---
title: "2024 അവസാനത്തോടെ ആലിയ രണ്ടാമതും ​ഗർഭിണിയാകും....!താരദമ്പതികളെക്കുറിച്ച് ജോത്സ്യൻ പറഞ്ഞത്"
english_title: "Alia will be pregnant for the second time by the end of 2024!....Astrologer said about star couple"
publisher: "moviemax.in"
canonical_url: "https://moviemax.in/news/125227/alia-will-be-pregnant-for-the-second-time-by-the-end-of-2024astrologer-said-about-star-couple"
published_at: "2023-06-26T17:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649983ba2e0f9_ALIYA1.jpg"
keywords: []
---

# 2024 അവസാനത്തോടെ ആലിയ രണ്ടാമതും ​ഗർഭിണിയാകും....!താരദമ്പതികളെക്കുറിച്ച് ജോത്സ്യൻ പറഞ്ഞത്

> **Lead Summary:** **ബോ**ളിവുഡിലെ പ്രിയ താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. പ്രണയവും വിവാഹവും കുഞ്ഞിന്റെ ജനനവുമെല്ലാം രൺബീറിന്റെയും ആലിയയുടെയും ജീവിതത്തിൽ വളരെ പെട്ടെന്നായിരുന്നു. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ആലിയ വിവാഹിതയായത്.

## Article Content

**ബോ**ളിവുഡിലെ പ്രിയ താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. പ്രണയവും വിവാഹവും കുഞ്ഞിന്റെ ജനനവുമെല്ലാം രൺബീറിന്റെയും ആലിയയുടെയും ജീവിതത്തിൽ വളരെ പെട്ടെന്നായിരുന്നു. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ആലിയ വിവാഹിതയായത്.

​'ഗം​ഗുഭായ് കത്തെവാടി' എന്ന സിനിമയുടെ വിജയത്തിളക്കത്തിലായിരുന്നു നടി. കൈനിറയെ അവസരങ്ങളുള്ള ഈ ഘട്ടത്തിൽ വിവാഹം ചെയ്യുന്നത് അനുചിതമാണെന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും ആലിയ തീരുമാനത്തിൽ നിന്ന് പിൻമാറിയില്ല. മറുവശത്ത് 40 കാരനായ രൺബീറും വിവാഹം നീട്ടിക്കൊണ്ട് പോകാൻ ആ​ഗ്രഹിച്ചില്ല. രൺബീർ-ആലിയ വിവാഹത്തെക്കുറിച്ച് പല വിധ ചർച്ചകൾ ബി ടൗണിൽ നടന്നു.

പൊതുവെ രൺബീറിന് റോമിയോ ഇമേജാണ് സിനിമാ ലോകത്ത്. നടന്റെ മുൻ പ്രണയത്തകർച്ചകളിലെല്ലാം കുറ്റപ്പെടുത്തൽ കേട്ടത് രൺബീറിനാണ്. ആലിയയുടെ കരിയർ ഇല്ലാതാവുക മാത്രമാണ് ഈ വിവാഹബന്ധം കൊണ്ട് സംഭവിക്കാൻ പോകുന്നതെന്നും അഭിപ്രായം വന്നു. എന്നാൽ ഇതൊന്നും രണ്ട് പേരും കാര്യമാക്കിയില്ല. കഴിഞ്ഞ വർഷം നവംബറിലാണ് താരദമ്പതികൾക്ക് രാഹ എന്ന മകൾ പിറന്നത്.

ആലിയ ​ഗർഭിണിയായ സമയത്ത് ജോത്സ്യൻ നടത്തിയ പ്രവചനമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. സെലിബ്രിറ്റികളെക്കുറിച്ച് പ്രവചനം നടത്തുന്ന ഭവിക് സംഘവി എന്ന ജോത്സ്യനാണ് താരദമ്പതികളുടെ ഭാവിയെക്കുറിച്ച് സംസാരിച്ചത്. രണ്ട് പേരും കുഞ്ഞിനെ സ്നേഹിച്ച് വഷളാക്കാൻ സാധ്യതയുണ്ടെന്ന് ഭവിക് അന്ന് പറഞ്ഞു. രൺബീറിന് രണ്ട് കുട്ടികളാണ് ജനിക്കുക. ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും. 2024 അവസാനത്തോടെ ആലിയ രണ്ടാമതും ​ഗർഭിണിയാകുമെന്നും ജോത്സ്യൻ അന്ന് പ്രവചിച്ചു.

