---
title: "#msdhoni | മഹേന്ദ്രസിങ് ധോണിയുടെ ബയോപിക് വീണ്ടും റിലീസിനൊരുങ്ങുന്നു"
english_title: "msdhoni Mahendra Singh Dhoni's biopic is all set to release again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/125772/msdhoni-mahendra-singh-dhonis-biopic-is-all-set-to-release-again"
published_at: "2023-06-28T20:31:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c4bcfb1ae7_dhoni.jpg"
keywords: []
---

# #msdhoni | മഹേന്ദ്രസിങ് ധോണിയുടെ ബയോപിക് വീണ്ടും റിലീസിനൊരുങ്ങുന്നു

> **Lead Summary:** ** മ**ഹേന്ദ്രസിങ് ധോണിയുടെ ബയോപിക് 'എം.എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി' വീണ്ടും റിലീസിനൊരുങ്ങുന്നു. ധോണിയുടെ 42ാം പിറന്നാളിനോടനുബന്ധിച്ച് ജൂലൈ ഏഴിനാണ് ചിത്രം ഹൈദരാബാദിൽ പ്രദർശിപ്പിക്കുന്നത്.

## Article Content

** മ**ഹേന്ദ്രസിങ് ധോണിയുടെ ബയോപിക് 'എം.എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി' വീണ്ടും റിലീസിനൊരുങ്ങുന്നു. ധോണിയുടെ 42ാം പിറന്നാളിനോടനുബന്ധിച്ച് ജൂലൈ ഏഴിനാണ് ചിത്രം ഹൈദരാബാദിൽ പ്രദർശിപ്പിക്കുന്നത്.

തെലുങ്ക് പതിപ്പാണ് റിലീസ് ചെയ്യുന്നത്. 2016 ൽ നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ വൻ വിജയമായിരുന്നു. 104 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ഏകദേശം 216 കോടിയോളം നേടി.

ധോണിയുടെ ബാല്യാകാലം മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി 2011 ൽ വേൾഡ് കപ്പ് നേടിയതുവരെയുള്ള യാത്രയാണ് ചിത്രത്തിലുളളത്.അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തായിരുന്നു ധോണിയായി എത്തിയത്.

അനുപം ഖേർ, കിയാര അദ്വാനി, ദിശ പടാനി, ഭൂമിക ചൗള, ക്രാന്തി പ്രകാശ് ജാ, അലോക് പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/125772/msdhoni-mahendra-singh-dhonis-biopic-is-all-set-to-release-again)