---
title: "#malavika | ഭാര്യയ്ക്കൊപ്പം ബെല്ലി ഡാൻസ് കാണാൻ പോയാലുള്ള അവസ്ഥയെ കുറിച്ച് തേജസ്, മാളവിക പകർത്തിയ വീഡിയോ വൈറൽ! "
english_title: "#malavika #thejas #bellydance #viral #video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/126596/malavika-thejas-bellydance-viral-video"
published_at: "2023-07-02T07:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0d657d7df5_thejas1.jpg"
keywords: []
---

# #malavika | ഭാര്യയ്ക്കൊപ്പം ബെല്ലി ഡാൻസ് കാണാൻ പോയാലുള്ള അവസ്ഥയെ കുറിച്ച് തേജസ്, മാളവിക പകർത്തിയ വീഡിയോ വൈറൽ! 

> **Lead Summary:** **അ**ഭിനേത്രിയും റിയാലിറ്റി ഷോ താരവും നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലൂവെൻസറുമായ മാളവിക കൃഷ്ണദാസും നായികാ നായകൻ ഫെയിം തേജസും വിവാഹിതരായത് വലിയ വാർത്തയായിരുന്നു.വിവാഹത്തിന്റെയും വിവാഹശേഷമുള്ള വിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്.

## Article Content

**അ**ഭിനേത്രിയും റിയാലിറ്റി ഷോ താരവും നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലൂവെൻസറുമായ മാളവിക കൃഷ്ണദാസും നായികാ നായകൻ ഫെയിം തേജസും വിവാഹിതരായത് വലിയ വാർത്തയായിരുന്നു.വിവാഹത്തിന്റെയും വിവാഹശേഷമുള്ള വിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്.

നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍മീഡിയയിലൂടെ ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറാറുള്ളത്. വിവാഹശേഷം ഇരുവരും ഹണിമൂൺ ആഘോഷിക്കുകയാണ്. ആദ്യത്തെ യാത്ര തായ്ലാൻ‌ഡിലേക്ക് ആയിരുന്നു. അവിടെ നിന്നും തിരികെ എത്തിയ ഇരുവരും മാളവികയുടെ അമ്മയെ കൂടി ഒപ്പം കൂട്ടി ദുബായിൽ അവധി ആഘോഷിക്കുകയാണ്. മാളവികയുടെ ഇരുപത്തിനാലാം പിറന്നാളും ദുബായിലാണ് ആഘോഷിച്ചത്.

തേജസ് അടക്കം ബന്ധുക്കളെല്ലാവരും കൂടി സർപ്രൈസുകളുടെ പെരുമഴയാണ് പിറന്നാളിന് സമ്മാനിച്ചതെന്ന് മാളവിക തന്നെ യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ദുബായിൽ അവധി ആഘോഷിക്കുന്നതിനെ തേജസിന്റെ രസകരമായൊരു വീഡിയോ മാളവിക പകർത്തിയിരുന്നു.

തേജസ് ബെല്ലി ഡാൻസ് ആസ്വദിക്കുന്ന വീഡിയോയാണ് മാളവിക പകർത്തിയത്. ഭാര്യ മാളവിക ഒപ്പം ഉള്ളതുകൊണ്ട് തന്നെ ഡാൻസ് നന്നായി ആസ്വദിക്കാൻ പറ്റിയില്ലെന്ന തരത്തിൽ വിഷമിച്ചിരിക്കുന്ന തേജസിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. യുട്യൂബിൽ കണ്ടാൽ മതിയാരുന്നുവെന്ന ക്യാപ്ഷൻ കൂടി നൽകി തേജസ് തന്നെയാണ് കുസൃതി നിറഞ്ഞ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്.

ബെല്ലി ഡാന്‍സ് കാണുന്നതിനിടെ മാളവിക തേജസിന്റെ എക്‌സ്പ്രഷന്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. നാണത്തോടെ കണ്ണുപൊത്തുകയായിരുന്നു തേജസ്. മാളവികയായിരുന്നു വീഡിയോയ്ക്ക് താഴെയായി ആദ്യം കമന്റുമായെത്തിയത്. പറയുന്നത് കേട്ടാല്‍ തോന്നും ഒന്നും കാണാന്‍ പറ്റിയില്ലെന്ന്. ഇതുപോലെയുള്ള കുറച്ച് തെളിവുകള്‍ എന്റെ കൈയ്യിലുണ്ടെന്നായിരുന്നു മാളവിക പറഞ്ഞത്.

നിന്റെ കൈയ്യില്‍ എന്ത് തെളിവാണുള്ളത്.... ഇന്ന് സൂര്യാസ്തമയത്തിന് മുമ്പ് അതെനിക്ക് കിട്ടിയിരിക്കണമെന്നായിരുന്നു തേജസിന്റെ മറുപടി. പിള്ളേരെ വീട്ടില്‍ പോയി തല്ലുപിടിക്കെന്നായിരുന്നു അന്നയുടെ കമന്റ്. വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. 'ചേട്ടന് ആ ഗ്ലാസെടുത്ത് വെച്ചൂടായിരുന്നോ, നമുക്ക് ഇനിയും പോവാം അളിയാ...., വല്ലാത്ത വിധിയിത്', തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.

മാളവിക തന്റെ എന്ത് വിശേഷവും ആദ്യം യുട്യൂബ് ചാനൽ വഴിയാണ് പങ്കുവെക്കുന്നത്. അതുകൊണ്ട് തന്നെ വിവാഹം ഉറപ്പിച്ചുവെന്ന് പറഞ്ഞത് അല്ലാതെ ആരെയാണ് വിവാഹം ചെയ്യാൻ പോകുന്നത് എന്നത് കുറെനാളുകൾ ആരാധകർക്ക് ഒരു സർപ്രൈസായി വെച്ചിരിക്കുകയായിരുന്നു താരം. പെട്ടന്നൊരു ദിവസം അത് സാക്ഷാൽ തേജസാണെന്ന് മാളവിക വെളിപ്പെടുത്തിയതോടെ എല്ലാവരും അത്ഭുതപ്പെട്ടു.

ഇതൊക്കെ എപ്പോൾ സംഭവിച്ചുവെന്ന അമ്പരപ്പായിരുന്നു ആരാധകർക്കും ഇരുവരുടെയും സുഹൃത്തുക്കൾക്കും. പക്ഷെ പ്രണയ വിവാഹമല്ല... തീർത്തും അറേഞ്ച്ഡ് മാരേജ് ആണെന്നായിരുന്നു മാളവികയുടെ പ്രതികരണം. തമ്മിൽ റിയാലിറ്റി ഷോയിൽ വെച്ചുള്ള പരിചയം ഉണ്ടെന്ന് മാത്രമേയുള്ളൂ എന്നും മാളവിക പറഞ്ഞിരുന്നു. അന്നും തേജസുമായുള്ള കോമ്പിനേഷനിൽ പലപ്പോഴും താൻ വഴക്കിട്ടിരുന്നുവെന്നും മാളവിക പറഞ്ഞിരുന്നു. ശേഷം തേജസിന് വിവാഹാലോചനകൾ നടക്കുന്ന സമയം മാളവികയുമായുള്ള ആലോചന വീട്ടുകാർ തേജസിനോട് നിർദേശിച്ചു. അങ്ങനെയാണ് ആ പരിചയം വിവാഹത്തിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/126596/malavika-thejas-bellydance-viral-video)