---
title: "നടൻ പൃഥ്വിരാജിന്റെ ആരോഗ്യസ്ഥിതി തൃപ്തികരം, രണ്ട് മാസത്തെ പൂർണ്ണ വിശ്രമം"
english_title: "Actor Prithviraj's health condition satisfactory, complete rest for two months"
publisher: "moviemax.in"
canonical_url: "https://moviemax.in/news/125217/actor-prithvirajs-health-condition-satisfactory-complete-rest-for-two-months"
published_at: "2023-06-26T16:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649975835179f_prithviraj.jpg"
keywords: []
---

# നടൻ പൃഥ്വിരാജിന്റെ ആരോഗ്യസ്ഥിതി തൃപ്തികരം, രണ്ട് മാസത്തെ പൂർണ്ണ വിശ്രമം

> **Lead Summary:** നടൻ പൃഥ്വിരാജിന്റെ ആരോഗ്യസ്ഥിതി തൃപ്തികരം. കീഹോൾ സർജറിക്ക് ശേഷം നടന് രണ്ട് മാസത്തെ പൂർണ്ണ വിശ്രമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

## Article Content

നടൻ പൃഥ്വിരാജിന്റെ ആരോഗ്യസ്ഥിതി തൃപ്തികരം. കീഹോൾ സർജറിക്ക് ശേഷം നടന് രണ്ട് മാസത്തെ പൂർണ്ണ വിശ്രമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

**

രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജാകുമെന്നാണ് പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട്.വിലായത്ത് ബുദ്ധ, ഗുരുവായൂർ അമ്പലനടയിൽ , എമ്പൂരാൻ, സാലാർ തുടങ്ങിയ ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

നടന്‍ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി**

സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

കാലിലെ ലിഗമെന്‍റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് പരിക്കേറ്റത്.

മറയൂരില്‍ വച്ച് ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് പരിക്കേറ്റത്. ഇന്നലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/125217/actor-prithvirajs-health-condition-satisfactory-complete-rest-for-two-months)