---
title: "#akhilmarar | പക്വതയോടെ ഇറങ്ങി വരാൻ അദ്ദേഹം ശ്രദ്ധിക്കണം;  അഖിൽ മാരാരുടെ ഭാവി പ്രവചിച്ചു ജ്യോത്സ്യൻ ഹരി പത്തനാപുരം"
english_title: "Astrologer Hari Pathanapuram predicts the future of Akhil Marar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/125780/astrologer-hari-pathanapuram-predicts-the-future-of-akhil-marar"
published_at: "2023-06-28T21:16:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c562642723_akhil.jpg"
keywords: []
---

# #akhilmarar | പക്വതയോടെ ഇറങ്ങി വരാൻ അദ്ദേഹം ശ്രദ്ധിക്കണം;  അഖിൽ മാരാരുടെ ഭാവി പ്രവചിച്ചു ജ്യോത്സ്യൻ ഹരി പത്തനാപുരം

> **Lead Summary:** ബിഗ് ബോസ് അഞ്ചാമത്തെ സീസൺ അവസാനം ഘട്ടത്തിലേക്ക് അടുക്കുകയാണ്. അഖിൽ മാരാർ ആയിരിക്കും ഈ സീസണിലെ വിജയി എന്നാണ് പ്രേക്ഷകർ എല്ലാവരും പ്രവർത്തിക്കുന്നത്.

## Article Content

ബിഗ് ബോസ് അഞ്ചാമത്തെ സീസൺ അവസാനം ഘട്ടത്തിലേക്ക് അടുക്കുകയാണ്. അഖിൽ മാരാർ ആയിരിക്കും ഈ സീസണിലെ വിജയി എന്നാണ് പ്രേക്ഷകർ എല്ലാവരും പ്രവർത്തിക്കുന്നത്.

അഖിൽ മാരാരുടെ ഭാവി പ്രവചിക്കുന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. കൊട്ടാരക്കര വാർത്തകളുടെ ചാനൽ വീഡിയോ യിലാണ് ജോത്സ്യൻ ഹരി പത്തനാപുരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇദ്ദേഹത്തിൻറെ പ്രവചനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അഖിൽ മാരാർ കപ്പ് അടിക്കുമോ എന്ന് ചോദിക്കുമ്പോൾ എനിക്ക് എൻറെ സ്വന്തം ഭാവി പോലും പ്രവചിക്കാൻ സാധിക്കില്ല എന്നാണ് ഹരി പത്തനാപുരം പറയുന്നത്. എന്നാൽ അഖിൽ തന്നെ കപ്പ് അടിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും ഹരി പറയുന്നു.

> “നിങ്ങളുടെ സുഹൃത്ത് വിജയിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. മാരാർ ഇറങ്ങി വരുമ്പോൾ മുൻപ് ഉണ്ടായിരുന്നവരെ പോലെ ആകാതെ ഇരിക്കാൻ ശ്രദ്ധിക്കണം. പക്വതയോടെ ഇറങ്ങി വരാൻ അദ്ദേഹം ശ്രദ്ധിക്കണം. അദ്ദേഹത്തിന് വേണ്ടി ഒന്നും പ്രതീക്ഷിക്കാതെ പ്രവർത്തിച്ചവരെ അദ്ദേഹം മറക്കാൻ പാടില്ല” – ഹരി പത്തനാപുരം പറയുന്നു.

> “എന്നെ രണ്ടു തവണ ബിഗ് ബോസിലേക്ക് വിളിച്ചതാണ്. പക്ഷേ ഞാൻ പോകാൻ തയ്യാറായില്ല. മാരാർ വിജയിച്ചു വരട്ടെ. പക്ഷേ പുറത്തിറങ്ങുമ്പോൾ അഹങ്കാരി ആവരുത്. സാബുമോൻ ഒക്കെ വളരെ പക്വതയോടെ ആണ് പെരുമാറിയത്. മാരാർ എൻ്റെ നാട്ടുകാരനാണ്.

എങ്കിലും എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ല. അദ്ദേഹം പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. പക്വതയോടെ പെരുമാറണം. കാരണം ഉയരത്തിൽ നിന്നും വീണാൽ ആഘാതം കൂടും. പുകഴ്ത്തലുകളും അഭിനന്ദനങ്ങളും ധാരാളം വരും. അത് ശ്രദ്ധിക്കണം. താൻ ഒരു സാധാരണക്കാരൻ ആണ് എന്ന് എപ്പോഴും മനസ്സിൽ ഉണ്ടായിരിക്കണം” – ഹരി പത്തനാപുരം കൂട്ടിച്ചേർക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/125780/astrologer-hari-pathanapuram-predicts-the-future-of-akhil-marar)