മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാള്‍ മാത്രമല്ല, നല്ലൊരു ഗായകന്‍ കൂടിയാണ് ഇപ്പോഴിതാ, താരം കടുവായെ കിടുവ പിടിക്കുന്നേ എന്ന പാട്ടുമായി വീണ്ടുമെത്തിരിക്കുകയാണ്. ഇന്ദ്രജിത്തിന്റെ പുതിയ ചിത്രമായ ‘ആഹാ’യുടെ സക്സസ് സെലിബ്രേഷന്റെ ഭാഗമായി മഹാരാജാസ് കോളേജില്‍ വെച്ചായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.
മഹാരാജാസിലെ വിദ്യാര്‍ത്ഥികളുടെ താത്പര്യപ്രകാരമാണ് ഇന്ദ്രജിത്ത് വീണ്ടും ആ പാട്ടുമായി വേദി കീഴടക്കിയത്. താരത്തിനൊപ്പം ക്യാംപസ് മുഴുവന്‍ പാട്ട് ഏറ്റുപാടുകയും ചെയ്തു. ഈ പാട്ടിവിടെ പാടാന്‍ കാരണം പാട്ടിന്റെ വരികളില്‍ ‘ആഹാ’ എന്ന വാക്കുള്ളത് കൊണ്ടാണെന്നായിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞത്. ഇന്ദ്രജിത്തിനൊപ്പം സിനിമയുടെ സംവിധായകനായ ബിബിന്‍ പോള്‍ സാമുവല്‍, സയനോര തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
വടംവലിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സ്പോര്‍ട്സ് മെലോഡ്രാമ ചിത്രമാണ് ആഹാ. കേരളത്തിന്റെ സ്വന്തം കായിക വിനോദമായ വടം വലിയുടെ ആവേശവും വടംവലിക്കാരുടെ ജീവിതവുമാണ് സിനിമയിലൂടെ വരച്ചുകാട്ടുന്നത്. കേരളത്തിലെ മുഴുവന്‍ വടംവലിക്കാര്‍ക്കുമുള്ള ട്രിബ്യൂട്ടായാണ് ചിത്രം ഒരുക്കുന്നതെന്നായിരുന്നു സംവിധായകന്‍ ബിബിന്‍ പോള്‍ പറഞ്ഞിരുന്നത്.
Content Highlight: Indrajit sang a song at Maharajas college

































