---
title: "#soorajkumar | വാഹനാപകടത്തിൽ പരിക്കേറ്റ  നടൻ സൂരജ് കുമാറിന്റെ വലതുകാൽ മുറിച്ചു മാറ്റി"
english_title: "Kannada actor Suraj Kumar's right leg was amputated after he was injured in a car accident."
publisher: "moviemax.in"
canonical_url: "https://moviemax.in/news/125447/kannada-actor-suraj-kumars-right-leg-was-amputated-after-he-was-injured-in-a-car-accident"
published_at: "2023-06-27T15:11:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649aaf410eb77_soorajkumar.jpg"
keywords: []
---

# #soorajkumar | വാഹനാപകടത്തിൽ പരിക്കേറ്റ  നടൻ സൂരജ് കുമാറിന്റെ വലതുകാൽ മുറിച്ചു മാറ്റി

> **Lead Summary:**  വാഹനാപകടത്തിൽ പരിക്കേറ്റ കന്നഡ നടൻ സൂരജ് കുമാറിന്റെ (ധ്രുവൻ– 24) വലതുകാൽ മുറിച്ചു മാറ്റി. സൂരജിന്റെ ആദ്യ ചിത്രം റിലീസാകുന്നതിനു മുൻപാണ് ദാരുണ സംഭവം.

## Article Content

 വാഹനാപകടത്തിൽ പരിക്കേറ്റ കന്നഡ നടൻ സൂരജ് കുമാറിന്റെ (ധ്രുവൻ– 24) വലതുകാൽ മുറിച്ചു മാറ്റി. സൂരജിന്റെ ആദ്യ ചിത്രം റിലീസാകുന്നതിനു മുൻപാണ് ദാരുണ സംഭവം.

ശനിയാഴ്ചയാണ് സൂരജ് കുമാറിന്റെ ഇരുചക്ര വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വലതുകാലിനു ഗുരുതരമായി പരിക്കേറ്റതോടെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വരുകയായിരുന്നു.

ചലച്ചിത്ര നിർമാതാവ് എസ്.എ.ശ്രീനിവാസിന്റെ മകനായ സൂരജ് കുമാർ, ഐരാവത, തരക് തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. രഥം എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചുകൊണ്ടിരിക്കെയാണ് അപകടം. മലയാളി നടി പ്രിയ പ്രകാശ് വാരിയറാണ് ചിത്രത്തിലെ നായിക.

സിനിമാ മേഖലയിൽ ധ്രുവൻ എന്ന പേരിൽ അറിയപ്പെടുന്ന സൂരജ് കുമാർ ശനിയാഴ്ച ഊട്ടിയിൽനിന്നു മൈസൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ടിപ്പറിൽ ഇടിക്കുകയായിരുന്നു. സൂരജിന്റെ കാലിൽ കൂടി ടിപ്പറിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ഉടൻ മൈസൂരിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/125447/kannada-actor-suraj-kumars-right-leg-was-amputated-after-he-was-injured-in-a-car-accident)