---
title: "വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമെന്ന് അപര്‍ണ ബാലമുരളി "
english_title: " No one has the right to say bad things about them just because they are a public figure"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1261/no-one-has-the-right-to-say-bad-things-about-them-just-because-they-are-a-public-figure"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f731416ec3bc_aparna.jpg"
keywords: []
---

# വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമെന്ന് അപര്‍ണ ബാലമുരളി 

> **Lead Summary:** ഏതു വസ്ത്രം ധരിക്കണം എന്നത് ഏതൊരു വ്യക്തിയുടെയും സ്വാതന്ത്ര്യമാണെന്നും അതിലിടപെടാൻ മറ്റാർക്കും അധികാരമില്ലെന്നും നടി അപർണ ബാലമുരളി. ഷോർട്സ് ഇട്ടാൽ കാലു കാണുമെ‌ങ്കിൽ പരമ്പരാഗത വസ്ത്രമായ സാരിയുടുത്താൽ വയർ കാണുമല്ലോയെന്നും അപർണ ചോദിക്കുന്നു. ഇഷ്ടമുള്ള യോജിക്കുന്ന വേഷം ഏതാണോ അതു ധരിക്കുക. . നാം ചിന്തിക്കുന്നതിന് സമാനമായി ചിന്തിക്കുന്ന വ്യക്തികൾ ഉണ്ട് എപ്പോഴും അശ്വാസകരമാണ്.’ അപർണ പറയുന്നു.

## Article Content

ഏതു വസ്ത്രം ധരിക്കണം എന്നത് ഏതൊരു വ്യക്തിയുടെയും സ്വാതന്ത്ര്യമാണെന്നും അതിലിടപെടാൻ മറ്റാർക്കും അധികാരമില്ലെന്നും നടി അപർണ ബാലമുരളി. ഷോർട്സ് ഇട്ടാൽ കാലു കാണുമെ‌ങ്കിൽ പരമ്പരാഗത വസ്ത്രമായ സാരിയുടുത്താൽ വയർ കാണുമല്ലോയെന്നും അപർണ ചോദിക്കുന്നു. ഇഷ്ടമുള്ള യോജിക്കുന്ന വേഷം ഏതാണോ അതു ധരിക്കുക. . നാം ചിന്തിക്കുന്നതിന് സമാനമായി ചിന്തിക്കുന്ന വ്യക്തികൾ ഉണ്ട് എപ്പോഴും അശ്വാസകരമാണ്.’ അപർണ പറയുന്നു.

‘നമ്മളൊക്ക മനുഷ്യരാണ്. ആരും പെർഫെക്ടറ്റല്ല. ഒരു പബ്ലിക്ക് ഫിഗറാണെന്നുള്ളതു കൊണ്ട് അവരെക്കുറിച്ച് മോശം പറയാൻ ആ‌ർക്കും അവകാശമില്ല. എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ കമന്റുകൾ ഞാൻ ലിമിറ്റ് ചെയ്തു വച്ചിരിക്കുകയാണ്. കാരണം നമ്മൾ എത്ര നല്ല പോസ്റ്റ് ഇട്ടാലും അതിനൊരു മോശം കമന്റിടാൻ എപ്പോഴും ആരെങ്കിലും ഉണ്ടാകും. മോശം കമന്റുകൾ വ്യക്തിപരമായി ഒരു നെഗറ്റിവിറ്റി നൽകുന്നതാണ്. അതൊഴിവാക്കാനാണ് കമന്റുകൾ ലിമിറ്റ് ചെയ്തു വച്ചിരിക്കുന്നത്. ചിലപ്പോ അതെന്റെ വീക്ക് പോയിന്റ് ആയിരിക്കും, പക്ഷേ എന്നാലും അത്രയും നെഗറ്റിവിറ്റി കുറയ്ക്കുക എന്നതു മാത്രമേ ഞാൻ ഉദ്ദേശിക്കുന്നുള്ളു’ അപർണ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1261/no-one-has-the-right-to-say-bad-things-about-them-just-because-they-are-a-public-figure)