---
title: "#anujoseph | തന്റെ പൂച്ചകള്‍ക്കായി ഒരു  കോടിയുടെ പൂച്ചക്കൂട് ഒരുക്കി നടി അനു ജോസഫ്"
english_title: "#anujoseph #Actress #AnuJoseph #cathouse #onecrore #cats"
publisher: "moviemax.in"
canonical_url: "https://moviemax.in/news/126424/anujoseph-actress-anujoseph-cathouse-onecrore-cats"
published_at: "2023-07-01T14:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fe5d19ea27_anujoseph.jpg"
keywords: []
---

# #anujoseph | തന്റെ പൂച്ചകള്‍ക്കായി ഒരു  കോടിയുടെ പൂച്ചക്കൂട് ഒരുക്കി നടി അനു ജോസഫ്

> **Lead Summary:** മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് അനു ജോസഫ്. സീരിയലുകളില്‍ സജീവമായ താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ പൂച്ച കുഞ്ഞുങ്ങള്‍ക്കായി താരം ഒരുക്കിയ വീടിന്റെ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.

## Article Content

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് അനു ജോസഫ്. സീരിയലുകളില്‍ സജീവമായ താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ പൂച്ച കുഞ്ഞുങ്ങള്‍ക്കായി താരം ഒരുക്കിയ വീടിന്റെ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.

തന്റെ പ്രിയപ്പെട്ട പൂച്ച കുഞ്ഞുങ്ങള്‍ക്കായി 1 കോടി രൂപയുടെ കൂട് ആണ് നടി നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. 3 കോടിയുടെ വീട് ഉണ്ടാക്കിയിട്ട് തന്റെ കുഞ്ഞുങ്ങള്‍ക്ക് നല്ലൊരു കൂട് ഒരുക്കണ്ടേ എന്നാണ് അനു ചോദിക്കുന്നത്.

നിലവില്‍ 70ഓളം പൂച്ചകള്‍ ഉണ്ടെന്നും ഇവരെ പരിപാലിക്കാനായി ഒരു സ്റ്റാഫുണ്ടെന്നും അനു പറഞ്ഞു. മൃഗസ്‌നേഹിയായ അനുവിന് 70 ഓളം പൂച്ചകളാണ് ഉള്ളത്. ഇതിന് 50 ലക്ഷത്തോളം വില വരും. ബംഗാള്‍ പൂച്ചകളാണ് ഏറെയും.

1200 സ്‌ക്വയര്‍ഫീറ്റില്‍ ആണ് പൂച്ചക്കൂട് ഒരുക്കുന്നത്. പല സെക്ഷനുകളായി തിരിച്ചിട്ടുണ്ട്. പെണ്‍ പൂച്ചകളും കുട്ടികളും ഒരു കൂട്ടിലാണ് താമസിക്കുന്നത്. ആണ്‍പൂച്ചകളെ തന്നെ രണ്ടായി തിരിച്ചിരിക്കുന്നു. അവര്‍ വലുതാവുന്നത് അനുസരിച്ച് തമ്മിലടിക്കാന്‍ സാധ്യത കൂടുതലാണ്. ചാപ്പോ എന്ന ഡോബര്‍മാന്‍ നായയ്ക്കും പ്രത്യേക കൂടൊരുക്കിയിട്ടുണ്ടെന്ന് അനു പറഞ്ഞു.

ലോക്ക്ഡൗണ്‍ സമയത്താണ് പൂച്ച വളര്‍ത്തല്‍ തുടങ്ങുന്നത്. അന്ന് വാടക വീട്ടിലായിരുന്നു. ആ സമയത്ത് രണ്ട് പൂച്ചകളായിരുന്നു ഉണ്ടായിരുന്നത്. ക്ലൗഡഡ് കാറ്റഗറിയിലുള്ള ബംഗാള്‍ പൂച്ചകളായിരുന്നു ഉണ്ടായിരുന്നത്. പൂച്ചകളുടെ എണ്ണം കൂടുതലായതോടെ മറ്റൊരു വീട്ടിലേക്ക് മാറി.

പൂച്ചകളുടെ എണ്ണം കൂടിയതോടെയാണ് സ്വന്തമായി ഒരു വീട് വയ്ക്കാമെന്ന് തീരുമാനിച്ചത് അനു പറയുന്നു. ഇപ്പോള്‍ അവര്‍ക്ക് വിശാലമായ ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കണമെന്ന് തോന്നി. ഈ പൂച്ചക്കൂടിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്.

ലോകത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു കൂട് തന്നെയായിരിക്കും ഇതെന്ന് എനിക്ക് ഉറപ്പുണ്ട്. പറ്റുമെങ്കില്‍ എന്റെ മക്കള്‍ക്ക് എസി കൂടി വച്ചുകൊടുക്കണമെന്നുണ്ട്.’അനു ജോസഫ് വീഡിയോയില്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/126424/anujoseph-actress-anujoseph-cathouse-onecrore-cats)