---
title: "#Prithviraj | 'വേദനയിൽ നിന്ന് പോരാടും' -അപകടം പറ്റിയ സംഭവത്തിൽ പ്രതികരണവുമായി പൃഥ്വിരാജ് രംഗത്ത് "
english_title: "Prithviraj 'Will fight from the pain' - Prithviraj reacts to the accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/125461/prithviraj-will-fight-from-the-pain-prithviraj-reacts-to-the-accident"
published_at: "2023-06-27T16:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649abf36e4a83_prithviraj.jpg"
keywords: []
---

# #Prithviraj | 'വേദനയിൽ നിന്ന് പോരാടും' -അപകടം പറ്റിയ സംഭവത്തിൽ പ്രതികരണവുമായി പൃഥ്വിരാജ് രംഗത്ത് 

> **Lead Summary:** **ക**ഴിഞ്ഞ ദിവസമാണ് സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞത്. . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കാലിലെ ലിഗമെന്‍റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്.

## Article Content

**ക**ഴിഞ്ഞ ദിവസമാണ് സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞത്. . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കാലിലെ ലിഗമെന്‍റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്.

വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ പൃഥ്വിരാജിന് പരിക്കേൽക്കുക ആയിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ തനിക്ക് വേണ്ടി ഉത്കണ്ഠയും സ്നേഹവും പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

ഇനിയുള്ള കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയുമാണെന്നും ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചത്.

**പൃഥ്വിരാജിന്റെ കുറിപ്പ് ഇങ്ങനെ **

> * "ഹലോ! അതെ.. 'വിലയത്ത് ബുദ്ധ' എന്ന ചിത്രത്തിന്റെ ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാൽ, ഞാൻ കീ ഹോൾ സർജറിയ്ക്ക് വിധേയനായത് വിദഗ്ധരുടെ കൈകളിലാണ്. *

*നിലവിൽ ഞാൻ ആരോ​ഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയുമാണ് മുന്നിലുള്ളത്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ പരമാവധി ശ്രമിക്കും. *

*പൂർണ്ണമായി സുഖം പ്രാപിക്കാനും എത്രയും വേഗം എന്റെ പ്രവർത്തനങ്ങളിലേക്ക് തിരികെ വരാനും വേദനയിൽ നിന്ന് പോരാടുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. *

> *എന്നെ കാണാൻ എത്തുകയും ഉത്കണ്ഠയും സ്നേഹവും പ്രകടിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. നന്ദി !",*

വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗ് നടക്കുന്ന മറയൂരില്‍ വച്ചാണ് പൃഥ്വിരാജിന് അപകടം പറ്റിയത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുക ആയിരുന്നു. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.*
*

### Related Links & Sources
- [Original Story Source](https://moviemax.in/news/125461/prithviraj-will-fight-from-the-pain-prithviraj-reacts-to-the-accident)