തനിക്ക് വേണ്ടി വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നത് ഭാര്യ സൈറ ഭാനു ആണെന്ന് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. അടുത്തിടെ നൽകിയ അഭിമുഖത്തിൽ വസ്ത്രധാരണത്തെ കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
എനിക്ക് അനിയോജ്യമായ വസ്ത്രങ്ങൾ തീരുമാനിക്കുന്നതും വാങ്ങുന്നതും ഭാര്യ സൈറ ഭാനുവാണ്. അവൾക്ക് ഇത്തരം കാര്യങ്ങളോട് ഏറെ താൽപര്യമുണ്ടെന്ന് എനിക്ക് തോന്നുന്നു.

അവൾ തന്നെയാണ് കഴിഞ്ഞ 10, 15 വർഷമായി എനിക്ക് വേണ്ടി വസ്ത്രങ്ങൾ വാങ്ങുന്നത്. അവൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങുകയും എന്നോട് അത് ധരിക്കാൻ പറയുകയും ചെയ്യും.
കൂടുതലും കറുത്ത നിറത്തിലുളള വസ്ത്രങ്ങളാണ് എനിക്ക് വേണ്ടി തെരഞ്ഞെടുത്തിരുന്നത്. മറ്റ് നിറങ്ങളും കൂടി സെലക്ട് ചെയ്യാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. അത് അവൾ സമ്മതിക്കുകയും ചെയ്തു- റഹ്മാൻ കൂട്ടിച്ചേർത്തു.
1995-ലാണ് റഹ്മാനും സൈറ ഭാനുവും വിവാഹിതരാവുന്നത്. അമ്മയാണ് റഹ്മാനായി സൈറയെ കണ്ടെത്തിയത്. വധുവിനെ കണ്ടെത്താൻ സമയമില്ലായിരുന്നെന്നും അമ്മയാണ് വധുവിനെ തീരുമാനിച്ചതെന്നും നേരത്തെ നൽകിയൊരു അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞിരുന്നു. ഖതിജ, റഹീമ, അമീൻ റഹ്മാൻ എന്നിവരാണ് മക്കൾ.
Content Highlight: #Musicdirector #ARRahman #wife #SairaBhanu #chooses #clothesforhim.

































