#kollamsudhi | അച്ഛൻ ഷൂട്ടിന് പോയതാണ്...'; കൊല്ലം സുധിയെ കുറിച്ച് ഇളയ മകൻ, ആ കുടുംബത്തിന്റെ കണ്ണീര് കാശാക്കരുതെന്ന് ആരാധകർ

#kollamsudhi | അച്ഛൻ ഷൂട്ടിന് പോയതാണ്...'; കൊല്ലം സുധിയെ കുറിച്ച് ഇളയ മകൻ, ആ കുടുംബത്തിന്റെ കണ്ണീര് കാശാക്കരുതെന്ന് ആരാധകർ
2023-07-01T17:08:00 | By Athira V

ണ്ട് വർഷം മുമ്പ് സുധിയുടെ കയ്യും പിടിച്ച് രണ്ട് മക്കൾക്കൊപ്പം വളരെ സന്തോഷത്തോടെ സ്റ്റാർ മാജിക്കിന്റെ വേദിയിൽ വന്നിരുന്നു രേണു. തന്റെ വാവകുട്ടനേയും ഋതപ്പനേയും കിച്ചുകുട്ടനേയും അന്ന് സുധി പ്രേക്ഷകർ പരിചയപ്പെടുത്തിയ ദൃശ്യങ്ങൾ ഇപ്പോഴും ആരാധകരുടെ കണ്ണിൽ നിന്നും മാഞ്ഞിട്ടില്ല. അതേ വേദിയിലേക്ക് ഒരിക്കൽ കൂടി മക്കൾക്കൊപ്പം രേണു എത്തി. പക്ഷെ സന്തോഷത്തോടെ രേണുവിനെയും മക്കളെയും വേദിയിലേക്ക് ക്ഷണിക്കാൻ സുധി മാത്രമില്ല.


ഇക്കഴിഞ്ഞ ജൂൺ അഞ്ചിന് തൃശ്ശൂരിലാണ് സുധിയുടെ മരണത്തിന് കാരണമായ അപകടം നടന്നത്. സുധി അടക്കം നാല് പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അതിൽ സുധിക്ക് ജീവൻ നഷ്ടപ്പെട്ടു. ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ തുടങ്ങിയ കലാകാരന്മാർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇരുവരും പതിയെ ജീവിതത്തിലേക്ക് തിരിച്ച് വരികയാണ്. ഫ്ലവേഴ്സ് ചാനലിൽ സ്റ്റാർ മാജിക്ക് ഷോ ആരംഭിച്ച കാലം മുതൽ സുധി ഭാ​ഗമാണ്.


താരത്തിന് ആരാധകരുണ്ടായതും കുടുംബപ്രേക്ഷകരെ ലഭിച്ചതും സ്റ്റാർ മാജിക്കിന്റെ ഭാ​ഗമായശേഷമാണ്. അതുകൊണ്ട് തന്നെ സുധിയില്ലാത്ത സ്റ്റാർ മാജിക്ക് കാണാൻ മനസ് വരുന്നില്ലെന്നാണ് പ്രേക്ഷകരും വേദനയോടെ കുറിക്കുന്നത്. സുധിയുടെ മരണത്തോടെ ഭാര്യ രേണുവും രണ്ട് മക്കളും അനാഥരായി. തങ്ങൾക്ക് കാത്തിരിക്കാനും വാവക്കുട്ടായെന്ന് വിളിച്ച് ചിരി തൂകി ഓടി വരാനും ഇനിയുള്ള കാലം സുധിയില്ലല്ലോ എന്നതാണ് രേണുവിനെ ഏറ്റവും കൂടുതൽ തളർത്തുന്നത്.


