---
title: "#bheemanraghu | പുതിയ ലോകത്ത് സിനിമാക്കാര്‍ക്ക് രണ്ട് മരണങ്ങള്‍ ഉണ്ട്; ഒന്ന് സോഷ്യല്‍ മീഡിയ മരണം, രണ്ട് യഥാര്‍ത്ഥ മരണം -ഭീമന്‍ രഘു"
english_title: "Cinematographers have two deaths in the new world; One is social media death and two is real death -Bheeman Raghu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/125656/cinematographers-have-two-deaths-in-the-new-world-one-is-social-media-death-and-two-is-real-death-bheeman-raghu"
published_at: "2023-06-28T12:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bdb6e9ed37_bheeman1.jpg"
keywords: []
---

# #bheemanraghu | പുതിയ ലോകത്ത് സിനിമാക്കാര്‍ക്ക് രണ്ട് മരണങ്ങള്‍ ഉണ്ട്; ഒന്ന് സോഷ്യല്‍ മീഡിയ മരണം, രണ്ട് യഥാര്‍ത്ഥ മരണം -ഭീമന്‍ രഘു

> **Lead Summary:** **സോ**ഷ്യല്‍ മീഡിയ സജീവമായതോടെ നിരവധി വ്യാജ വാര്‍ത്തകളാണ് എത്തുന്നത്. ജീവിച്ചിരിക്കുന്ന പലരെയും സോഷ്യല്‍ മീഡിയ ഇത്തരത്തില്‍ കൊന്നിട്ടുണ്ട്. സിനിമ താരങ്ങളായിരിക്കും ഇത്തരത്തില്‍ അധികവും വ്യാജ വാര്‍ത്തയ്ക്ക് ഇരയായിട്ടുള്ളവര്‍.

## Article Content

**സോ**ഷ്യല്‍ മീഡിയ സജീവമായതോടെ നിരവധി വ്യാജ വാര്‍ത്തകളാണ് എത്തുന്നത്. ജീവിച്ചിരിക്കുന്ന പലരെയും സോഷ്യല്‍ മീഡിയ ഇത്തരത്തില്‍ കൊന്നിട്ടുണ്ട്. സിനിമ താരങ്ങളായിരിക്കും ഇത്തരത്തില്‍ അധികവും വ്യാജ വാര്‍ത്തയ്ക്ക് ഇരയായിട്ടുള്ളവര്‍.

അത്തരത്തില്‍ വ്യാജ വാര്‍ത്തയ്ക്ക് ഇരയായ പുതിയ താരമാണ് ടിഎസ് രാജു. നടന്‍ മരിച്ചുവെന്ന തരത്തില്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം എത്തിയിരുന്നു. വ്യാപകമായി മരണ വാര്‍ത്ത പ്രചരിച്ചതോടെ നിരവധി പേരായിരുന്നു താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തിയത്.

എന്നാല്‍ പിന്നീട് ഇത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമായിരുന്നു. ടിഎസ് രാജു തന്നെ തനിക്ക് കുഴപ്പമില്ലെന്നും വാര്‍ത്ത വ്യാജമാണെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടന്‍ ഭീമന്‍ രഘു. സോഷ്യല്‍ മീഡിയയെ കുറിച്ചുള്ള വിമര്‍ശനമാണ് ഭീമന്‍ രഘു പറയുന്നത്.

പുതിയ ലോകത്ത് സിനിമാക്കാര്‍ക്ക് രണ്ട് മരണങ്ങള്‍ ഉണ്ടെന്നാണ് ഭീമന്‍ രഘു പറയുന്നത്. ഒന്ന് സോഷ്യല്‍ മീഡിയ മരണം, രണ്ട് യഥാര്‍ത്ഥ മരണം എന്നാണ് രഘു വിമര്‍ശിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഭീമന്‍ രഘുവിന്റെ വാക്കുകള്‍.

ഭീമന്‍ രഘുവിന്റെ വാക്കുകള്‍ ഇങ്ങനെ-

ഈ പുതിയ ലോകത്ത് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രണ്ട് മരണങ്ങള്‍ ഉണ്ട്.. 1. സോഷ്യല്‍ മീഡിയ മരണം. 2. യഥാര്‍ത്ഥ മരണം. ജീവിച്ചിരിക്കുന്നവരെ ജീവനോടെ കൊന്നിട്ട് ആനന്ദം കണ്ടെത്തുന്ന കഴുകന്‍മാരുടെ ലോകം. അവരുടെ ഇരകള്‍ എന്നും സിനിമാക്കാര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/125656/cinematographers-have-two-deaths-in-the-new-world-one-is-social-media-death-and-two-is-real-death-bheeman-raghu)