---
title: "#viral | വിവാഹ ദിനത്തില്‍ കടുത്ത വയറു വേദന; കല്യാണപ്പിറ്റേന്ന്  പെണ്‍കുഞ്ഞിന് ജന്മം നൽകി നവവധു "
english_title: "#viral  #newlywed #admitted #hospital  #abdominalpain #weddingday #birth #dayofthewedding."
publisher: "moviemax.in"
canonical_url: "https://moviemax.in/news/126125/viral-newlywed-admitted-hospital-abdominalpain-weddingday-birth-dayofthewedding"
published_at: "2023-06-30T13:58:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e924275c28_weding.jpg"
keywords: []
---

# #viral | വിവാഹ ദിനത്തില്‍ കടുത്ത വയറു വേദന; കല്യാണപ്പിറ്റേന്ന്  പെണ്‍കുഞ്ഞിന് ജന്മം നൽകി നവവധു 

> **Lead Summary:** (**moviemax.in)** വിവാഹ ദിനത്തില്‍ കടുത്ത വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പ്രസവിച്ചു. പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്.

## Article Content

(**moviemax.in)** വിവാഹ ദിനത്തില്‍ കടുത്ത വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പ്രസവിച്ചു. പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്.

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണു സംഭവം. സെക്കന്ദരാബാദ് സ്വദേശിയായ യുവതിയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. വിവാഹ രാത്രിയില്‍ പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു.

ഇതോടെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ യുവതി ഏഴ്മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ചികിത്സയില്‍ തുടര്‍ന്ന വധു പിറ്റേന്ന് പുലര്‍ച്ചയോടെ പ്രസവിക്കുകയായിരുന്നു.

അതേസമയം വധു ഗര്‍ഭിണിയായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നാണ് വധുവിന്റെ വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം വരന്റെ വീട്ടുകാരില്‍ നിന്നും മറച്ച് വക്കുകയായിരുന്നുവെന്നും ഇവര്‍ സമ്മതിച്ചു.

വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിന് ഇടയില്‍ പെണ്‍കുട്ടിയുടെ വയര്‍ വീര്‍ത്തിരിക്കുന്നതിനെ കുറിച്ച് വരന്റെ വീട്ടുകാര്‍ ചോദിച്ചപ്പോള്‍ വയറ്റില്‍ നിന്നു കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയതിനാലാണു വയര്‍ വീര്‍ത്തിരിക്കുന്നതെന്നായിരുന്നു

വരന്റെ വീട്ടുകാരോടു പറഞ്ഞിരുന്നത്. ജൂണ്‍ 26നായിരുന്നു വിവാഹം. യുവതിയുമായി ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വരനും വീട്ടുകാരും വ്യക്തമാക്കി. തുടര്‍ന്ന് വധുവിന്റെ കുടുംബം തെലങ്കാനയില്‍ നിന്നെത്തി കുഞ്ഞിനെയും അമ്മയെയും കൂട്ടിക്കൊണ്ടുപോയി. ഇരുകുടുംബങ്ങളും തമ്മില്‍ ധാരണയിലെത്തിയതിനാല്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/126125/viral-newlywed-admitted-hospital-abdominalpain-weddingday-birth-dayofthewedding)