---
title: "#NaslenKGafoor | പുതിയ വാഹനം സ്വന്തമാക്കി യുവതാരം നസ്ലീന്‍, വീഡിയോ "
english_title: "NaslenKGafoor Naslen got a new vehicle"
publisher: "moviemax.in"
canonical_url: "https://moviemax.in/news/125451/naslenkgafoor-naslen-got-a-new-vehicle"
published_at: "2023-06-27T15:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ab56e30c4a_nasleem.jpg"
keywords: []
---

# #NaslenKGafoor | പുതിയ വാഹനം സ്വന്തമാക്കി യുവതാരം നസ്ലീന്‍, വീഡിയോ 

> **Lead Summary:** 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് നസ്ലീന്‍ . പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു .

## Article Content

'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് നസ്ലീന്‍ . പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു .

 ഇപ്പോഴിതാ പുത്തന്‍ കാര്‍ തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുകയാണ് താരം. സ്‌കോഡയുടെ പ്രീമിയം സെഡാന്‍ സൂപ്പര്‍ബ് ആണ് താരം തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്.

**

താരം പുതിയ കാര്‍ വാങ്ങിയ വിവരം ഇവിഎം സ്‌കോഡയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. വാഹനം ഡെലിവറി ചെയ്യുന്ന വീഡിയോ പങ്കുവെച്ച ഡീലര്‍ സൂപ്പര്‍ബിന്റെ അവസാന കാറുകളിലൊന്ന് സ്വന്തമാക്കിയ നസ്ലിന് അഭിനന്ദനവും അറിയിച്ചിട്ടുണ്ട്.

2004 മുതല്‍ ഇന്ത്യന്‍ വിപണിയിലുള്ള കാറാണ് സ്‌കോഡയുടെ പ്രീമിയം സെഡാന്‍ സൂപ്പര്‍ബ്. 2015ല്‍ രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ സൂപ്പര്‍ബിന്റെ മൂന്നാം തലമുറയുടെ മുഖം മിനുക്കിയ പതിപ്പാണ് നസ്ലിന്‍ സ്വന്തമാക്കിയത്.

[https://www.instagram.com/p/Ct3JKA0BAOZ/?utm_source=ig_embed&utm_campaign=embed_video_watch_again**](https://www.instagram.com/p/Ct3JKA0BAOZ/?utm_source=ig_embed&utm_campaign=embed_video_watch_again)

രണ്ടു ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 188 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമുണ്ട്. ഏഴു സ്പീഡ് ഡിസിടിയാണ് ഗിയര്‍ബോക്‌സ്. ഏകദേശം 34 ലക്ഷം രൂപ മുതലായിരുന്നു വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഈ വര്‍ഷം സ്‌കോഡ സൂപ്പര്‍ബിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/125451/naslenkgafoor-naslen-got-a-new-vehicle)