---
title: "#luststory2 |'ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ മടിയും പരിഭ്രമവും ഉണ്ടായിരുന്നു, 21 വയസുളള വ്യക്തിയല്ല ഞാൻ'- ലസ്റ്റ് സ്റ്റോറീസ് 2 വിനെ കുറിച്ച് കുമുദ് മിശ്ര "
english_title: "'I was hesitant and nervous to do #intimatescenes, I'm not a #21-year-old person' - #KumudMishra on #LustStories2"
publisher: "moviemax.in"
canonical_url: "https://moviemax.in/news/126614/i-was-hesitant-and-nervous-to-do-intimatescenes-im-not-a-21-year-old-person-kumudmishra-on-luststories2"
published_at: "2023-07-02T09:09:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0f2e4ac9f9_kumudmisra.jpg"
keywords: []
---

# #luststory2 |'ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ മടിയും പരിഭ്രമവും ഉണ്ടായിരുന്നു, 21 വയസുളള വ്യക്തിയല്ല ഞാൻ'- ലസ്റ്റ് സ്റ്റോറീസ് 2 വിനെ കുറിച്ച് കുമുദ് മിശ്ര 

> **Lead Summary:** **നെ**റ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ്2 ൽ ബോൾഡ് രംഗങ്ങൾ ചെയ്യാൻ മടിയും പരിഭ്രമവും ഉണ്ടായിരുന്നുവെന്ന് നടൻ കുമുദ് മിശ്ര. ഇതിന് മുമ്പ് നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഇതാദ്യമായിട്ടാണ് ഇത്തരമൊരു റോൾ ചെയ്യുന്നതെന്നും നടൻ ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

## Article Content

**നെ**റ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ്2 ൽ ബോൾഡ് രംഗങ്ങൾ ചെയ്യാൻ മടിയും പരിഭ്രമവും ഉണ്ടായിരുന്നുവെന്ന് നടൻ കുമുദ് മിശ്ര. ഇതിന് മുമ്പ് നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഇതാദ്യമായിട്ടാണ് ഇത്തരമൊരു റോൾ ചെയ്യുന്നതെന്നും നടൻ ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ചിത്രത്തിൽ ബോൾഡ് രംഗങ്ങൾ വളരെ വിചിത്രമായി തോന്നി. കാരണം 21 വയസുളള വ്യക്തിയല്ല ഞാൻ. അതിനാൽ തന്നെ മടിയും പരിഭ്രമവും ഉണ്ടായിരുന്നു. അഭിനയിക്കുമ്പോൾ നമ്മൾ പൂർണമായും അഭിനേതാവായി മാറും. ബോൾഡ് സീനുകൾ ചെയ്യുമ്പോൾ മാത്രമല്ല സാധാരണ രംഗങ്ങൾ ചെയ്യുമ്പോഴും വിചിത്രമായി തോന്നും. ഈ ചിത്രത്തിൽ കാജോളായിരുന്നു തനിക്കൊപ്പം അഭിനയിച്ചത്. അതിന്റെ പരിഭ്രാന്തിയും എനിക്കുണ്ടായിരുന്നു.

വളരെ അനുഭവസമ്പത്തുള്ള മികച്ച അഭിനേത്രിയാണ് അവർ. വളരെ അനായാസമായിട്ടാണ് അഭിനയിച്ചത്. ഞങ്ങളെപ്പോലുള്ള കലാകാരന്മാർ ആ നിലയിലെത്താൻ വർഷങ്ങളെടുക്കും. പക്ഷേ, കാജോളിന്റെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയാണ് എനിക്ക് ലഭിച്ചത്. രംഗങ്ങൾ ചെയ്യാൻ അവർ വളരെയധികം സഹായിച്ചു- കുമുദ് മിശ്ര പറഞ്ഞു.

മകൻ ഈ ചിത്രം കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം അവന്റെ പ്രായം 14 വയസാണ്. എന്റെ ഭാര്യയും നടിയാണ്. ചിലപ്പോള്‍ സിനിമ കണ്ടതിന് ശേഷം മൗനം പാലിക്കുമായിരിക്കും. അവളുടെ കണ്ണുകളില്‍ നിന്ന് വായിച്ചെടുത്ത ശേഷം അതേക്കുറിച്ച് സംസാരിക്കേണ്ടി വരുമെന്നും കുമുദ് മിശ്ര കൂട്ടിച്ചേർത്തു.നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന ആന്തോളജി വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ്.

2018 ൽ പുറത്ത് ഇറങ്ങിയ ലസ്റ്റ് സ്റ്റോറീസിന്റെ രണ്ടാംഭാഗമാണിത്. തമന്ന, കാജോൾ, മൃണാൾ താക്കൂർ, അംഗദ് ബേദി, കുമുദ് മിശ്ര, വിജയ് വർമ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. നാല് സീരീസായി പുറത്തെത്തുന്ന ചിത്രത്തിൽ നടി കജോളും കുമുദ് മിശ്രയുമാണ് ഒരു കഥയിൽ പ്രത്യക്ഷപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/126614/i-was-hesitant-and-nervous-to-do-intimatescenes-im-not-a-21-year-old-person-kumudmishra-on-luststories2)