---
title: "#basheerbashifamily | ഏറ്റവും സന്തോഷമുള്ള ദിവസം സംഭവിച്ച മോശം കാര്യം; മഷൂറ പറയുന്നു "
english_title: "#basheerbashifamily #worst  #happened #happiestday #Mashura "
publisher: "moviemax.in"
canonical_url: "https://moviemax.in/news/126526/basheerbashifamily-worst-happened-happiestday-mashura"
published_at: "2023-07-01T20:09:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a03b178c9c4_basheerbashi.jpg"
keywords: []
---

# #basheerbashifamily | ഏറ്റവും സന്തോഷമുള്ള ദിവസം സംഭവിച്ച മോശം കാര്യം; മഷൂറ പറയുന്നു 

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് ബഷീർ ബഷിയും കുടുംബവും. നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയ്ക്ക് കുഞ്ഞ് ജനിച്ചത്. എബ്രാൻ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ബഷീറിന്റെ മൂന്നാമത്തെ കുട്ടിയാണ് ഇത്. ആദ്യ ഭാര്യ സുഹാനയിൽ രണ്ടു മക്കളുണ്ട്. അവർക്കും മഷൂറ ഉമ്മയാണ്.

## Article Content

പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് ബഷീർ ബഷിയും കുടുംബവും. നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയ്ക്ക് കുഞ്ഞ് ജനിച്ചത്. എബ്രാൻ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ബഷീറിന്റെ മൂന്നാമത്തെ കുട്ടിയാണ് ഇത്. ആദ്യ ഭാര്യ സുഹാനയിൽ രണ്ടു മക്കളുണ്ട്. അവർക്കും മഷൂറ ഉമ്മയാണ്.

അതേസമയം വിവാഹം കഴിഞ്ഞ് നാല് വർഷമായിട്ടും ​കുഞ്ഞുണ്ടാകാത്തതിന്റെ പേരിൽ നിരവധി ചോദ്യങ്ങളും പരിഹാസങ്ങളും മഷൂറയ്ക്ക് കേൾ‌ക്കേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ ​ഗർഭകാലം മഷൂറ വളരെയധികം ആസ്വദിച്ചു. എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കുമായിരുന്നു. 

എന്നാൽ ഇപ്പോൾ ഇടയ്ക്കിടെ മാത്രമാണ് മഷൂറ വീഡിയോകൾ പങ്കുവയ്ക്കാറുള്ളത്. പഴയത് പോലെ വീഡിയോ എടുക്കാന്‍ സമയം കിട്ടുന്നില്ലെന്നും, വൈകാതെ തന്നെ ഞാന്‍ കൂടുതല്‍ സജീവമാകുമെന്നുമാണ് മഷൂറ ആരാധകർക്ക് നൽകിയിരിക്കുന്ന ഉറപ്പ്. ഇപ്പോഴിതാ മഷൂറ പങ്കുവച്ച പുതിയൊരു വീഡിയോ ശ്രദ്ധനേടുകയാണ്.

കഴിഞ്ഞ ദിവസത്തെ വലിയ പെരുന്നാളാഘോഷത്തിനിടെ നടന്ന വേദനിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് വീഡിയോ. സന്തോഷത്തോടെയാണ് ആ ദിവസം തുടങ്ങിയത്. പക്ഷേ, അത് അവസാനിച്ചത് കണ്ണീരോടെയാണെന്ന് മഷൂറ പറയുന്നു. പെരുന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള വീഡിയോയിലാണ് മഷൂറ ഇക്കാര്യം പറഞ്ഞത്. ബഷീറിന്റെ സഹോദരനും കുടുംബത്തിനും ഒപ്പമായിരുന്നു ഇത്തവണത്തെ ഈദ് ആഘോഷം.

അതിരാവിലെ തന്നെ എഴുന്നേറ്റ് പണികളെല്ലാം തുടങ്ങിയെന്ന് മഷൂറ പറയുന്നു. സോനുവും ഞാനും ബാബിയും എല്ലാം ചെയ്യാനുണ്ട്. അവരൊക്കെ പള്ളിയില്‍ പോയി വരുമ്പോള്‍ ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കണം. അതുകഴിഞ്ഞ് ഉച്ചയ്ക്കുള്ള ബിരിയാണിയും പായസവും. ഇതൊക്കെ കഴിഞ്ഞുവേണം ഞങ്ങള്‍ക്ക് റെഡിയാവാന്‍. അതിന് സമയം കിട്ടുമോ എന്നൊക്കെ പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.

പ്രഗ്നന്റാണെന്ന് അറിയുന്നത് കഴിഞ്ഞ പെരുന്നാളിനാണ്. പള്ളിയില്‍ പോവുന്നതിന് മുന്‍പാണ് ടെസ്റ്റ് ചെയ്തത്. നല്ലൊരു ഗുഡ് ന്യൂസോട് കൂടിയാണ് പള്ളിയിലേക്ക് പോയത്. ഇപ്പോൾ ഒരു വര്‍ഷമായി. ഇത്രയും നല്ലൊരു മുത്തുമണിയെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതിയാണെന്നും മഷൂറ പറഞ്ഞു. ഉച്ചയ്ക്ക് എല്ലാവരും ചേർന്ന് ബിരിയാണി കഴിക്കുന്നതിന്റെയും ശേഷം പുറത്തുപോകുന്നതിന്റെയുമൊക്കെ വിശേഷങ്ങൾ വീഡിയോയിലുണ്ട്. ബഷീറിന്റെ സഹോദരിയുടെ വീട്ടിലേക്കായിരുന്നു യാത്ര. 

പിന്നീടാണ് ഈദ് ദിനത്തിൽ ഉണ്ടായ വിഷമത്തെ കുറിച്ച് മഷൂറ പങ്കുവച്ചത്. 'വൈകുന്നേരം വരെ എല്ലാം അടിപൊളിയായിരുന്നു. ആഘോഷമൊക്കെ കഴിഞ്ഞ് ഫോട്ടോ എടുക്കുകയായിരുന്നു എല്ലാവരും. അതിനിടയിലാണ് സുനുവും എബ്രുവും വീണത്. ഇവനെ വിടാതെ അവള്‍ ഇരുന്ന് പോയി. അവളുടെ ശരീരം നോക്കാതെ ഇവനെ കെയര്‍ ചെയ്യുകയായിരുന്നു സുനു. 

ആ സമയത്ത് ഞാന്‍ കുറച്ച് ഒച്ചയെടുത്തിരുന്നു. അത്രയും പേടിച്ച് പോയി. അവനൊന്നും പറ്റിയില്ല, എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ, എനിക്കത് ചിന്തിക്കാനേ പറ്റില്ല. അതിന് ശേഷം ഞാന്‍ ആരോടും സംസാരിച്ചിട്ട് പോലുമില്ല', എന്നാണ് മഷൂറ പറഞ്ഞത്.

നിരവധിപേരാണ് പെരുന്നാൾ ആശംസകൾ നേർന്ന് കമന്റ് ചെയ്യുന്നത്. വീഡിയോക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു എന്നാണ് ആരാധകരുടെ കമന്റ്. അതേസമയം കുട്ടികളാകുമ്പോൾ വീഴും പരുക്ക് പറ്റും അതിന് ഇങ്ങനെയൊന്നും ബഹളമുണ്ടാക്കരുതെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/126526/basheerbashifamily-worst-happened-happiestday-mashura)