---
title: "#dileepkavya | കാവ്യ അങ്ങനെ പറയുമെന്ന് ദിലീപ് പ്രതീക്ഷിച്ചില്ല; ആ സിനിമയ്ക്കിടെ  നടന്നത്..."
english_title: "#dileepkavya #Dileep #didn'texpect #Kavya #Happened  #location #duringthatmovie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/126166/dileepkavya-Dileep-didn'texpect-Kavya-Happened-location-duringthatmovie-new"
published_at: "2023-06-30T16:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649eb1b559e7f_dileep_and_kavya.jpg"
keywords: []
---

# #dileepkavya | കാവ്യ അങ്ങനെ പറയുമെന്ന് ദിലീപ് പ്രതീക്ഷിച്ചില്ല; ആ സിനിമയ്ക്കിടെ  നടന്നത്...

> **Lead Summary:** മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താര ജോഡികളാണ് ദിലീപും കാവ്യാ മാധവനും . ഇരുവരുടെയും സിനിമകൾ എന്നും മലയാളികൾക്ക് ആവേശം തന്നെയാണ് . വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് കാവ്യയും ദിലീപും വിവാഹിതരായത്. ദിലീപിന്റെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായികയായിരുന്നു ഒരു കാലത്ത് കാവ്യ. കാവ്യ ആദ്യം നായികയായി അഭിനയിച്ച ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ ദിലീപായിരുന്നു നായകൻ. 

## Article Content

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താര ജോഡികളാണ് ദിലീപും കാവ്യാ മാധവനും . ഇരുവരുടെയും സിനിമകൾ എന്നും മലയാളികൾക്ക് ആവേശം തന്നെയാണ് . വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് കാവ്യയും ദിലീപും വിവാഹിതരായത്. ദിലീപിന്റെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായികയായിരുന്നു ഒരു കാലത്ത് കാവ്യ. കാവ്യ ആദ്യം നായികയായി അഭിനയിച്ച ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ ദിലീപായിരുന്നു നായകൻ. 

ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി തുടക്കം കുറിക്കുമ്പോൾ കാവ്യ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. അന്ന് ദിലീപ് മുൻനിര നടനായി ഉയർന്ന് വരുന്നതേയുള്ളൂ. അന്നുണ്ടായ രസകരമായ ഒരു സംഭവത്തെക്കുറിച്ച് സിനിമയുടെ സംവിധായകൻ ലാൽ ജോസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ‌

ഒരിക്കൽ സെറ്റിൽ വെച്ച് മലയാള സിനിമയിൽ ഇഷ്ടമുള്ള നടൻ ആരാണെന്ന് ദിലീപ് കാവ്യയോട് ചോദിച്ചു. ആദ്യം മോഹൻലാൽ, മമ്മൂട്ടി എന്നൊക്കെ പറഞ്ഞ ശേഷം തന്റെ പേര് പറയുമെന്ന് കരുതിയാണ് ദിലീപ് ചോദിച്ചത്. കാവ്യ വളരെ നിഷകളങ്കമായി കുഞ്ചാക്കോ ബോബൻ എന്ന് പറഞ്ഞു. ഞ​ങ്ങൾ ഇതും പറഞ്ഞ് ദിലീപിനെ കളിയാക്കുമായിരുന്നു. എന്നാൽ ദിലീപ് ഇത് കാര്യമായി എടുത്തില്ലെന്ന് ലാൽ ജോസ് വ്യക്തമാക്കി.

വല്ല കാര്യവും ഉണ്ടോ. കഷ്ടപ്പെട്ട് പുതുമുഖ നായികയുടെ കൂടെ സ്ട്രെയ്ൻ ചെയ്ത് അഭിനയിക്കുകയാണ്. എന്നിട്ട് അവൾക്കിഷ്ടം കുഞ്ചാക്കോ ബോബനെയാണെന്ന് പറഞ്ഞ് ദിലീപും കാവ്യയെ കളിയാക്കിയെന്ന് ലാൽ ജോസ് ഓർത്തു. അതേസമയം കുഞ്ചാക്കോ ബോബന്റെ കടന്ന് വരവ് ദിലീപിന്റെ കരിയറിനെ ബാധിച്ചിരുന്നെന്ന് ലാൽ ജോസ് സമ്മതിക്കുന്നുണ്ട്. 

ആ കാലത്ത് കുഞ്ചാക്കോ ബോബൻ എന്ന നടൻ കടന്ന് വരുകയും വലിയ താരമാവുകയും ചെയ്തു, ഉദയ കുടുംബത്തിൽ നിന്നും വന്ന സുന്ദരനായ ചെറുപ്പക്കാരൻ.

ആദ്യ സിനിമ സൂപ്പർഹിറ്റ്. ആ കാലത്ത് സ്കൂളിൽ പെൺകുട്ടികളുടെ സ്വപ്ന കാമുകൻ കുഞ്ചാക്കോ ബോബനായിരുന്നു. നടന്റെ അതേപ്രായത്തിലുള്ള കഥാപാത്രങ്ങൾ ചെയ്ത് കൊണ്ടിരുന്നത് ദിലീപാണ്. കുഞ്ചാക്കോ ബോബന്റെ വരവ് കാരണം ദിലീപിന്റെ പ്രഭ അൽപ്പം മങ്ങി നിൽക്കുന്ന സമയമായിരുന്നു അതെന്ന് ലാൽ ജോസ് ഓർത്തു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/126166/dileepkavya-Dileep-didn'texpect-Kavya-Happened-location-duringthatmovie-new)