---
title: "#responds | ഞങ്ങളുടെ വിവാഹം ലവ് ജിഹാദാണ്‌ തങ്ങള്‍ക്ക് കുട്ടികളുണ്ടാവുകയാണെങ്കില്‍ അത് ജിഹാദി; പ്രതികരിച്ച് നടി"
english_title: "#responds #actress #lovejihad #jihadi #priyamani"
publisher: "moviemax.in"
canonical_url: "https://moviemax.in/news/126408/responds-actress-lovejihad-jihadi"
published_at: "2023-07-01T13:18:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fdc2c34774_priya_1.jpg"
keywords: []
---

# #responds | ഞങ്ങളുടെ വിവാഹം ലവ് ജിഹാദാണ്‌ തങ്ങള്‍ക്ക് കുട്ടികളുണ്ടാവുകയാണെങ്കില്‍ അത് ജിഹാദി; പ്രതികരിച്ച് നടി

> **Lead Summary:** തെന്നിന്ത്യന്‍ സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന നടിയാണ് പ്രിയാമണി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ, അഭിനയിച്ച ഭാഷകളിലൊക്കെ വിജയം സ്വന്തമാക്കിയ നടിയാണ് പ്രിയാമണി. ഫാമിലി മാനിലൂടെയാണ് പ്രിയാമണി ഒടിടി ലോകത്തും മിന്നും താരമായി മാറുന്നത്.

## Article Content

തെന്നിന്ത്യന്‍ സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന നടിയാണ് പ്രിയാമണി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ, അഭിനയിച്ച ഭാഷകളിലൊക്കെ വിജയം സ്വന്തമാക്കിയ നടിയാണ് പ്രിയാമണി. ഫാമിലി മാനിലൂടെയാണ് പ്രിയാമണി ഒടിടി ലോകത്തും മിന്നും താരമായി മാറുന്നത്.

അതേസമയം സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമര്‍ശനങ്ങളും പ്രിയയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രിയാമണിയുടെ വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു. ഇസ്ലാം മത വിശ്വാസിയായ മുസ്തഫയെ വിവാഹം കഴിച്ചതിന്റെ പേരിൽ താരത്തിന് ലവ് ജിഹാദടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

തങ്ങളുടെ വിവാഹം ലവ് ജിഹാദാണെന്നും തങ്ങള്‍ക്ക് കുട്ടികളുണ്ടാവുകയാണെങ്കില്‍ അത് ജിഹാദിലൂടെയായിരിക്കുമെന്നും ചിലര്‍ പറഞ്ഞുവെന്നാണ് പ്രിയാമണി പറയുന്നത്. ഞാന്‍ ജീവിതത്തിലെ അടുത്ത ഘട്ടമായ വിവാഹത്തിലേക്ക് കടന്നപ്പോഴും വിമര്‍ശനങ്ങള്‍ കേട്ടു. എന്തിനാണ് നിങ്ങളുടെ മതത്തിന് പുറത്തുള്ള ഒരാളെ വിവാഹം കഴിക്കുന്നതെന്ന് ചിലര്‍ ചോദിച്ചു.

ഞാന്‍ അവിവാഹിതയായിരുന്നപ്പോള്‍ നിങ്ങള്‍ ദേവതയാണെന്ന് അതാണ് ഇതാണ് എന്നൊക്കെ പറയും. എനിക്ക് വേണ്ടി എന്തിനും തയ്യാറാകും. പക്ഷെ ഞാന്‍ വിവാഹം കഴിക്കുകയാണെന്ന് ഒരു പെണ്‍കുട്ടി പറഞ്ഞാല്‍ അതൊക്കെ മാറും. പ്രണയം കാരണമാണ് വിവാഹം കഴിക്കുന്നത്.

അയാള്‍ മറ്റൊരു ജാതിയിലോ മതത്തിലോ പെട്ടയാളാണെങ്കില്‍ എന്താണ്? എന്താണ് തെറ്റ്?എന്നാണ് പ്രിയാമണി ചോദിക്കുന്നത്. എല്ലാ മുസ്ലീങ്ങളും ഐസിസ് അല്ല. ഗ്രോ അപ്പ്! നമ്മള്‍ ജീവിക്കുന്നതൊരു ആധുനിക ലോകത്താണ്. ഇന്ത്യ മതേതരത്വ രാഷ്ടമ്രാണ്. എന്തിനാണ് വിവരക്കേട് പറയുന്നത്? എന്നും താരം ചോദിക്കുന്നു.

അടുത്ത ഘട്ടത്തിലേക്ക് പോകുമ്പോള്‍ ആരുടെ കൂടെ ജീവിക്കണം എന്നത് എന്റെ തീരുമാനമാണ്.നാളെ ഞാന്‍ വേറൊരാളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞാല്‍ നിങ്ങളെന്ത് ചെയ്യും? ഞാനൊരു ഉദാഹരണം പറഞ്ഞതാണ് അല്ലാതെ ചെയ്യുമെന്നല്ലെന്നും പ്രിയാമണി പറയുന്നു.

തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും പ്രിയാമണി സംസാരിക്കുന്നുണ്ട്.ഡിഎമ്മില്‍ വരുന്ന മെസേജുകളൊക്കെ വിവരക്കേടുകളാണ്. അതൊന്നും പരാമര്‍ശിക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല. അതേക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് അതിനുള്ള സമയമില്ലെന്നും താരം വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/126408/responds-actress-lovejihad-jihadi)