logo

ബീന ആന്റണി വീട്ടില്‍ തിരിച്ചെത്തി ;സന്തോഷം പങ്കുവെച്ച് മനോജ് കുമാർ

Published at May 17, 2021 12:51 PM ബീന ആന്റണി വീട്ടില്‍ തിരിച്ചെത്തി ;സന്തോഷം പങ്കുവെച്ച് മനോജ് കുമാർ

നടി ബീന ആന്റണി കൊവിഡ് ബാധിതയായി ആശുപത്രിയിലാണെന്ന് പറഞ്ഞെത്തിയ ഭര്‍ത്താവും നടനുമായ മനോജ് കുമാറിന്റെ വീഡിയോ വൈറലായിരുന്നു. ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നാണ് ബീനയ്ക്ക് കൊവിഡ് ബാധിക്കുന്നത്. വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പോസിറ്റീവ് ആയി. ശേഷം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ചികിത്സയില്‍ കഴിയവേ ന്യൂമോണിയ കൂടി ബാധിച്ച് ആരോഗ്യസ്ഥിതി മോശമായി. ആശുപത്രിയില്‍ ഐസിയു സൗകര്യം പോലും കിട്ടാതെ വന്ന സാഹചര്യത്തിലാണ് മകനൊപ്പം വീഡിയോയുമായി മനോജ് രംഗത്ത് വന്നത്. എന്നാല്‍ തന്റെ ബീന കൊവിഡ്മുക്തയായി വീട്ടില്‍ വന്ന സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍. മനോജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

ആശുപത്രിയില്‍ നിന്നും കോവിഡ് നെഗറ്റീവായി പരിപൂര്‍ണ്ണ സൗഖ്യത്തോടെ വീട്ടിലേക്ക് വരുന്ന എന്റെ പെണ്ണിന്റെ ചുണ്ടില്‍ ദിവസങ്ങള്‍ക്ക് ശേഷം വിരിഞ്ഞ ഈ ചിരിയില്‍, ഞാന്‍ സര്‍വ്വേശ്വരനോട് ആദ്യമേ കൈകള്‍ കൂപ്പി കടപ്പെട്ടിരിക്കുന്നു. എന്റെ പ്രിയപ്പെട്ട കൊച്ചച്ഛന്‍ ഡോ. പ്രസന്നകുമാര്‍. മോള് Dr.ശ്രീജ. ഇവരായിരുന്നു ആദ്യ ദിനങ്ങളില്‍ ഞങ്ങളുടെ വഴികാട്ടിയും ഉപദേശകരും. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഞങ്ങളുടെ ആദ്യ രക്ഷകര്‍.

ഇഎംസി ആശുപത്രിയിലെ (ആശുപത്രിയല്ല... ഇപ്പോള്‍ അത് ഞങ്ങള്‍ക്ക് 'ദേവാലയം' ആണ് ) സെക്യൂരിറ്റി മുതല്‍ ഡോക്ടേഴ്‌സ് വരെ എല്ലാവരോടും പറയാന്‍ വാക്കുകളില്ല. എന്റെ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, ബീനയുടെ സഹോദരങ്ങള്‍, കസിന്‍സ്, ഞങ്ങളുടെ സ്വന്തക്കാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സിനിമാ സീരിയല്‍, സഹപ്രവര്‍ത്തകര്‍, രാഷ്ട്രീയ സുഹൃത്തുക്കള്‍, എന്ന് വേണ്ട നാനാതുറകളിലുള്ളവര്‍. എല്ലാവരും നല്‍കിയ കരുത്ത് സാന്ത്വനം സഹായങ്ങള്‍ ഊര്‍ജ്ജം.

വെളുത്താട്ട് അമ്പലത്തിലെ മേല്‍ശാന്തിമാര്‍. ക്രിസ്തുമത പ്രാര്‍ത്ഥനക്കാര്‍, സിസ്സ്‌റ്റേഴ്‌സ്, പിന്നെ മലയാള ലോകത്തെ ഞങ്ങള്‍ക്കറിയാവുന്ന, ഞങ്ങള്‍ക്കറിയാത്ത, ഞങ്ങളെ അറിയുന്ന ലക്ഷകണക്കിന് സുമനസ്സുകളുടെ പ്രാര്‍ത്ഥന.. ആശ്വാസം.. മറക്കാന്‍ കഴിയില്ല പ്രിയരേ. മരണം വരെ മറക്കാന്‍ കഴിയില്ല. കടപ്പെട്ടിരിക്കുന്നു. എല്ലാ ദിവസവും മുടങ്ങാതെ ഓര്‍ത്ത് വിശേഷങ്ങള്‍ അന്വേഷിച്ച് പ്രാര്‍ത്ഥനയുണ്ട് കൂടെ എന്ന് പറഞ്ഞ് നിറഞ്ഞ മനോധൈര്യം പകര്‍ന്നു നല്‍കിയ മലയാള സിനിമയിലെ വല്യേട്ടന്മാരായ മമ്മൂക്ക, ലാലേട്ടന്‍, സുരേഷേട്ടന്‍.