നേരത്തെ പല ബോളിവുഡ് താരങ്ങളെക്കുറിച്ചും ഭവിക് ഇത്തരം പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ താരങ്ങൾ ഇതിനോട് പ്രതികരിക്കാറില്ല. മകൾ പിറന്നിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും രൺബീറും ആലിയയും ഇതുവരെ കുഞ്ഞിന്റെ ഫോട്ടോ പുറത്ത് വിട്ടിട്ടില്ല. പാപ്പരാസി ക്യമാറകളിൽ നിന്നും മകളെ മാറ്റി നിർത്തുകയാണ് താരദമ്പതികൾ. അമ്മയായ ശേഷം കരിയറിൽ വന്ന മാറ്റങ്ങളെക്കുറിച്ച് അടുത്തിടെ ആലിയ സംസാരിച്ചിരുന്നു. പ്രഥമപരി​ഗണന മകളിലേക്ക് മാറിയിട്ടുണ്ട്.

ചെയ്യുന്ന കാര്യങ്ങളെല്ലാം മകളെ ചുറ്റിപ്പറ്റിയാണ്. അത് സ്വാഭാവികമായ മാറ്റമാണെന്ന് ആലിയ പറഞ്ഞു. മകളെ വീട്ടിൽ നിർത്തി ഷൂട്ടിന് പോകുന്നതിനെക്കുറിച്ചും ആലിയ അന്ന് സംസാരിച്ചു. മകളുടെ പുഞ്ചിരി കണ്ടതിന് ശേഷമേ താൻ വീട്ടിൽ നിന്ന് ഇറങ്ങാറുള്ളൂ എന്നാണ് ആലിയ പറഞ്ഞത്. ജീവിത്തിൽ മുമ്പൊരിക്കലും തോന്നാത്ത തരത്തിലുള്ള സന്തോഷമാണ് മകളുടെ ജനന ശേഷം തനിക്ക് അനുഭവപ്പെട്ടതെന്ന് രൺബീർ കപൂർ അടുത്തിടെ പറഞ്ഞിരുന്നു.

എപ്പോഴും മകൾക്കൊപ്പം ഇരിക്കാനാണ് ഇഷ്ടം. ജോലി ചെയ്യാൻ‌ പോലും തോന്നുന്നില്ലെന്നും രൺബീർ അന്ന് വ്യക്തമാക്കി. അമ്മയായ ശേഷവും കരിയറിന്റെ തിരക്കുകളിലാണ് ആലിയ. ഹേർട്ട് ഓഫ് സ്റ്റോൺ ആണ് ആലിയയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. നടിയുടെ ആദ്യ ഹോളിവുഡ് സിനിമയാണിത്. ബോളിവുഡിൽ റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയും റിലീസിനൊരുങ്ങുന്നു.

ബ്രഹ്മാസ്ത്ര, ഡാർലിം​ഗ്സ് എന്നിവയാണ് ആലിയയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. രൺബീറും ആലിയയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയാണിത്. ഈ സിനിമയ്ക്കിടെയാണ് ഇവർ കൂടുതൽ അടുക്കുന്നത്. തൂ ജൂത്തി മേൻ മക്കർ ആണ് രൺബീറിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ആനിമൽ എന്ന സിനിമയാണ് രൺബീർ കപൂറിന്റേതായി പുറത്തിറങ്ങാനുള്ളത്. സിനിമയിൽ വലിയ പ്രതീക്ഷ നടനുണ്ട്. ആ​ഗസ്റ്റ് 11 ന് സിനിമ റിലീസ് ചെയ്യും.

### Related Links & Sources
- [Original Story Source](https://moviemax.in/news/125227/alia-will-be-pregnant-for-the-second-time-by-the-end-of-2024astrologer-said-about-star-couple)