---
title: "#tamanna  | ആദ്യ ഡേറ്റില്‍ തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു? മറുപടിയുമായി താരങ്ങൾ"
english_title: "Having sex on the first date? Stars with answers"
publisher: "moviemax.in"
canonical_url: "https://moviemax.in/news/125938/having-sex-on-the-first-date-stars-with-answers"
published_at: "2023-06-29T17:27:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d71f371766_thamanna.jpg"
keywords: []
---

# #tamanna  | ആദ്യ ഡേറ്റില്‍ തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു? മറുപടിയുമായി താരങ്ങൾ

> **Lead Summary:** ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ നിറയുന്ന താരജോഡിയാണ് വിജയ് വര്‍മയും തമന്നയും. തെന്നിന്ത്യന്‍ സിനിമയുടെ താരസുന്ദരിയും ബോളിവുഡ് താരവും തമ്മിലുള്ള പ്രണയം ഏറെനാളുകളായി ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു.

## Article Content

ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ നിറയുന്ന താരജോഡിയാണ് വിജയ് വര്‍മയും തമന്നയും. തെന്നിന്ത്യന്‍ സിനിമയുടെ താരസുന്ദരിയും ബോളിവുഡ് താരവും തമ്മിലുള്ള പ്രണയം ഏറെനാളുകളായി ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു.

ഈയ്യടുത്താണ് ഇരുവരും തങ്ങളുടെ പ്രണയം ലോകത്തിന് മുന്നില്‍ തുറന്ന് പറയുന്നത്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് അഭിനയിച്ച ലസ്റ്റ് സ്‌റ്റോറീസ് റിലീസിനെത്തുകയാണ്. 

ഈയ്യടുത്ത് നല്‍കിയ അഭിമുഖങ്ങളിലൊക്കെ തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട് വിജയ് വര്‍മയും തമന്നയും. ഇപ്പോഴിതാ ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ ഡേറ്റിംഗ് ലൈഫിനെക്കുറിച്ച് മനസ് തുറക്കുകയാണ് തമന്നയും വിജയ് വര്‍മയും.

അഭിമുഖത്തില്‍ എപ്പോഴെങ്കിലും ബോറിംഗ് ആയ ഡേറ്റിന് പോയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നാണ് തമന്ന പറഞ്ഞത്. വിജയും സമാന അനുഭവമുണ്ടായതായി തുറന്ന് പറയുന്നുണ്ട്. 

അഭിമുഖത്തിന്റെ മറ്റൊരു ഘട്ടത്തില്‍ ആദ്യത്തെ ഡേറ്റില്‍ തന്നെ സെക്‌സ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യമാണ് താരങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. ഇല്ല എന്നാണ് തമന്ന പറഞ്ഞത്. വേണമായിരുന്നു എന്നാണ് വിജയ് നല്‍കിയ മറുപടി. ഉടനെ തന്നെ ചിത്രത്തിന്റെ സംവിധായകന്‍ സുജോയ് ഘോഷ് ഇടപെടുകയും രസകരമായ മറുപടി നല്‍കുകയുമായിരുന്നു. '' അത്ര ഭാഗ്യമില്ല. ഞാനൊരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. എല്ലാത്തിനും വേണ്ടി പോരാടേണ്ടി വരും എനിക്ക്. ഒന്നും എളുപ്പത്തില്‍ കിട്ടില്ല'' എന്നാണ് സുജോയ് പറഞ്ഞത്. 

മറ്റൊരു അഭിമുഖത്തില്‍ രണ്ടു പേര്‍ക്കും പരസ്പരം ഇഷ്ടമില്ലാത്ത സ്വാഭവങ്ങളും വിജയും തമന്നയും വെളിപ്പെടുത്തിയിരുന്നു. തമന്ന ഫിറ്റ്‌നസ് ഫ്രീക്കാണെന്നും ജിമ്മില്‍ പോകാതെ ഉറങ്ങാനാകില്ലെന്നും വിജയ് പറഞ്ഞു. എന്നാല്‍ വിജയയുടെ ശീലങ്ങളില്‍ തനിക്ക് ഇഷ്ടമില്ലാത്തതായി ഒന്നുമില്ലെന്നാണ് തമന്ന പറഞ്ഞത്. വിജയിയെ ശല്യം ചെയ്യാനുള്ള പുതിയ ഐഡിയകള്‍ കണ്ടെത്തുകയാണ് താനെന്നും തമന്ന പറഞ്ഞു. ലസ്റ്റ് സ്റ്റോറീസ് 2വിന്റെ ചിത്രീകരണത്തിനിടെയാണ് വിജയും തമന്നയും പ്രണയത്തിലാകുന്നത്. തന്റെ ഹാപ്പി പ്ലേസ് എന്നാണ് വിജയിയെ തമന്ന വിളിച്ചത്. 

മുംബൈക്കാരിയായ തമന്ന തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് താരമാകുന്നത്. താരം പിന്നീട് ബോളിവുഡിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇന്ന് ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം തിരക്കുള്ള നായികയാണ് തമന്ന. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള നടനാണ് വിജയ് വര്‍മ. രണ്ടു പേരും സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/125938/having-sex-on-the-first-date-stars-with-answers)