടങ്ങിയതാണ് ഹന്‍സികയ്ക്ക് ഹാന്റ് ബാഗുകളോടുള്ള ഭ്രമം.

ആദ്യമായി സ്വന്തമാക്കിയ ഏറ്റവും വില കൂടിയ ഹാന്റ്ബാഗ് ഒരു ലക്ഷം രൂപയുടെ ലൂയിസ് വിട്ടന്‍ ബ്രാന്റ് ആയിരുന്നു. ആ ബാഗ് താന്‍ എവിടെ പോയാലും കൂടെ കൊണ്ടുപോകുമായിരുന്നു എന്നും ഹന്‍സിക പറയുന്നു. ഇപ്പോള്‍ തന്റെ പക്കലുള്ള ബാഗുകള്‍ക്ക് എല്ലാം ഒരു ലക്ഷത്തിന് മുകളില്‍ വിലമതിക്കും എന്നും ഹന്‍സിക പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/126802/hansikamotwani-doesnotsleep-husband-hansika-revealed-reason)