logo

തമിഴ് നടൻ നിതീഷ് വീര അന്തരിച്ചു

Published at May 17, 2021 11:29 AM തമിഴ് നടൻ നിതീഷ് വീര അന്തരിച്ചു

തമിഴ് നടൻ നിതീഷ് വീര അന്തരിച്ചു. നാൽപ്പത്തിയഞ്ച് വയസ്സായിരുന്നു. പുതുപേട്ടയ്, കാല, വെണ്ണില കബഡി കുഴു, അസുരൻ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് നിതീഷ് ശ്രദ്ധേയനായത്. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു.

കൊവിഡ് രണ്ടാം തരംഗത്തിൽ തമിഴ് സിനിമാ മേഖലയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി നഷ്ടങ്ങളാണ് ഉണ്ടാകുന്നത്. രജനികാന്ത് ചിത്രം 'കാലാ'യിലും ധനുഷ് ചിത്രം 'അസുരനി'ലും താരം ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. പുതുപേട്ടയ്, കബഡികുഴു എന്നീ ചിത്രങ്ങളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

വിജയ് സേതുപതിയും ശ്രുതി ഹാസനും ഒന്നിക്കുന്ന ലാഭം എന്ന ചിത്രത്തിലും താരം ശ്രദ്ധേയമാകുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സഹതാരങ്ങളൊക്കെ നടൻ്റെ മരണത്തിൽ സോഷ്യൽ മീഡിയയിലൂടെ അനുശോചനങ്ങൾ രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

Tamil actor Nitish Veera passes away

Related Stories
പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാം ജനവരി 14 ന് പ്രദർശനത്തിന് എത്തും

Jul 30, 2021 10:42 AM

പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാം ജനവരി 14 ന് പ്രദർശനത്തിന് എത്തും

2010 ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ് ചിത്രത്തിലായിരുന്നു താരം അവസാനമായി റൊമാന്റിക് വേഷം കൈകാര്യം ചെയ്തിരുന്നത്. രാധാകൃഷ്ണ കുമാറാണ് സംവിധാനം . ...

Read More >>
ആ അധ്യായം അവസാനിക്കുന്നു,വിവാഹ മോചിതയാകുന്നുവെന്ന് മിയ ഖലീഫ

Jul 26, 2021 03:09 PM

ആ അധ്യായം അവസാനിക്കുന്നു,വിവാഹ മോചിതയാകുന്നുവെന്ന് മിയ ഖലീഫ

ഒരുവിധത്തിലുമുള്ള കുറ്റബോധം ഇല്ല, ഞങ്ങൾ ഈ അധ്യായം അവസാനിപ്പിക്കുകയാണ്. പ്രത്യേകം ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കൾ എന്നിവർ വഴി...

Read More >>
Trending Stories