---
title: "തന്നോട് അടിവസ്ത്രം അഴിച്ച് കാണിക്കുവാൻ ആ സംവിധായകൻ ആവശ്യപ്പെട്ടു:  വെളിപ്പെടുത്തി താരം "
english_title: "The director asked him to take off his underwear: Revealed star"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12534/the-director-asked-him-to-take-off-his-underwear-revealed-star"
published_at: "2021-11-24T14:33:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e005422666_.jpg"
keywords: []
---

# തന്നോട് അടിവസ്ത്രം അഴിച്ച് കാണിക്കുവാൻ ആ സംവിധായകൻ ആവശ്യപ്പെട്ടു:  വെളിപ്പെടുത്തി താരം 

> **Lead Summary:** നിരവധി ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായ പ്രിയങ്ക ചോപ്ര അവിടെ നിന്നും ഹോളിവുഡിൽ എത്തിയും സ്വന്തമായൊരു ഇടം നേടിയെടുത്തിരുന്നു. പ്രശസ്ത ഹോളിവുഡ് ഗായകവും നടനുമായ നിക്ക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം ചെയ്തത്. ന്യൂയോർക്കിലാണ് ദമ്പതികൾ ഇപ്പോൾ താമസിക്കുന്നത്. നിരവധി ചിത്രങ്ങളിലെ ഭാഗമായിട്ടുണ്ട് താരം.

## Article Content

നിരവധി ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായ പ്രിയങ്ക ചോപ്ര അവിടെ നിന്നും ഹോളിവുഡിൽ എത്തിയും സ്വന്തമായൊരു ഇടം നേടിയെടുത്തിരുന്നു. പ്രശസ്ത ഹോളിവുഡ് ഗായകവും നടനുമായ നിക്ക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം ചെയ്തത്. ന്യൂയോർക്കിലാണ് ദമ്പതികൾ ഇപ്പോൾ താമസിക്കുന്നത്. നിരവധി ചിത്രങ്ങളിലെ ഭാഗമായിട്ടുണ്ട് താരം.

ഇപ്പോഴിതാ തന്റെ കരിയറിലെ ഇതുവരെയും ആർക്കും അറിയാത്ത പല കാര്യങ്ങളും വെളിപ്പെടുത്തി കൊണ്ടുള്ള പ്രിയങ്കയുടെ പുസ്തകം പുറത്തിറങ്ങിയിരിക്കുകയാണ്.

അൺഫിനിഷ്ഡ് എന്ന പുസ്തകത്തിലെ പല വെളിപ്പെടുത്തലും സിനിമാലോകത്ത് നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയെ തുറന്നു കാണിക്കുന്നതാണ്.

പുസ്തകത്തിൽ പറയുന്ന പല സംഭവങ്ങളും ഇതിനോടകം തന്നെ ചർച്ചയായി മാറിയിട്ടുണ്ട്. തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന അനുഭവങ്ങളും ചില സംവിധായകരിൽ നിന്നുമുണ്ടായ മോശം അനുഭവങ്ങളും പ്രിയങ്ക പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

ഒരു പ്രശസ്ത സംവിധായകൻ തന്നോട് പെരുമാറിയ രീതിയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിന് ഇടയിൽ ആ രംഗത്തിന് വേണ്ടി തന്റെ അടിവസ്ത്രം കാണിക്കുവാൻ സംവിധായകൻ ആവശ്യപ്പെട്ടു എന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്. കഥാപാത്രങ്ങൾ ഇഴുകിചേർന്ന് അഭിനയിച്ച ഗാനരംഗം ആയിരുന്നു ഇത്. ആളുകളെ ആകർഷിക്കാൻ ആയിരുന്നു ഇത് എന്നാണ് അയാൾ പറഞ്ഞത്.

എന്നാൽ ഇത് ഏതു സംവിധായകനാണ് എന്നത് താരം പറഞ്ഞില്ല. തന്റെ സ്‌റ്റൈലിസ്റ്റ്‌ന്നോട് സംസാരിക്കാൻ അയാൾ ആവശ്യപ്പെട്ടു. ഇതൊന്നും കാണിച്ചില്ലെങ്കിൽ ആൾക്കാർ ചിത്രം കാണില്ല. തുടർന്ന് താൻ അദ്ദേഹത്തെ വിളിക്കുകയും കാര്യം വിശദീകരിക്കുകയും ചെയ്തു. ശേഷം ഫോൺ സംവിധായകന് നൽകി.

എന്റെ മുന്നിൽ നിന്നു തന്നെ സംവിധായകൻ പറഞ്ഞത് എന്തു സംഭവിച്ചാലും അടിവസ്ത്രം കാണണം. ഇല്ലെങ്കിൽ ആളുകൾ സിനിമ കാണാൻ വരില്ല എന്നായിരുന്നു എന്നും പ്രിയങ്ക ഓർത്ത് കുറിക്കുന്നു. ആ സംഭവത്തിന് പിന്നാലെ ആ സിനിമ താൻ ഉപേക്ഷിച്ചുവെന്ന് പ്രിയങ്ക പറയുന്നു.

പിന്നീട് ഈ സംവിധായകൻ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിലെത്തി മോശമായി പെരുമാറി. എന്നാൽ അന്ന് സഹായിച്ചത് ആ ചിത്രത്തിലെ നായകനായ സൽമാൻ ഖാൻ ആയിരുന്നുവെന്നും പ്രിയങ്ക പറയുന്നു. ആ സംവിധായകന്റെ വാക്കുകളും ശൈലിയുമെല്ലാം തന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചുവെന്നും പ്രിയങ്ക ഓർക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/12534/the-director-asked-him-to-take-off-his-underwear-revealed-star)