---
title: "#meera jasmine | മീരയെ ബാധിച്ചത് ആ പ്രണയം; ശേഷം നടിക്ക് സംഭവിച്ചത് ഇത് തുറന്ന് പറഞ്ഞ് ചെയ്യാറു ബാലു "
english_title: "#meera jasmine #love #truth reveal # cheyyaru balu "
publisher: "moviemax.in"
canonical_url: "https://moviemax.in/news/126736/meera-jasmine-love-truth-reveal-cheyyaru-balu"
published_at: "2023-07-02T15:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a149381df5c_meera_1.jpg"
keywords: []
---

# #meera jasmine | മീരയെ ബാധിച്ചത് ആ പ്രണയം; ശേഷം നടിക്ക് സംഭവിച്ചത് ഇത് തുറന്ന് പറഞ്ഞ് ചെയ്യാറു ബാലു 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിൻ. അഭിനയിച്ച സിനിമകളിലെല്ലാം ശ്രദ്ധേയ വേഷം മീരയ്ക്ക് ലഭിച്ചു. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് മീര എന്നും തെരഞ്ഞെടുത്തത്. തമിഴിലും തെലുങ്കിലും കന്നഡയിലും ഒരുപോലെ തിളങ്ങാൻ മീരയ്ക്ക് കഴിഞ്ഞു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിൻ. അഭിനയിച്ച സിനിമകളിലെല്ലാം ശ്രദ്ധേയ വേഷം മീരയ്ക്ക് ലഭിച്ചു. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് മീര എന്നും തെരഞ്ഞെടുത്തത്. തമിഴിലും തെലുങ്കിലും കന്നഡയിലും ഒരുപോലെ തിളങ്ങാൻ മീരയ്ക്ക് കഴിഞ്ഞു.

തെന്നിന്ത്യയിലെ തിരക്കുള്ള നായിക നടിയായ മീര പിന്നീട് സിനിമകളിൽ നിന്ന് അകന്നു. കഴിഞ്ഞ വർഷം മീര സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ്. മീരയുടെ കരിയറിനെയും ജീവിതത്തെയും കുറിച്ച് തമിഴ് സിനിമാ രം​ഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സണ്ടക്കോഴി എന്ന സിനിമയിൽ നായകൻ വിശാലിന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രമാണ് മീര ജാസ്മിൻ ചെയ്തത്. കരിയർ ​ഗ്രാഫ് ഇത്രയും ഉയർന്ന നടിയെ ഒരു ഘട്ടത്തിൽ കാണാതായി. അതിന് കാരണം പ്രണയമാണ്. അന്ന് ഇതേക്കുറിച്ച് ​ഗോസിപ്പുകൾ വന്നു. പിന്നീട് മീര ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ അവർ പിരിഞ്ഞു.

അതിന് ശേഷമാണ് മീര ജാസ്മിന് കരിയറിൽ പ്രശ്നമാകുന്നത്. മലയാളത്തിൽ ഒരു പടം കമ്മിറ്റ് ചെയ്തിട്ട് തമിഴിൽ വന്ന് അഭിനയിക്കും. തമിഴിൽ ഒരു പടത്തിൽ ഒപ്പു വെച്ച് കന്നഡയിൽ പോയി അഭിനയിക്കും. ഇതാണ് മീരയുടെ കരിയറിനെ ബാധിച്ചെന്ന് ചെയ്യാറു ബാലു പറയുന്നു. രണ്ട് തരത്തിലുള്ള സംസാരം മീരയെക്കുറിച്ച് സിനിമാ ലോകത്ത് വന്നു.

അഹങ്കാരിയായ നടി എന്നാണ് ചിലർ പറഞ്ഞത്. ഇതിനിടെയാണ് ദുബായിലെ എഞ്ചിനീയർ അനിൽ ജോണിനെ വിവാഹം ചെയ്യുന്നത്. ശേഷം മീരയെ എല്ലാവരും മറന്നു. ടെസ്റ്റ് ആണ് മീര ജാസ്മിന്റെ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് സിനിമ. മാധവൻ, നയൻതാര, സിദ്ധാർത്ഥ് എന്നിവരാണ് ടെസ്റ്റിലെ മറ്റ് പ്രധാന താരങ്ങൾ. മലയാളത്തിൽ ക്യൂൻ എലിസബത്ത് എന്ന സിനിമയും റിലീസ് ചെയ്യാനുണ്ട്. മീര വീണ്ടും സിനിമാ രം​ഗത്ത് സജീവമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.     

### Related Links & Sources
- [Original Story Source](https://moviemax.in/news/126736/meera-jasmine-love-truth-reveal-cheyyaru-balu)