---
title: "#sureshgopi |  ഞാന്‍ പരിചയപ്പെട്ടതില്‍ വെച്ച് വളരെ മനുഷ്യത്വമുള്ള സത്യസന്ധനായ മനുഷ്യനാണ് സുരേഷേട്ടന്‍ - ബിജു മേനോന്‍ "
english_title: "Now what Biju said about Suresh Gopi in an interview earlier is getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/125660/now-what-biju-said-about-suresh-gopi-in-an-interview-earlier-is-getting-attention"
published_at: "2023-06-28T12:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bdda787dbc_sureshgopiandbijumenon.jpg"
keywords: []
---

# #sureshgopi |  ഞാന്‍ പരിചയപ്പെട്ടതില്‍ വെച്ച് വളരെ മനുഷ്യത്വമുള്ള സത്യസന്ധനായ മനുഷ്യനാണ് സുരേഷേട്ടന്‍ - ബിജു മേനോന്‍ 

> **Lead Summary:** മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് ബിജു മേനോൻ . നടൻ സമ്മാനിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക മനസ്സിൽ തങ്ങിനിൽക്കുന്നതാണ് . 

## Article Content

മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് ബിജു മേനോൻ . നടൻ സമ്മാനിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക മനസ്സിൽ തങ്ങിനിൽക്കുന്നതാണ് . 

ഇപ്പോഴിതാ സുരേഷ് ഗോപിയേക്കുറിച്ച് മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ബിജു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ്  സുരേഷ് ഗോപിയും ബിജുമേനോനും.

സിനിമകളില്‍ ഒന്നിച്ചഭിനയിച്ച് തുടങ്ങിയപ്പോള്‍ മുതലുള്ള സൗഹൃദമാണ് സുരേഷ് ഗോപിയുമായിട്ടുള്ളത്. തനിക്ക് ഒരു ചേട്ടനെ പോലെയാന്നെനും വിവാഹ വസ്ത്രം എടുത്ത് തന്നത് പോലും അദ്ദേഹമാണെന്നുമാണ് ബിജു മേനോന്‍ പറയുന്നത്.

എനിക്ക് ഭയങ്കര കംഫര്‍ട്ടബിള്‍ ആണ്, നമ്മുടെ ഒരു ചേട്ടനെപ്പോലെ ഫീല്‍ ചെയ്യും. എല്ലാ കാര്യങ്ങളും അദ്ദേഹം വളരെ ഓപ്പണ്‍ ആയിട്ടാണ് സംസാരിക്കുന്നത്.

പറയുന്ന കാര്യങ്ങളെല്ലാം വളരെ ജനുവിനായിട്ടാണ് പറഞ്ഞു തരുന്നത്. ഞാന്‍ പരിചയപ്പെട്ടതില്‍ വെച്ച് വളരെ മനുഷ്യത്വമുള്ള സത്യസന്ധനായ മനുഷ്യനാണ് സുരേഷേട്ടന്‍. എന്റെ കല്യാണത്തിന്റെ കാര്യത്തിലാണെങ്കിലും, എന്റെ കല്യാണത്തിന് വസ്ത്രം വാങ്ങി തന്നതും സുരേഷേട്ടനാണ്’, എന്നാണ് ബിജു മേനോന്‍ പറഞ്ഞത്.

ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം ബിജു മേനോനും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുകയാണ്. നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.

മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ച് ഇന്നലെ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/125660/now-what-biju-said-about-suresh-gopi-in-an-interview-earlier-is-getting-attention)