---
title: "വാശി പിടിപ്പിക്കരുതെന്ന് ഞാൻ പലതവണ പറഞ്ഞതാണ്; മമ്മൂട്ടിയുടെ ഫോട്ടോ പങ്കുവെച്ച്  ശാരദക്കുട്ടി"
english_title: "Writer Saradakutty's words after sharing Mammootty's photo are getting attention now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/125213/writer-saradakuttys-words-after-sharing-mammoottys-photo-are-getting-attention-now"
published_at: "2023-06-26T16:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499716aa7925_mammootty.jpg"
keywords: []
---

# വാശി പിടിപ്പിക്കരുതെന്ന് ഞാൻ പലതവണ പറഞ്ഞതാണ്; മമ്മൂട്ടിയുടെ ഫോട്ടോ പങ്കുവെച്ച്  ശാരദക്കുട്ടി

> **Lead Summary:** മലയാളികളുടെ പ്രിയ താരമാണ് നടൻ മമ്മൂട്ടി. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ, പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒട്ടേറെ മികച്ച സിനിമകളും കഥാപാത്രങ്ങളും. ഇന്നും മലയാളികളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന ആ അഭിനയകുലപതിയുടേതായി പുറത്തുവരുന്ന ഫോട്ടോകളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

## Article Content

മലയാളികളുടെ പ്രിയ താരമാണ് നടൻ മമ്മൂട്ടി. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ, പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒട്ടേറെ മികച്ച സിനിമകളും കഥാപാത്രങ്ങളും. ഇന്നും മലയാളികളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന ആ അഭിനയകുലപതിയുടേതായി പുറത്തുവരുന്ന ഫോട്ടോകളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയെ കണ്ട് 'നിങ്ങള് ഇതെന്ത് ഭാവിച്ചാ മമ്മൂക്കാ..'എന്നാണ് ആരാധകർ കമന്റ് ചെയ്യാറുള്ളതും. രണ്ട് ദിവസങ്ങൾക്ക് മുൻപ് മമ്മൂട്ടി തുടരെ തന്റെ ഫോട്ടോകൾ പങ്കുവെച്ചിരുന്നു. ഇവയെല്ലാം വൈറലാകുകയും ചെയ്തു.

> അത്തരത്തിൽ മമ്മൂട്ടിയുടെ ഫോട്ടോ പങ്കുവെച്ച് എഴുത്തുകാരി ശാരദക്കുട്ടി കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വൈറ്റ് ആന്‍ഡ് വൈറ്റിൽ എത്തിയ മമ്മൂട്ടിയുടെ ചിത്രമാണ് ശാരദക്കുട്ടി പങ്കുവച്ചിരിക്കുന്നത്. "വാശി പിടിപ്പിക്കരുതെന്ന് ഞാൻ പലതവണ പറഞ്ഞതാണ്.

> കേട്ടില്ല. മമ്മൂട്ടിക്കൊന്നും ഇത്രക്ക് അതിമോഹം പാടില്ല", എന്നാണ് ഫോട്ടോയ്ക്കൊപ്പം ശാരദക്കുട്ടി കുറിച്ചത്. ഒപ്പം കൂളിം​ഗ് ​ഗ്ലാസ് ധരിച്ച് സ്റ്റൈലിഷായി നിൽക്കുന്ന തന്റെ ഫോട്ടോയും അവർ പങ്കുവെച്ചു. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

> "മമ്മൂട്ടി പോസ്റ്റിയപ്പോ വിചാരിച്ചിട്ടുണ്ടാവില്ല ഇത്ര സ്ട്രോം​ഗ് ഓപ്പോണന്റ് ഉണ്ടാവുമെന്ന്. എന്റെ വോട്ട് ടീച്ചർക്കാ, ബ്രദര്‍ ആണോ, ടീച്ചറിനെ നേരത്തെ തന്നെ നിത്യഹരിതമായി ഞാൻ പ്രഖ്യാപിച്ചതാണ്, കുഴപ്പമൊന്നുമില്ലന്നേ! മ്മ്‌ടെ മമ്മൂക്ക അല്ലേ! ഇങ്ങനെ അങ്ങ് പോകട്ടെ...ങ്ങള് ബേജരാണ്ടേ ഇരിക്ക്ന്ന്, അല്ല പിന്നെ ടീച്ചറിനോടാ... വാശി!!", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/125213/writer-saradakuttys-words-after-sharing-mammoottys-photo-are-getting-attention-now)