---
title: "വിവാഹശേഷം സിനിമാ അഭിനയം അവസാനിപ്പിച്ചതിലുള്ള കാരണം വെളിപ്പെടുത്തി താരപുത്രി"
english_title: "actress reveals reason for quitting acting after marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12607/actress-reveals-reason-for-quitting-acting-after-marriage"
published_at: "2021-11-24T20:58:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e5b82be2a1_niharika 2.jpg"
keywords: []
---

# വിവാഹശേഷം സിനിമാ അഭിനയം അവസാനിപ്പിച്ചതിലുള്ള കാരണം വെളിപ്പെടുത്തി താരപുത്രി

> **Lead Summary:** **തെ**ലുങ്കിലെ യുവനായികയാണ് നിഹാരിക കൊനിഡേല. നടനും നിര്‍മാതാവുമായ നാ​ഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക. തെലുങ്കു നടന്‍ വരുണ്‍ തേജ് സഹോദരനാണ്. സിനിമയുടെ സ്നേഹം മൂലം അഭിനയം ആരംഭിച്ച നടിയാണ് നിഹാരിക. സിനിമാ കുടുംബത്തില്‍ നിന്നുള്ള ഇളംതലമുറക്കാരിയാണെങ്കിലും നിഹാരികയുടെ സിനിമാ ജീവിതം ആരംഭിച്ചത് അവതാരികയായിട്ടായിരുന്നു.

## Article Content

**തെ**ലുങ്കിലെ യുവനായികയാണ് നിഹാരിക കൊനിഡേല. നടനും നിര്‍മാതാവുമായ നാ​ഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക. തെലുങ്കു നടന്‍ വരുണ്‍ തേജ് സഹോദരനാണ്. സിനിമയുടെ സ്നേഹം മൂലം അഭിനയം ആരംഭിച്ച നടിയാണ് നിഹാരിക. സിനിമാ കുടുംബത്തില്‍ നിന്നുള്ള ഇളംതലമുറക്കാരിയാണെങ്കിലും നിഹാരികയുടെ സിനിമാ ജീവിതം ആരംഭിച്ചത് അവതാരികയായിട്ടായിരുന്നു.

വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും നായികയായ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മെ​ഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ അനന്തിരവളാണ് നി​ഹാരിക കൊനിഡേല. തെലുങ്ക് സൂപ്പര്‍ അല്ലു അര്‍ജുന്‍, റാണാ ദ​ഗുബാട്ടി, രാം ചരണ്‍ തേജ, സായ് ധരം തേജ്, അല്ലു സിരീഷ് തുടങ്ങിയവരും താരത്തിന്റെ ബന്ധുക്കളാണ്.

അതുകൊണ്ട് തന്നെ ചേട്ടന്മാരുടെ കുഞ്ഞുപെങ്ങളായിട്ടാണ് നിഹാരിക വളര്‍ന്ന് വന്നത്. സിനിമാ അഭിനയം ആരംഭിക്കും മുമ്ബ് നിരവധി തെലുങ്ക് റിയാലിറ്റി ഷോകളുടെ അവതാരികയായി നിഹാരിക തിളങ്ങിയിരുന്നു. ഇടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ദീ ജൂനിയര്‍ വണ്‍, ദീ ജൂനിയര്‍ ടു എന്നിവയായിരുന്നു അവയില്‍ പ്രധാനപ്പെട്ട റിയാലിറ്റി ഷോകള്‍.

2016ല്‍ റിലീസ് ചെയ്ത വെബ് സീരിസായ മുദ്ദപപ്പു അവകൈയിലാണ് ആദ്യമായി നായികയായത്. സീരിസ് നിര്‍മിച്ചതും നിഹാരിക തന്നെയായിരുന്നു. പിങ്ക് എലിഫന്റ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് യുട്യൂബില്‍ സീരിസ് സ്ട്രീം ചെയ്തത്. ഈ സീരീസ് യുട്യൂബില്‍ റിലീസ് ചെയ്തപ്പോള്‍ വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും നിഹാരികയ്ക്ക് ലഭിച്ചത്.

ഈ സീരിസ് വിജയമായ ശേഷമാണ് നിഹാരിക നായികയായ ആദ്യ സിനിമ ഒക്ക മനസു 2016ല്‍ റിലീസിനെത്തിയത്. രാമ രാജു ​ഗൊട്ടിമൊക്കാല സംവിധാനം ചെയ്ത സിനിമയില്‍ സന്ധ്യ എന്ന കഥാപാത്രത്തെയാണ് നിഹാരിക അവതരിപ്പിച്ചത്. നാ​ഗ ശൗര്യയായിരുന്നു നായകന്‍.

പിന്നീട് 2018ല്‍ ഒരു തമിഴ് സിനിമയുടേയും ഭാ​ഗമായി നിഹാരിക ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍ ആയിരുന്നു നിഹാരികയുടെ ആദ്യ തമിഴ് സിനിമ. വിജയ് സേതുപതി, ​ഗൗതം കാര്‍ത്തിക്ക് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. 2018ല്‍ ഹാപ്പി വെഡ്ഡിങ് എന്നൊരു സിനിമ കൂടി നിഹാരികയുടേതായി പുറത്തിറങ്ങി.

സൂര്യകാന്തം എന്ന തെലുങ്ക് സിനിമയായിരുന്നു നാലാമത് റിലീസ് ചെയ്ത നിഹാരികയുടെ സിനിമ. സെയ്റ നരസിംഹ റെഡ്ഡിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. ചിരഞ്ജീവി നായകനായ സിനിമ രാംചരണായിരുന്നു നിര്‍മിച്ചത്. നയന്‍താര, തമന്ന എന്നിവര്‍ നായികമാരായ സിനിമയില്‍ നിഹാരികയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

2020 ഡിസംബര്‍ 10ന് ആയിരുന്നു നിഹാരികയുടെ വിവാഹം. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് നിഹാരിക. ചൈതന്യ ജൊന്നല​ഗെഡ്ഡയാണ് നിഹാരികയെ വിവാഹം ചെയ്തത്. ഉദയ് പൂരിലെ ഉദയവിലാസ് പാലസില്‍ വെച്ചായിരുന്നു വിവാഹം. ആര്‍ഭാടപൂര്‍വം തെലുങ്ക് സിനിമാ ലോകം ഒന്നടങ്കം വിവാഹത്തില്‍ പങ്കെടക്കാനായി ഉദയ്പൂരിലേക്ക് ഒഴുകിയെത്തിയിരുന്നു.

സിനിമയെ സ്നേഹിച്ച്‌ അഭിനയം ആരംഭിച്ച താരം വിവാഹ ശേഷം എന്തുകൊണ്ടാണ് അഭിനയിക്കാത്തത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ഇടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചുമെല്ലാം നിഹാരിക തുറന്ന് പറഞ്ഞത്. താരത്തിന്റെ ഭര്‍ത്താവായ ചൈതന്യ ജൊന്നലഗെഡ്ഡയ്ക്ക് സിനിമകളില്‍ താന്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലാത്തത് കൊണ്ടാണ് ഇപ്പോള്‍ സിനിമകള്‍ ചെയ്യാത്തത് എന്നാണ് നിഹാരിക തുറന്ന് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/12607/actress-reveals-reason-for-quitting-acting-after-marriage)