സുധിയില്ലാത്ത സ്റ്റാർ മാജിക്കിന്റെ വേദിയിലേക്ക് വിങ്ങിപ്പൊട്ടുന്ന ഹൃദയവും നിറകണ്ണുകളുമായാണ് രേണു മക്കളെയും ചേർത്ത് പിടിച്ച് എത്തിയത്. സുധിയുടെ കുടുംബം സ്റ്റാർ മാജിക്കിന്റെ വേദിയിലേക്ക് വീണ്ടും എത്തിയതിന്റെ വീഡിയോ ശ്രദ്ധനേടുകയാണ്. 'ഏട്ടാ... ഞങ്ങള്‍ വീണ്ടും വന്നു. ഏട്ടന്‍ ഇല്ലാത്ത ഏട്ടന്റെ സ്റ്റാര്‍ മാജിക്കിലേക്ക്.... ഏട്ടന്‍ കണ്ടോ ഞങ്ങളെ....', എന്ന കുറിപ്പോടെയായാണ് രേണു പ്രമോ വീഡിയോ പങ്കുവെച്ചത്. അച്ഛൻ ഷൂട്ടിന് പോയതാണെന്നാണ് കൊല്ലം സുധിയെ കുറിച്ച് ലക്ഷ്മി നക്ഷത്ര ചോദിച്ചപ്പോൾ ഇളയ മകൻ മൂന്ന് വയസുകാരൻ ഋതുൽ പറഞ്ഞത്.

സ്റ്റാർ മാജിക്കിൽ ഇപ്പോഴും ഏട്ടനുണ്ടെന്നാണ് നിറകണ്ണുകളോടെ ഭാര്യ രേണു പറഞ്ഞത്. 'ഒരു കലാകാരന്‍ അരങ്ങൊഴിയുമ്പോള്‍ അവനെ ഓര്‍ത്ത് ദുഖിക്കാനും വേദന പൊഴിക്കാനും കുറച്ച് പേരെങ്കിലുമുണ്ടെങ്കില്‍ അവനൊരു വലിയ കലാകാരനായിരിക്കുമെന്നാണ് പറയപ്പെടുന്നതെന്നാണ്', ഗിന്നസ് പക്രു പറഞ്ഞത്. സുധിയുടെ പ്രിയ സഹപ്രവർത്തകരെല്ലാം താരത്തിന്റെ കുടുംബത്തെ കണ്ടതോടെ സങ്കടകടലിലായി. സുധിയുടെ വേർപാട് അറിഞ്ഞ അടുത്ത നിമിഷം സഹപ്രവർത്തകരെല്ലാം രേണവിനേയും മക്കളേയും ആശ്വസിപ്പിക്കാൻ എത്തിയിരുന്നു.


ഇപ്പോഴും സുധിയുടെ വീട്ടിലേക്ക് പലരും സാന്ത്വനം പകരാനായി എത്താറുണ്ട്. തന്റെ കണ്ണിൽ നിന്ന് സുധിയുടെ അവസാന നിമിഷങ്ങൾ മായുന്നില്ലെന്നാണ് ബിനു അടിമാലി അടുത്തിടെ പറഞ്ഞത്. രേണു വീഡിയോ പങ്കുവെച്ച് എത്തിയതോടെ നിരവധി ആരാധകരാണ് ആശ്വാസവാക്കുകളുമായി എത്തിയത്. 'രേണു ഇങ്ങനെ കരയല്ലേ.... മക്കളുണ്ടല്ലോ കൂടെ. അവരുടെ കാര്യങ്ങള്‍ നോക്കണ്ടേ, നിങ്ങളൊക്കെ ഇങ്ങനെ വിഷമിക്കുന്നത് കാണുമ്പോള്‍ സുധിച്ചേട്ടന് വേദനിക്കും.' 'നിങ്ങളെ വിട്ടുപിരിയാന്‍ അദ്ദേഹത്തിന് ഒരിക്കലും കഴിയില്ല, എപ്പോഴും അദ്ദേഹം നിങ്ങളുടെ കൂടെത്തന്നെയുണ്ടെന്നും', എല്ലാം പറഞ്ഞാണ് ആരാധകര്‍ രേണുവിനെ ആശ്വസിപ്പിച്ചത്. സുധിയുടെ കുടുംബത്തിന്റെ കണ്ണുനീർ വിറ്റ് ചാനൽ കാഴ്ചക്കാരെ കൂട്ടാൻ ശ്രമിക്കുകയാണെന്നും ചില പ്രേക്ഷകർ പുതിയ പ്രമോ വന്നതോടെ വിമർശിക്കുന്നുണ്ട്. സുധിയുടെ ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് പണിയുക എന്നത്. ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ഫ്ലവേഴ്സ്, ട്വിന്റി ഫോർ ടീം.

Content Highlight: #kollamsudhi #starmagic #kollamsudhifamily

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup