---
title: "#urfi javedh | ഇത് എന്ത് വസ്ത്രം ആണ് ; ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണം കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ; സംഭവം വൈറൽ"
english_title: "#urfi javedh #dress #viral # social media "
publisher: "moviemax.in"
canonical_url: "https://moviemax.in/news/126581/urfi-javedh-dress-viral-social-media"
published_at: "2023-07-01T23:31:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a06a6937739_urfi_1.jpg"
keywords: []
---

# #urfi javedh | ഇത് എന്ത് വസ്ത്രം ആണ് ; ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണം കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ; സംഭവം വൈറൽ

> **Lead Summary:** സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് സുപരിചിതയായ താരമാണ് ഉര്‍ഫി ജാവേദ്. വസ്ത്രധാരണം കൊണ്ടാണ് ഉര്‍ഫി ജാവേദ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് . വസ്ത്രധാരണത്തിന്റെ പേരില്‍ എന്നും വിമര്‍ശനങ്ങള്‍ കേള്‍ക്കുന്ന താരം കൂടിയാണ് ഉര്‍ഫി.

## Article Content

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് സുപരിചിതയായ താരമാണ് ഉര്‍ഫി ജാവേദ്. വസ്ത്രധാരണം കൊണ്ടാണ് ഉര്‍ഫി ജാവേദ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് . വസ്ത്രധാരണത്തിന്റെ പേരില്‍ എന്നും വിമര്‍ശനങ്ങള്‍ കേള്‍ക്കുന്ന താരം കൂടിയാണ് ഉര്‍ഫി.

ഇപ്പോഴിത താരത്തിന്റെ പുതിയ വസ്ത്രധാരണമാണ് വൈറലാകുന്നത്. ഗ്രസിയ മില്ലേനിയല്‍ അവാര്‍ഡില്‍ പങ്കെടുക്കാന്‍ എത്തിയ ഉര്‍ഫിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉര്‍ഫിയുടെ വസ്ത്രം കണ്ട് അന്തം വിടുകയാണ് സോഷ്യല്‍ മീഡിയ.

ഇത് എന്ത് തരം വസ്ത്രമാണ് എന്നാണ് ചോദിക്കുന്നത്. ഒറ്റ നോട്ടത്തില്‍ നഗ്മമായ മാറിടം എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രമാണ് ഉര്‍ഫി ധരിച്ചിരിക്കുന്നത്. ഉര്‍ഫിയുടെ വസ്ത്രധാരണം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

ഇത് സ്‌റ്റൈല്‍ അല്ല അശ്ലീലമാണ്, ഇവര്‍ക്ക് എതിരെ കേസ് എടുക്കണം എന്നാണ് വിമര്‍ശിക്കുന്നവര്‍ പറയുന്നത്. ഉര്‍ഫിയുടെ പുത്തന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/126581/urfi-javedh-dress-viral-social-media)