---
title: "#viral | ആടിന് ഒരു കോടി വില പറഞ്ഞു, എന്നിട്ടും കൊടുക്കാതെ ഉടമസ്ഥന്‍, കാരണം!"
english_title: "What is gaining attention on social media right now is the features of a goat worth crores."
publisher: "moviemax.in"
canonical_url: "https://moviemax.in/news/126026/what-is-gaining-attention-on-social-media-right-now-is-the-features-of-a-goat-worth-crores"
published_at: "2023-06-30T07:05:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e3166bcdc2_viral.jpg"
keywords: []
---

# #viral | ആടിന് ഒരു കോടി വില പറഞ്ഞു, എന്നിട്ടും കൊടുക്കാതെ ഉടമസ്ഥന്‍, കാരണം!

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത് കോടികള്‍ വിലയുള്ള ഒരു ആടിന്റെ വിശേഷങ്ങള്‍ ആണ്. രാജസ്ഥാനിലെ ആട്ടിടയനായ രാജു സിങ്ങിന്റെ ഒരു ആടിനാണ് 1 കോടിയോളം രൂപ വില പറഞ്ഞത്.

## Article Content

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത് കോടികള്‍ വിലയുള്ള ഒരു ആടിന്റെ വിശേഷങ്ങള്‍ ആണ്. രാജസ്ഥാനിലെ ആട്ടിടയനായ രാജു സിങ്ങിന്റെ ഒരു ആടിനാണ് 1 കോടിയോളം രൂപ വില പറഞ്ഞത്.

എന്നാല്‍ ഇത്രയും വലിയ തുക പറഞ്ഞിട്ടും ഈ ആടിനെ വില്‍ക്കാന്‍ രാജു സിങ് തയ്യാറാകുന്നില്ല എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷമാണ് കുഞ്ഞാട് ജനിച്ചത്. വയറിന്മേലുള്ള ‘786’ എന്ന അക്കമാണ് ആടിനെ ഇത്രയും വിലപിടിപ്പുള്ളതാക്കിയത്.

ഈ നമ്പറിന്റെ അര്‍ഥം എന്താണെന്ന് രാജുവിന് മനസ്സിലായില്ല. ഗ്രാമത്തിലെ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരോട് ചോദിച്ചപ്പോഴാണ് അവരുടെ വിശ്വാസ പ്രകാരം ഇതൊരു പവിത്രമായ നമ്പര്‍ ആണെന്ന് മനസ്സിലായത്.

ഇതോടെ രാജു ആടിനെ വില്‍ക്കുന്നില്ലെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ആട് തന്റെ അരുമയാണെന്നും അദ്ദേഹം പറയുന്നു.അതേസമയം ആടിന് സുരക്ഷ പ്രശ്‌നങ്ങള്‍ എത്തിയതോടെ ആടിനെ രാജുവിന്റെ വീടിനകത്ത് മാറ്റിയിരിക്കുകയാണ്.

മറ്റ് ആടുകള്‍ക്കൊപ്പമാണ് ഇതുവരെ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ ആടിനെ വീടിനകത്ത് മാറ്റിയിരിക്കുകയാണ്. മാതളനാരങ്ങ, പപ്പായ, തിന, പച്ച പച്ചക്കറികള്‍ എന്നിവയാണ് ഭക്ഷണമായി നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/126026/what-is-gaining-attention-on-social-media-right-now-is-the-features-of-a-goat-worth-crores)