അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് എന്ന സിനിമയെ അഭിനന്ദിച്ചു നടന്‍ മോഹന്‍ലാല്‍. അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ അനൂപ് മേനോനും രഞ്ജിത്തും പ്രധാന വേഷത്തിലെത്തുന്നു . ചിത്രം അതിമനോഹരവും വ്യത്യസ്ഥവുമാണെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിരഞ്ജന അനൂപ്, ദുർഗ കൃഷ്ണ, ദിവ്യാ പിള്ള, നന്ദു, ഇർഷാദ് അലി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് .ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രതീഷ് വേഗയാണ് . ക്യാമറ മഹാദേവൻ തമ്പിയാണ്.
മോഹന്‍ലാല്‍ കുറിച്ചത് ഇങ്ങനെ ഇന്നലെ ഒരു പ്രൈവറ്റ് സ്‌ക്രീനിംഗില്‍ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത 'കിംഗ് ഫിഷ്' എന്ന സിനിമ കണ്ടു. അതിമനോഹരവും വ്യത്യസ്ഥവുമായ സിനിമ. ഈ സിനിമ സഞ്ചരിയ്ക്കുന്ന വഴികള്‍ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്. കാലങ്ങളോളം ഇത്തരം സിനിമകള്‍ ഉണ്ടാവട്ടെ. ഇത്തരം ചിത്രങ്ങളുടെ ഭാഗമാവാന്‍ എല്ലാ കലാകാരന്മാര്‍ക്കും സാധിയ്ക്കട്ടെ. അനൂപിനും ടീമിനും വിജയാശംസകള്‍.
Actor Mohanlal has hailed Anoop Menon's debut film King fish