---
title: "#kajalaggarwal | എന്റെ ഭര്‍ത്താവിനേയും ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്; വെളിപ്പെടുത്തി  കാജല്‍ അഗര്‍വാള്‍"
english_title: "#kajalaggarwal #husband  #lotoftrouble #Kajal Aggarwal #revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/126529/kajalaggarwal-husband-lotoftrouble-kajal-aggarwal-revealed"
published_at: "2023-07-01T20:23:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a03e6657748_kajal.jpg"
keywords: []
---

# #kajalaggarwal | എന്റെ ഭര്‍ത്താവിനേയും ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്; വെളിപ്പെടുത്തി  കാജല്‍ അഗര്‍വാള്‍

> **Lead Summary:** തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് കാജല്‍ അഗര്‍വാള്‍. അടുത്തിടെ താരത്തിന് കുഞ്ഞ് ജനിച്ചിരുന്നു. ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവാണ് കാജലിന്റെ ഭര്‍ത്താവ്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ സിനിമയില്‍ നിന്നും വിട്ട് നിന്ന താരം സിനിമയിലേക്ക് തിരികേ എത്തുകയാണ്.

## Article Content

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് കാജല്‍ അഗര്‍വാള്‍. അടുത്തിടെ താരത്തിന് കുഞ്ഞ് ജനിച്ചിരുന്നു. ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവാണ് കാജലിന്റെ ഭര്‍ത്താവ്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ സിനിമയില്‍ നിന്നും വിട്ട് നിന്ന താരം സിനിമയിലേക്ക് തിരികേ എത്തുകയാണ്.

ഇന്ത്യന്‍ 2 എന്ന ചിത്രമാണ് ചെറിയ ഇടവേളക്ക് ശേഷം എത്താന്‍ പോകുന്ന കാജല്‍ അഗര്വാളിന്റെ ഏറ്റവും പുതിയ ചിത്രം. ഇതിനിടയില്‍ ഇപ്പോഴിതാ ഗര്‍ഭകാലയളവിനെ കുറിച്ചും കുഞ്ഞുണ്ടായതിന് ശേഷം ഉള്ള പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനേക്കുറിച്ചും സംസാരിക്കുകയാണ് കാജല്‍ അഗര്‍വാള്‍.

ഇന്‍സ്റ്റഗ്രാമില്‍ (ആസ്‌ക് മി എനിത്തിങ്) എന്ന സെഷനില്‍ ആരാധകരോട് സംവദിക്കുന്നതിന് ഇടയ്ക്കായിരുന്നു കാജല്‍ മനസ് തുറന്നത്. മകന് നീലിന് ജന്മം നല്‍കിയ സമയത്ത് തനിക്ക് പോസ്റ്റ്പാര്‍ട്ടം ഡ്രിപഷന്‍ അനുഭവപ്പെട്ടിരുന്നുവെന്ന് കാജല്‍ തുറന്നു പറയുന്നു.

അതില്‍ നിന്നും താന്‍ എങ്ങനെയാണ് പുറത്ത് കടന്നതെന്നും കാജല്‍ പറയുന്നുണ്ട്. ”അതെ, ഞാനും അനുഭവിച്ചിട്ടുണ്ട്. അത് സാധാരണയാണ്. കുടുംബത്തിന്റെ പിന്തുണയാണ് ഈ സമയത്ത് ഏറ്റവും പ്രധാനം. നിങ്ങള്‍ക്കു വേണ്ടി സമയം കണ്ടെത്തുന്നത് ഒരുപാട് സഹായിക്കും എന്നാണ് കാജല്‍ പറയുന്നു.

നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുക. പെട്ടെന്നുള്ള വര്‍ക്കൗട്ടും സുഹൃത്തുക്കളെ പോയി കാണുന്നതുമൊക്കെ തെറാപ്പി പോലെ ഉപകാരപ്രദമാണ്. ഭാഗ്യവശാല്‍ ഞാന്‍ പെട്ടെന്ന് തന്നെ അതിനെ മറികടന്നു.

എല്ലാം മനസിലാക്കുന്ന എന്റെ കുടുംബമാണ് കാരണം. എന്റെ ഭര്‍ത്താവിനേയും ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്” എന്നാണ് കാജല്‍ നല്‍കിയ മറുപടി. ശാരീരികത്തേക്കാളും കൂടുതല്‍ മനസികമാണ് വെല്ലുവിളികള്‍ ഉയര്‍ത്തിയത് എന്നും താരം പറയുന്നു. ”ഗര്‍ഭ കാലയളവ് ശാരീരിക ബുദ്ധിമുട്ടുകളേക്കാള്‍ മാനസികമായ കാര്യമാണ്.

ജീവിതം സമ്മാനിക്കുന്ന മനോഹരമായ നിമിഷം. ഈ നിമിഷത്തില്‍ ജീവിക്കുക അത് പരമാവധി പ്രയോജനപ്പെടുത്തുക. ഒരു കുഞ്ഞുണ്ടാവുക എന്നത് ഒരു അനുഗ്രഹമാണ് കാജല്‍ പറഞ്ഞു. കുഞ്ഞ് ജനിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുന്നു എന്നതും വളരെ സന്തോഷം നല്‍കുന്നു. കുഞ്ഞ് ജനിക്കുന്നതിന് മുന്‍പുള്ള രൂപത്തിലേക്ക് ശരീരത്തെ എത്തിക്കുകയെന്നതും വളരെ കഠിനമായ കാര്യമാണ്.” കാജല്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/126529/kajalaggarwal-husband-lotoftrouble-kajal-aggarwal-revealed)