---
title: "#biggboss | പണപ്പെട്ടിയിലെ പണം സ്വന്തമാക്കി ബിഗ് ബോസിൽ നിന്നും നാദിറ പുറത്തേക്ക്"
english_title: "Nadira comes out of Bigg Boss after getting the money from the money box"
publisher: "moviemax.in"
canonical_url: "https://moviemax.in/news/125713/nadira-comes-out-of-bigg-boss-after-getting-the-money-from-the-money-box"
published_at: "2023-06-28T15:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c0530c49f1_nadira.jpg"
keywords: []
---

# #biggboss | പണപ്പെട്ടിയിലെ പണം സ്വന്തമാക്കി ബിഗ് ബോസിൽ നിന്നും നാദിറ പുറത്തേക്ക്

> **Lead Summary:** ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ നിന്ന് ഒരാള്‍ കൂടി പുറത്ത്. ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയില്‍ ആദ്യം എത്തിയ നാദിറയാണ് പുറത്തായിരിക്കുന്നത്. പണപ്പെട്ടിയില്‍ പണം സ്വീകരിച്ചാണ് നാദിറ ഷോയില്‍ നിന്ന് പടിയിറങ്ങിയിരിക്കുന്നത്.

## Article Content

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ നിന്ന് ഒരാള്‍ കൂടി പുറത്ത്. ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയില്‍ ആദ്യം എത്തിയ നാദിറയാണ് പുറത്തായിരിക്കുന്നത്. പണപ്പെട്ടിയില്‍ പണം സ്വീകരിച്ചാണ് നാദിറ ഷോയില്‍ നിന്ന് പടിയിറങ്ങിയിരിക്കുന്നത്.

7.50000 രൂപയുടെ മണിബോക്സ് എടുത്താണ് ഷോയില്‍ നിന്ന് നാദിറ പുറത്തായത്. ബിഗ് ബോസില്‍ ഇപ്പോള്‍ പണപ്പെട്ടി എന്ന ടാസ്‍കായിരുന്നു നടന്നുകൊണ്ടിരുന്നത്, പണപ്പെട്ടിയിലെ പണം സ്വന്തമാക്കി ആര്‍ക്കും ഷോയില്‍ നിന്ന് പുറത്തുപോകാം എന്നായിരുന്നു വ്യവസ്ഥ.

ആരാകും പണം കൈക്കലാക്കി ആദ്യമായി ഹൗസിന്റെ പടിയിറങ്ങുക എന്നതിന്റെ ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്തായാലും നാദിറ പണം സ്വീകരിച്ചുവെന്ന വാര്‍ത്തയാണ് വ്യക്തമായിരിക്കുന്നത്.

എനിക്ക് വോട്ട് ചെയ്‍ത പ്രേക്ഷകരോട് ക്ഷമ ചോദിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് നാദിറ മടങ്ങിയത്. നിങ്ങള്‍ എന്റെ അവസ്ഥ മനസിലാക്കണം. ഒരുപാട് കഷ്‍ടപ്പാടുകള്‍ മറികടന്ന് വന്നതാണ്. ഈ പണം എനിക്ക് വിലപിടിച്ചതാണ്. ഞാൻ ജേതാവായി തന്നെയാണ് മടങ്ങുന്നതെന്നും ഹൗസില്‍ നിന്നിറങ്ങുമ്പോള്‍ നാദിറ വ്യക്തമാക്കി.

ഇതാദ്യമായിട്ടാണ് മലയാളം ബിഗ് ബോസ് ഷോയില്‍ നിന്ന് ഒരാള്‍ പണം കൈപ്പറ്റി പുറത്തുപോകുന്നത്. പണപ്പെട്ടിയിലെ പണം സ്വീകരിക്കാൻ തയ്യാറായാരിക്കുകയാണ് താൻ എന്ന് നേരത്തെ നാദിറ മറ്റ് മത്സരാര്‍ഥികളോട് വ്യക്തമാക്കുകയും ചെയ്‍തിരുന്നു. പരമാവധി പണം ലഭിക്കുമ്പോള്‍ താൻ ഷോയില്‍ നിന്ന് ഇറങ്ങുമെന്നായിരുന്നു നാദിറ വ്യക്തമാക്കിയത്. എന്തായാലും ചരിത്രം സൃഷിച്ചാണ് ഇപ്പോള്‍ ഹൗസില്‍ നിന്ന് ട്രാൻസ്‍ജെൻഡര്‍ പ്രതിനിധിയായ നാദിറ വിടവാങ്ങിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/125713/nadira-comes-out-of-bigg-boss-after-getting-the-money-from-the-money-box)