മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും . സോഷ്യൽ മീഡിയകളിൽ സജീവമായ താരങ്ങൾക്ക് നിരവധിയാണ് ആരാധകർ . താരങ്ങളെപ്പോലെതന്നെ ഇവരുടെ മകളും ഇന്ന് ഒരു കുട്ടി താരം തന്നെയാണ് .
സോഷ്യല്‍ മീഡിയയിൽ താരമാണ് നില. പേളിയെയും ശ്രീനിഷിനെയും പോലെ നിലു ബേബിക്കും ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്. യൂട്യൂബ് ചാനലിലൂടെ നിലയെ ഗർഭിണി ആയിരിക്കുന്നത് മുതലുള്ള വിശേഷങ്ങൾ പേളി പങ്കുവച്ചിരുന്നു.

അതേസമയം പേളി വീണ്ടും ഗർഭിണിയാണോ എന്ന സംശയത്തിലാണ് ഇപ്പോൾ ആരാധകർ. ഇത് സംബന്ധിച്ച ചർച്ചകൾ ആരാധകർക്കിടയിൽ സജീവമാണ്.
താരം പങ്കിടുന്ന ചിത്രങ്ങളിലും വീഡിയോസിലും എല്ലാം വയർ മൂടിവയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധകർ സംശയം ഉന്നയിച്ചത്. പേളിയുടെ സഹോദരി റേച്ചല്‍ രണ്ടാമത്തെ കുഞ്ഞിന്റെ അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് പേളിയുടെ കാര്യവും ചർച്ചയായത്.
റേച്ചലിന് ഒരു മകനുണ്ട്. ഏകദേശം അടുത്തടുത്തായാണ് പേളിയും റേച്ചലും അമ്മമാരായത്. ഇപ്പോൾ ആരാധകരുടെ സംശയങ്ങൾക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് പേളി. ഇൻസ്റ്റാഗ്രാമിലാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് പേളി മറുപടി നൽകിയത്.

താൻ ഗർഭിണി അല്ലെന്നും ആണെങ്കിൽ ഉറപ്പായും നിങ്ങളെ അറിയിക്കുമെന്നും പേളി വ്യക്തമാക്കി. "വെൽ.. ഇപ്പോൾ ഞാൻ ഗർഭിണി ആണെങ്കിൽ ഉറപ്പായും ഞാൻ പങ്കിടും. അല്പം ക്ഷമ കാണിക്കൂ", താരം കുറിച്ചു.
കണ്ണുകൾ അടച്ചുള്ള ഇമോജി പങ്കിട്ടുകൊണ്ടാണ് പേളി കുറിച്ചത്. ആരാധകരുടെ മറ്റു ചോദ്യങ്ങൾക്കും പേളി മറുപടി നൽകിയിട്ടുണ്ട്. നിലയുടെ ഫേവറൈറ്റ് കാർട്ടൂൺ ഏതാണ് എന്ന് ചോദിക്കുമ്പോൾ അവളുടെ ഡാഡി ആണെന്നാണ് പേളി പറഞ്ഞത്. ഇപ്പോൾ മനസ്സിൽ എന്താണ് എന്ന് ചോദിച്ച ആളോട്. നല്ല മുളക് ബജിയും എരിവുള്ള ചമ്മന്തിയും ആണെന്നാണ് പേളി പറഞ്ഞത്.
Content Highlight: Pearle Maaney Are you pregnant again?, Pearle answers the questions


































