---
title: "ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി നടി ലിസി "
english_title: " Malayalam actresses and actors came on stage to support Bhagyalakshmi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1262/malayalam-actresses-and-actors-came-on-stage-to-support-bhagyalakshmi"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f73300ad54e3_lisi.jpg"
keywords: []
---

# ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി നടി ലിസി 

> **Lead Summary:** അശ്ലീല യൂട്യൂബര്‍ക്ക് എതിരെ പ്രതിഷേധിച്ച ഭാഗ്യലക്ഷ്‍മിയെയും സുഹൃത്തുക്കളെയും അഭിനന്ദിച്ച് നടി ലിസി. ഭാഗ്യലക്ഷ്മിയെ പിന്തുണച്ചു മലയാളത്തിലെ നടിമാരും നടന്മാരും രംഗത്ത് എത്തിയിരുന്നു . സ്ത്രീകളോട് പ്രത്യേകിച്ചും പെൺകുട്ടികളോടാണ് സമൂഹ മാധ്യമങ്ങള്‍ ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത് . **ലിസിയുടെ കുറിപ്പ് **

## Article Content

അശ്ലീല യൂട്യൂബര്‍ക്ക് എതിരെ പ്രതിഷേധിച്ച ഭാഗ്യലക്ഷ്‍മിയെയും സുഹൃത്തുക്കളെയും അഭിനന്ദിച്ച് നടി ലിസി. ഭാഗ്യലക്ഷ്മിയെ പിന്തുണച്ചു മലയാളത്തിലെ നടിമാരും നടന്മാരും രംഗത്ത് എത്തിയിരുന്നു . സ്ത്രീകളോട് പ്രത്യേകിച്ചും പെൺകുട്ടികളോടാണ് സമൂഹ മാധ്യമങ്ങള്‍ ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത് . **ലിസിയുടെ കുറിപ്പ് **

**
**

മൂന്ന് സ്ത്രീകളുടെ കരുത്തുറ്റ ചുവടുവയ്‌പ്പ്, സമൂഹത്തിനുവേണ്ടിയുള്ള അതിഭീമമായ ചുവടുവയ്‌പ്പിനെ പ്രതീക്ഷയോടെ കാണുന്നു.സമൂഹ മാധ്യമങ്ങൾ വഴി വിഷം കുത്തിവയ‌്ക്കുന്ന വിചിത്രം സ്വഭാവമുള്ളരും സമർത്ഥരെന്ന് നടിക്കുന്ന ക്രിമിനലുകളും മഹാമാരിയായി തീർന്നിരിക്കുകയാണ്. സ്ത്രീകളോട് പ്രത്യേകിച്ചും പെൺകുട്ടികളോടാണ് ഇത്തരം നീക്കങ്ങൾ. ഇത്തരക്കാർ വാരിയെറിയുന്ന ചെളി സമൂഹത്തിലെ ഭൂരിപക്ഷത്തിലേക്കല്ല, മറിച്ച് ന്യൂനപക്ഷങ്ങൾക്കിടയിലാണ് ചെന്നുവീഴുന്നത്.

മാർഗദർശികളെന്നും ധീരന്മാരെന്നും സ്വയം കരുതുന്ന ഇത്തരം ഭ്രാന്തന്മാരാൽ യുട്യൂബും മറ്റും സമൂഹമാധ്യമങ്ങളും നിറഞ്ഞുകഴിഞ്ഞിരിക്കുന്നു.ക്രിമിനുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് എന്റെ സ്വന്തം അനുഭവത്തിൽ പറയാൻ കഴിയും. എന്തായാലും ഇരയെ കുറ്റവാളിയും, കുറ്റവാളിയെ ഇരയും ആക്കി മാറ്റിമറിക്കുന്ന നിയമവിഭാഗത്തിലെ മജീഷ്യൻമാർക്ക് അഭിനന്ദനങ്ങൾ. വാട്ട് ആൻ ഐഡിയ സർജി.

### Related Links & Sources
- [Original Story Source](https://moviemax.in/news/1262/malayalam-actresses-and-actors-came-on-stage-to-support-bhagyalakshmi)