#biggboss | ബിഗ് ബോസ് ഷോയിലെ ലിപ് ലോക്ക്; വീഡിയോ വൈറലാകുന്നു

#biggboss | ബിഗ് ബോസ് ഷോയിലെ ലിപ് ലോക്ക്; വീഡിയോ വൈറലാകുന്നു
2023-06-30T17:30:00 | By Vyshnavy Rajan

(moviemax.in) ബിഗ് ബോസ് ഹിന്ദി ഒടിടി ഷോ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. മികച്ച മത്സരാര്‍ഥികളാണ് ഇത്തവണത്തെ ഒടിടി ഷോയില്‍ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

വളരെ പെട്ടെന്നു തന്നെ മത്സരാര്‍ഥികള്‍ ഷോയുടെ ആവേശത്തിലേക്ക് എത്തിയിരുന്നു. ബിഗ് ബോസ് ഒടിടിയിലെ ചുംബന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ജാദ് ഹാദിദ്, ആകാൻക്ഷ പുരി എന്നിവരുടെ ലിപ് ലോക്കാണ് ചര്‍ച്ചയാകുന്നത്. ഹൗസിലെ ഒരു ടാസ്‍കിനിടെ അവിനാശ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ജാദിന്റെയും ആകാൻക്ഷയുടെയും ലിപ് ലോക്ക്. മറ്റ് മത്സാര്‍ഥികള്‍ പ്രോത്സാഹിപ്പിക്കുന്നതും കാണാമായിരുന്നു.

ബിഗ് ബോസ് ഒടിടി റിയാലിറ്റി ഷോയില്‍ നിന്ന് നടൻ നവാസുദ്ധീൻ സിദ്ദിഖിയുടെ മുൻ ഭാര്യ ആലിയ ആണ് ഏറ്റവും ഒടുവില്‍ പുറത്തായത്. മിഡ് വീക്ക് എവിക്ഷനിലായിരുന്നു പുറത്താകല്‍. പുനീത് സൂപ്പര്‍സ്റ്റാറും പലകുമാണ് നേരത്തെ ഷോയില്‍ നിന്ന് പുറത്തായത്.

വൈറൽ വീഡിയോ കാണാം

വാശിയേറിയ മത്സരമാണ് ഷോയില്‍ നടക്കുന്നത്. ഞാൻ ഒരു താരത്തിന്റെ ഭാര്യയെന്ന് അറിയപ്പെടുന്നതിന് പകരം സ്വന്തം വ്യക്തിത്വം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് ഷോയുടെ ഭാഗമായത് എന്നായിരുന്നു പ്രീമിയറിന് ആലിയ വ്യക്തമാക്കിയിരുന്നത്.

താൻ ഒരു ചലച്ചിത്ര നിര്‍മാതാവാണ് എങ്കിലും മുൻ ഭര്‍ത്താവ് നവാസുദ്ദീനുമായുള്ള നിയമപരമായ തർക്കങ്ങൾ തന്റെ പ്രൊഫഷണില്‍ കരിനീഴല്‍ വീഴ്‍ത്തിയെന്നും അവര്‍ പറഞ്ഞിരുന്നു. ആലിയയ്‍ക്ക് പക്ഷേ ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തായത് ഷോക്കായിരിക്കുകയാണ്.

ഹൗസില്‍ അധിക നാള്‍ തുടരാൻ കഴിയാതിരുന്നത് നിരാശലയിലാക്കിയിരിക്കുകയാണ് ആലിയയെ. നടി പൂജാ ഭട്ടുമായി ആലിയ ഹൗസില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഷോയിലെ നോമിനേഷൻ ടാസ്‍കിലായിരുന്നു തര്‍ക്കം.

സ്വയം ഒരു ഇരയായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കൂ എന്നാണ് പൂജാ ഭട്ട് വ്യക്തമാക്കിയത്. വിവാഹബന്ധം ഉപേക്ഷിക്കേണ്ടിവന്ന അനുഭവമുള്ള ഒരുപാടുപേരുണ്ടെന്നായിരുന്നു താരം ചൂണ്ടിക്കാട്ടിയത്.

Content Highlight: #biggboss #Liplock #BiggBossshow #video #viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup