---
title: "#ajuvarghese | ഞാന്‍ സ്ഫടികത്തിലെ ഒരു അപ്പനാ, പീഡിപ്പിക്കും എന്നല്ല അതിന് അര്‍ത്ഥം - അജു വര്‍ഗീസ്"
english_title: "ajuvarghese What Aju Varghese said about his family is getting attention now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/125476/ajuvarghese-what-aju-varghese-said-about-his-family-is-getting-attention-now"
published_at: "2023-06-27T17:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649acb35c6235_aju.jpg"
keywords: []
---

# #ajuvarghese | ഞാന്‍ സ്ഫടികത്തിലെ ഒരു അപ്പനാ, പീഡിപ്പിക്കും എന്നല്ല അതിന് അര്‍ത്ഥം - അജു വര്‍ഗീസ്

> **Lead Summary:** മലയാളികൾക്ക് വളരെയേറെ പ്രിയപ്പെട്ട നടനാണ് അജു വർഗീസ് . 'മലർവാടി ആട്സ് ക്ലബ്' എന്ന മലയാള സിനിമയിലൂട പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ നടന് സാധിച്ചു . പിന്നീട് നല്ല നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളെ ഒരുപാട് ചിരിപ്പിക്കാൻ അജുവിന് കഴിഞ്ഞു . മലയാള സിനിമയിൽ തന്റേതായ ഇടം നേടി കഴിഞ്ഞു താരം .

## Article Content

മലയാളികൾക്ക് വളരെയേറെ പ്രിയപ്പെട്ട നടനാണ് അജു വർഗീസ് . 'മലർവാടി ആട്സ് ക്ലബ്' എന്ന മലയാള സിനിമയിലൂട പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ നടന് സാധിച്ചു . പിന്നീട് നല്ല നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളെ ഒരുപാട് ചിരിപ്പിക്കാൻ അജുവിന് കഴിഞ്ഞു . മലയാള സിനിമയിൽ തന്റേതായ ഇടം നേടി കഴിഞ്ഞു താരം .

അജു വര്‍ഗീസ് പ്രധാന വേഷം ചെയ്ത കേരള ക്രൈം ഫയല്‍ എന്ന വെബ് സീരിസിന് ഹോട്ട്സ്റ്റാറില്‍  മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തെ കുറിച്ച് അജു വര്‍ഗീസ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ ഒരു ന്യൂജെന്‍ പിതാവല്ലെന്നാണ് അജു വര്‍ഗീസ് പറയുന്നത്.

മൂന്ന് ആണ്‍കുഞ്ഞുങ്ങളും ഒരു പെണ്‍കുട്ടിയുമാണ് അജുവിനുള്ളത്.’ഞാന്‍ സ്ഫടികത്തിലെ ഒരു അപ്പനാ… ഞാന്‍ ന്യൂജെന്‍ ഒന്നുമല്ല. ഞാന്‍ വളരെ സ്ട്രിക്ടാണ്. ഫാദര്‍ എന്ന നിലയില്‍ ഞാന്‍ വളരെ ചെറ്റയാണ്. ഞാന്‍ മക്കളോട് നന്നായി ചൂടാകും. പീഡിപ്പിക്കും എന്നല്ല അതിന് അര്‍ത്ഥം. പതിനെട്ട് വയസ് വരെ വഴക്ക് പറയും.’

‘അവന്‍ സ്വന്തമായി കാശ് സമ്പാദിച്ച് കഴിഞ്ഞാല്‍ അവന് പോകാം. എന്ത് വേണമെങ്കിലും ചെയ്യാം. ഇപ്പോള്‍ പലരും ലിബറലല്ലേ. ഞാന്‍ പക്ഷെ ലിബറലല്ല.

പിള്ളാരോട് ഞാന്‍ അത്ര ഫ്രീയല്ലെന്നും’, അജു വര്‍ഗീസ് പറയുന്നു. ഇവാന്‍, ജൂവാന്‍, ജേക്ക്, ലൂക്ക് എന്നിങ്ങനെയാണ് അജുവിന്റെ മക്കളുടെ പേര്. 2014 ഫെബ്രുവരി 24 ന് കടവന്ത്ര എംകുളം പള്ളിയില്‍ വെച്ചായിരുന്നു അജു വര്‍ഗീസിന്റെയും അഗസ്റ്റീനയുടെയും വിവാഹം.

തങ്ങളുടേത് പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് ഉറപ്പിച്ചതാണെന്നും നേരത്തെ അജു വര്‍ഗീസ് തന്നെ തുറന്ന് പറഞ്ഞിരുന്നു. അഭിനയം മാത്രമല്ല നിര്‍മ്മാണത്തിലേക്കും അജു കടന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/125476/ajuvarghese-what-aju-varghese-said-about-his-family-is-getting-attention-now)