---
title: "താജ്മഹലിന് സമാനമായ വീട് ഭാര്യയ്ക്ക് സമ്മാനിച്ച് ഭർത്താവ്; വൈറലായി ചിത്രങ്ങൾ"
english_title: "Husband presents wife with house similar to Taj Mahal; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12642/husband-presents-wife-with-house-similar-to-taj-mahal-images-go-viral"
published_at: "2021-11-25T07:34:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619eefaa192e9_taj mahal.jpg"
keywords: []
---

# താജ്മഹലിന് സമാനമായ വീട് ഭാര്യയ്ക്ക് സമ്മാനിച്ച് ഭർത്താവ്; വൈറലായി ചിത്രങ്ങൾ

> **Lead Summary:** പ്രണയത്തിന്റെ പ്രതീകമായാണ് താജ്മഹൽ അറിയപ്പെടുന്നത്. ഇപ്പോഴിതാ താജ്മഹലിന് സമാനമായ ഒരു വീട് ഭാര്യയ്ക്ക് സമ്മാനിച്ച് തന്റെ സ്‌നേഹം ലോകത്തോട് വിളിച്ചു പറയുകയാണ് മധ്യപ്രദേശ് ബുർഹാൻപുർ സ്വദേശിയായ ആനന്ദ്. ആനന്ദും ഭാര്യ മഞ്ജുഷ ചൗക്‌സേയും താജ്മഹൽ സന്ദർശിച്ചിരുന്നു.

## Article Content

പ്രണയത്തിന്റെ പ്രതീകമായാണ് താജ്മഹൽ അറിയപ്പെടുന്നത്. ഇപ്പോഴിതാ താജ്മഹലിന് സമാനമായ ഒരു വീട് ഭാര്യയ്ക്ക് സമ്മാനിച്ച് തന്റെ സ്‌നേഹം ലോകത്തോട് വിളിച്ചു പറയുകയാണ് മധ്യപ്രദേശ് ബുർഹാൻപുർ സ്വദേശിയായ ആനന്ദ്. ആനന്ദും ഭാര്യ മഞ്ജുഷ ചൗക്‌സേയും താജ്മഹൽ സന്ദർശിച്ചിരുന്നു.

താജ്മഹലിന്റെ രൂപ കൽപനയും മറ്റും അടുത്ത് നിരീക്ഷിച്ച ശേഷമാണ് എഞ്ചിനിയറോട് ആനന്ദ് തന്റെ ആഗ്രഹം പറഞ്ഞത്. പ്രകാശ് ചൗക്‌സേയെന്ന എഞ്ചിനീയറാണ് വീട് നിർമാണത്തിന് പിന്നിൽ. 80 അടി ഉയരത്തിൽ ഭാര്യയ്ക്കായി വീട് പണിയണമെന്നായിരുന്നു ആനന്ദിന്റെ ആഗ്രഹം.

എന്നാൽ അതിനുള്ള അനുമതി ലഭിക്കാതിരുന്നത് കൊണ്ട് ആ ആഗ്രഹം ഉപേക്ഷിച്ചു. 29 അടി ഉയരത്തിലാണ് വീട് നാല് കിടപ്പുമുറികളുള്ള വീട് മൂന്ന് വർഷമെടുത്താണ് പണികഴിപ്പിച്ചത്. രണ്ട് വീതം കിടപ്പ് മുറികൾ ഓരോ നിലയിലുമുണ്ട്.

ഇതിന് പുറമെ അടുക്കള, വായനാമുറി, ധ്യാനമുറി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ബുർഹാൻപൂരിലെത്തുന്നവർക്ക് വിസ്മയമായിരിക്കും തന്റെ വീടെന്നും സഞ്ചാരികൾക്ക് ഇത് ഒഴിവാക്കാൻ സാധിക്കില്ലെന്നും ആനന്ദ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/12642/husband-presents-wife-with-house-similar-to-taj-mahal-images-go-viral)