---
title: "#biggboss | മാരാരുടെ മകള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ശ്രുതി ലക്ഷ്‍മി"
english_title: "Shruti Lakshmi keeps her promise to Marar's daughter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/125964/shruti-lakshmi-keeps-her-promise-to-marars-daughter"
published_at: "2023-06-29T19:57:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d957a54ee8_bb.jpg"
keywords: []
---

# #biggboss | മാരാരുടെ മകള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ശ്രുതി ലക്ഷ്‍മി

> **Lead Summary:** ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തുപോയ മത്സരാർത്ഥികള്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഗ്രാൻഡ് ഫിനാലെയ്‍ക്ക് ഇനി അധികം ദിവസം ഇല്ല എന്ന സാഹചര്യത്തിലാണ് വീണ്ടും ഒത്തുകൂടാൻ മത്സരാർത്ഥികള്‍ക്ക് അവസരമൊരുക്കിയത്.

## Article Content

ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തുപോയ മത്സരാർത്ഥികള്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഗ്രാൻഡ് ഫിനാലെയ്‍ക്ക് ഇനി അധികം ദിവസം ഇല്ല എന്ന സാഹചര്യത്തിലാണ് വീണ്ടും ഒത്തുകൂടാൻ മത്സരാർത്ഥികള്‍ക്ക് അവസരമൊരുക്കിയത്.

വീട്ടില്‍ മടങ്ങിയെത്തിയ മത്സരാർത്ഥികളുടെ വിശേഷങ്ങള്‍ അറിയാൻ മറ്റുള്ളവരും വലിയ ആകാംക്ഷയിലായിരുന്നു. മകള്‍ അച്ഛന് ഉമ്മ കൊടുക്കണമെന്ന് പറഞ്ഞതായി അഖിലിനോട് ശ്രുതി ലക്ഷ്‍മി വ്യക്തമാക്കി.

വളരെ അടുത്ത സുഹൃത്തുക്കള്‍ വീണ്ടും ഹൗസിലെത്തിയത് എല്ലാവരെയും സന്തോഷിപ്പിച്ചു. അഖില്‍ മാരാരുടെ മകള്‍ തന്നോട് പറഞ്ഞ ആഗ്രഹം ശ്രുതി ലക്ഷ്‍മി വ്യക്തമാക്കി. അച്ഛന് ഒരു ഉമ്മ കൊടുക്കണമെന്നാണ് മകള്‍ ആവശ്യപ്പെട്ടത് എന്ന് ശ്രുതി ലക്ഷ്‍മി വ്യക്തമാക്കി.

ഞാൻ അവളോട് പറഞ്ഞു, അവര്‍ തന്നെ പുറത്താക്കി എന്ന്. അവിടെ എത്തിയാല്‍ ഉമ്മ കൊടുക്കാമെന്നും താൻ പറ‌ഞ്ഞിരുന്നു. അഖില്‍ ശ്രുതിയോട് ചുംബിച്ചോളൂവെന്നും പറഞ്ഞു. ശ്രുതി ലക്ഷ്‍മി ചുംബിക്കുകയും ചെയ്‍തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/125964/shruti-lakshmi-keeps-her-promise-to-marars-daughter)