ഒരാപത്ത് വന്നപ്പോള്‍ തിരിച്ചറിയപ്പെട്ട ഈ സ്‌നേഹവായ്പ്പുകള്‍ ഞങ്ങളുടെ ജീവിതത്തിലെ അമൂല്യ നിധിയായി മരണം വരെ മനസ്സില്‍ സൂക്ഷിക്കും. ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നും നിങ്ങളുണ്ട്. ആര്‍ക്കും ഒരു ദുര്‍വിധിയും വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. കോവിഡ് വിമുക്ത ലോകം എത്രയും പെട്ടെന്ന് പൂവണിയട്ടേ. ശ്രദ്ധയോടെ, ജാഗ്രതയോടെ നമുക്ക് മുന്നോട്ട് പോകാം. ഞങ്ങള്‍ക്കറിയില്ല എങ്ങിനെയാണ് നിങ്ങളോട് നന്ദി പറയേണ്ടതെന്ന്. യഥാര്‍ത്ഥ സ്‌നേഹം ആവോളം ഞങ്ങള്‍ തിരിച്ചറിഞ്ഞു.

നിങ്ങള്‍ക്ക് വേണ്ടി ഞങ്ങളും മനമുരുകി പ്രാര്‍ത്ഥിക്കുന്നു. പള്‍സ് ഓക്‌സിമീറ്റര്‍ മറക്കാതെ വാങ്ങിക്കണം. ഉപയോഗിക്കണം. അതാണ് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച് ബീനയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്. ഈശ്വരനെ മുറുകെ പിടിച്ച് ജീവിക്കണം, പ്രാര്‍ത്ഥിക്കണം. അതിന് നമ്മള്‍ സമയം കണ്ടെത്തണം. മരുന്നില്ലാത്ത ഈ മഹാമാരിയുടെ പ്രതിസന്ധിയില്‍ നിന്നും ഞങ്ങളെ എളുപ്പം കരകയറ്റിയത് അപാരമായ ഈശ്വരാനുഗ്രഹം മാത്രമാണെന്ന് അവളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഒരേ ശബ്ദത്തോടെ പറഞ്ഞു. ദൈവമാണ് ഡോക്ടര്‍. ആ അനുഗ്രഹമാണ് മെഡിസിന്‍. അത് ഞാന്‍ ശരിക്കും തിരിച്ചറിഞ്ഞറിഞ്ഞു.

Beena Antony returns home; Manoj Kumar shares happiness

Related Stories
നിലയ്ക്കും ആ കഴിവ് കിട്ടിയിട്ടുണ്ടെന്ന് പേളി മാണി! ഏറ്റെടുത്ത് ആരാധകരും!

Sep 14, 2021 02:58 PM

നിലയ്ക്കും ആ കഴിവ് കിട്ടിയിട്ടുണ്ടെന്ന് പേളി മാണി! ഏറ്റെടുത്ത് ആരാധകരും!

ക്രേസി വേള്‍ഡെന്ന വീഡിയോയുമായാണ് പേളി എത്തിയത്. നല്ലൊരു പാട്ടുകാരി കൂടിയാണ് താനെന്ന് പേളി വീണ്ടും തെളിയിച്ചിരിക്കുകയാണെന്നായിരുന്നു ആരാധകര്‍...

Read More >>
'അമ്മയുടെ ജീവനറ്റ ദേഹത്ത് കെട്ടിപ്പിടിച്ച് അവളെന്നെ നോക്കിയൊരു നോട്ടമുണ്ട്-എന്നെക്കാൾ ജൂഹിക്ക് നിഷാമ്മേനെയാണ് ഇഷ്ടമെന്ന് ഭാഗ്യം പറയുമായിരുന്നു

Sep 13, 2021 08:44 PM

'അമ്മയുടെ ജീവനറ്റ ദേഹത്ത് കെട്ടിപ്പിടിച്ച് അവളെന്നെ നോക്കിയൊരു നോട്ടമുണ്ട്-എന്നെക്കാൾ ജൂഹിക്ക് നിഷാമ്മേനെയാണ് ഇഷ്ടമെന്ന് ഭാഗ്യം പറയുമായിരുന്നു

മകനെക്കുറിച്ച് എപ്പോഴും പറയും. അവൻ എൻജിനീയറിങ്ങു കഴിഞ്ഞിട്ട് നല്ല ഒരു ജോലി കിട്ടണം അതാണ് നിഷാമ്മേ എന്റെ ഏറ്റവും വലിയ സ്വപ്നം എന്നെപ്പോഴും...

Read More >>
Trending Stories