---
title: "ഇത് തുടങ്ങാൻ എനിക്ക് കാത്തിരിക്കാനാകുന്നില്ല"
english_title: " Fans are waiting for the Mohanlal character of Stephen Nedumpalli"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1266/fans-are-waiting-for-the-mohanlal-character-of-stephen-nedumpalli"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f74491b703e0_mohanlal2.jpg"
keywords: []
---

# ഇത് തുടങ്ങാൻ എനിക്ക് കാത്തിരിക്കാനാകുന്നില്ല

> **Lead Summary:** മലയാള സിനിമ ചരിത്രത്തില്‍ തരംഗം സൃഷ്‍ടിച്ച ചിത്രമാണ് ലൂസിഫര്‍. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്നു എന്നതായിരുന്നു ആദ്യ ആകര്‍ഷണം. ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ വൈറല്‍ ആയിരുന്നു . തിയറ്ററുകളില്‍ സിനിമ വൻ ഹിറ്റായിമാറി. പൃഥ്വിരാജ് എന്ന മാജിക്കല്‍ സംവിധായകൻ വരവറിയിച്ചു .ഇപ്പോളിതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എന്ന സിനിമയ്‍ക്കായി കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് പൃഥ്വിരാജ് കഴിഞ്ഞ എഴുതിയ വാക്കുകള്‍.

## Article Content

മലയാള സിനിമ ചരിത്രത്തില്‍ തരംഗം സൃഷ്‍ടിച്ച ചിത്രമാണ് ലൂസിഫര്‍. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്നു എന്നതായിരുന്നു ആദ്യ ആകര്‍ഷണം. ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ വൈറല്‍ ആയിരുന്നു . തിയറ്ററുകളില്‍ സിനിമ വൻ ഹിറ്റായിമാറി. പൃഥ്വിരാജ് എന്ന മാജിക്കല്‍ സംവിധായകൻ വരവറിയിച്ചു .ഇപ്പോളിതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എന്ന സിനിമയ്‍ക്കായി കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് പൃഥ്വിരാജ് കഴിഞ്ഞ എഴുതിയ വാക്കുകള്‍.

മുരളി ഗോപിക്ക് ഒപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍താണ് പൃഥ്വിരാജ് എമ്പുരാനെ കുറിച്ച് പറഞ്ഞത് .നിങ്ങളുടെ എഴുത്തുകാരൻ മനസില്‍ എഡിറ്റ് ചെയ്‍ത് വര്‍ണങ്ങള്‍ ചാലിച്ച് രൂപം തുടങ്ങിയ അന്നായിരിക്കും ഞാൻ എമ്പുരാൻ ആദ്യം കണ്ട ദിവസം. ഇത് തുടങ്ങാൻ എനിക്ക് കാത്തിരിക്കാനാകുന്നില്ല. ഒരു ആരാധകൻ എന്ന നിലയില്‍. ഒരു സംവിധായകൻ എന്ന നിലയില്‍ എന്നും പൃഥ്വിരാജ് കുറിച്ചു . ലൂസിഫറിന്റെ രണ്ടാം ഭാഗം ആയതിനാല്‍ തുടര്‍ച്ച മാത്രമല്ല കഥാപാത്രങ്ങളുടെ പഴയകാലവും ഉണ്ടായിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാല്‍ കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകലോകം

### Related Links & Sources
- [Original Story Source](https://moviemax.in/news/1266/fans-are-waiting-for-the-mohanlal-character-of-stephen-nedumpalli)