---
title: "#arrahman  |  ഒരു പാട്ട് പാടാന്‍ എ ആര്‍ റഹ്‌മാൻ  വാങ്ങുന്നത് കോടികൾ, റിപ്പോര്‍ട്ടുകള്‍"
english_title: "AR Rahman gets crores to sing a song, reports"
publisher: "moviemax.in"
canonical_url: "https://moviemax.in/news/126001/ar-rahman-gets-crores-to-sing-a-song-reports"
published_at: "2023-06-29T22:38:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649dbaf3350a1_arrahman.jpg"
keywords: []
---

# #arrahman  |  ഒരു പാട്ട് പാടാന്‍ എ ആര്‍ റഹ്‌മാൻ  വാങ്ങുന്നത് കോടികൾ, റിപ്പോര്‍ട്ടുകള്‍

> **Lead Summary:** ** **ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന പാട്ടുകാരന്‍ ആര്? അത് മറ്റാരുമല്ല, ഇന്ത്യയിലെ ഏറ്റവും വലിയ സംഗീതസംവിധായകനായ എ ആര്‍ റഹ്‌മാന്‍ തന്നെ.

## Article Content

** **ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന പാട്ടുകാരന്‍ ആര്? അത് മറ്റാരുമല്ല, ഇന്ത്യയിലെ ഏറ്റവും വലിയ സംഗീതസംവിധായകനായ എ ആര്‍ റഹ്‌മാന്‍ തന്നെ.

ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന മറ്റു ഗായകരേക്കാളേറെ പ്രതിഫലം വാങ്ങുന്നത് ഇന്ത്യന്‍സംഗീതത്തിലെ ഈ ജീനിയസ് തന്നെ. അല്ലാ രഖാ റഹ്‌മാന്‍ എന്ന എ ആര്‍ റഹ്‌മാന്‍.

മൂന്ന് കോടി രൂപയാണ് ഒരു പാട്ടു പാടാനുളള ഏ ആര്‍ റഹ്‌മാന്റെ പ്രതിഫലമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. താന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയില്‍ മാത്രമേ അദ്ദേഹം പാടുകയുളളുവെന്നെതാണ് മറ്റൊരു പ്രത്യേകത.ഇന്ത്യയിലെ നിലവിലെ ടോപ് ഗായകരെക്കാളൊക്കെ പ്രതിഫലം അദ്ദേഹം വാങ്ങിക്കുന്നുണ്ട്.

1992ല്‍ മണിരത്നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലൂടെയാണ് എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ അതിന് മുമ്പ് പുറത്തിറങ്ങിയത് മലയാള സിനിമയായ യോദ്ധായാണ്.

തമിഴ് സംവിധായകന്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത് ‘മാമന്നന്‍’ ആണ് എ ആര്‍ റഹ്‌മന്റെ സംഗീത സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയ ചിത്രം. മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ സംഗീതവും എ ആര്‍ റഹ്‌മാന്റേതായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/126001/ar-rahman-gets-crores-to-sing-a-song-reports)